കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് കുഴിയില്‍ വീണ് ഭാര്യ മരിച്ചതിന് ടെക്കിക്കെതിരെ കേസ്, പ്രതിഷേധം!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: റോഡപകടത്തില്‍ ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്കെതിരെ പോലീസ് കേസെടുത്തത് വിവാദമാകുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ഭാര്യ മരിച്ചത്. 33കാരനായ ഓം പ്രകാശ് ത്രിപാഠിക്കെതിരെയാണ് പോലീസ് കേസെടുത്തത്.

മധ്യപ്രദേശ് സ്വദേശിയാണ് ത്രിപാഠിയും ഭാര്യയും. ഇരുവരും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബെംഗളൂരുവില്‍ താമസിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ത്രിപാഠിയുടെ ഭാര്യ. ഇവരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. റോഡിലെ കുഴി കാരണം ബൈക്ക് മറിഞ്ഞ് പിന്‍സീറ്റിലിരുന്ന ഭാര്യ മരിച്ചതിന് ഭര്‍ത്താവിനെതിരെ കേസെടുത്തതിലെ ന്യായം എന്താണ് എന്നാണ് ചോദ്യം ഉയരുന്നത്.

bangalore

എന്നാല്‍ ഓം പ്രകാശ് ത്രിപാഠിക്കെതിരെ കേസെടുത്തതില്‍ അസ്വഭാവികമായി ഒന്നുമില്ല എന്നാണ് ബെംഗളൂരു അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് ഡോ. എം എ സലീം പറയുന്നത്. റോഡപകടത്തില്‍ ആരെങ്കിലും കൊല്ലപ്പെടുന്ന സംഭവം ഉണ്ടാകുമ്പോള്‍ കേസെടുക്കാതെ തരമില്ല. കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാകൂ.

ഇതൊരു സാധാരണ നടപടി മാത്രമാണ്. കേസെടുത്തു എന്നത് കൊണ്ട് അദ്ദേഹത്തിന് ശിക്ഷ കിട്ടുമെന്നോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്നോ അര്‍ഥമില്ല. അദ്ദേഹത്തിന് ഭാര്യയെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ക്കും ദുഖമുണ്ട്. എന്നാല്‍ നിയമപ്രകാരം കാര്യങ്ങളുടെ നടപടി ഇങ്ങനെയാണ്. ബെംഗളൂരുവില്‍ നടക്കുന്ന എല്ലാ അപകടങ്ങള്‍ക്കും ഇത്തരത്തില്‍ കേസെടുക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

English summary
Bengaluru techie was charged for Wife's death in pothole accident. Here is why.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X