ഭക്ഷണം വലിച്ചറിഞ്ഞ അമ്മയെ കൊലപ്പെടുത്തി മകള്‍ വീട്ടിനുള്ളില്‍ മൂടിവെച്ചു; ഞെട്ടിക്കുന്ന വിവരം പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ബെംഗളുരു: ഒരു പ്ലേറ്റ് ഭക്ഷണം വലിച്ചെറിഞ്ഞതിന് പ്രായമായ അമ്മയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ ഒളിപ്പിച്ചതായി പോലീസ് കണ്ടെത്തി. ബെംഗളുരു നഗരത്തിനടുത്താണ് സംഭവം. വാടകക്കാരന്‍ വീട് പരിശോധിക്കവെ സംശയാസ്പദമായ രീതിയില്‍ പ്ലാസ്റ്റിക് ഡ്രമ്മുകള്‍ കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഇവയില്‍ അസ്ഥികൂടം കണ്ടെത്തി.

അറുപതുകാരിയായ ശാന്തകുമാരിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മകള്‍ ശശികലയാണ് കൊലനടത്തിയത്. ശശികലയും മകന്‍ സഞ്ജയും(21) ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സഞ്ജയുടെ സുഹൃത്തായ നന്ദീഷ് പോലീസ് പിടിയിലായിട്ടുണ്ട്. ഇയാളാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

murder

ആയിരം യുവതികളെ നഗ്നരാക്കി സാത്താന്‍ സേവ; കൊച്ചിയില്‍ രഹസ്യപ്രാര്‍ഥന, ഞെട്ടിക്കുന്ന വിവരങ്ങള്‍!!

ശോഭ സുരേന്ദ്രന്‍ കുടുങ്ങും; പറഞ്ഞത് തെറ്റെന്ന് കേന്ദ്ര നേതൃത്വവും, പ്രസ്താവന പിന്‍വലിക്കേണ്ടി വരും?

നന്ദീഷും സഞ്ജയും എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ശശികലയുടെ കുടുംബത്തെ നന്ദീഷ് സഹായിക്കാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്തില്‍ നടത്തിയ കൊലപാതകത്തെക്കുറിച്ചും മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ചും നന്ദീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മണലും കല്‍ക്കരിയും ഇട്ട് മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിലിട്ടശേഷം സിമെന്റ്‌കൊണ്ട് അടയക്കുകയും ചുവന്ന പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. ചപ്പാത്തിക്കോല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഇത്രയും നാള്‍ കൊലപാതകം ഒളിപ്പിച്ചുവെച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. കൂടുതല്‍ പേരുടെ സഹായം ഇവരുടെ കുടുംബത്തിന് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഒളിവില്‍പോയ അമ്മയ്ക്കുംമകനും വേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്.


English summary
Bengaluru: Woman kills 69-yr-old mother with rolling pin for throwing away food
Please Wait while comments are loading...