ഫേസ്ബുക്കില്‍ പെണ്‍കുട്ടികളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് വരുമ്പോള്‍ സൂക്ഷിക്കുക
ദില്ലി: ഫേസ്ബുക്കില്‍ പെണ്‍കുട്ടികളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് വരുമ്പോള്‍ സൂക്ഷണിക്കണമെന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ജവാന്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ITBP ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരി ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്. ശത്രുരാജ്യങ്ങളുടെ ഹാക്കര്‍മാരുടെ കൈയ്യില്‍ പെടരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഫേസ്ബുക്കില്‍ പരിചയമില്ലാത്ത ആരുടെയും ഫ്രണ്ട്‌സ് റിക്വസ്റ്റ് സ്വീകരിക്കരുതെന്ന് ഓഫീസര്‍ വ്യക്തമാക്കി. പ്രത്യേകിച്ചും പെണ്‍കുട്ടികളുടേത്. സുന്ദരികളായ പെണ്‍കുട്ടികളുടെ ചിത്രവുമായി എത്തുന്ന പ്രൊഫൈലിനു പിറകില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ്, മറ്റു തീവ്രവാദി ഗ്രൂപ്പുകള്‍, അവിടങ്ങളിലെ ഇന്റലിജന്‍സ് തുടങ്ങിയവരാകാം.

ഫ്രണ്ട്‌സ് റിക്വസ്റ്റ് സ്വീകരിച്ചു കഴിഞ്ഞാല്‍ ചാറ്റു ചെയ്യാനായി അവര്‍ പ്രത്യേക ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ജവാന്മാരുടെ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങളും മൊബൈല്‍ ഫോണിലെ നമ്പരുകളും, പാസ്‌വേര്‍ഡുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹാക്കര്‍മാര്‍ സ്വന്തമാക്കും.
അതുകൊണ്ടുതന്നെ ഇത്തരക്കാരുമായുള്ള സൗഹൃദം ഒരുതരത്തിലും പാടില്ലെന്ന് ജാവാന്‍മാരോട് ഐടിബിടി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂടാതെ, മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ് ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും പറയുന്നു. വി ചാറ്റ്, സ്‌മെഷ് ആന്‍ഡ് ലൈന്‍, തുടങ്ങിയ ആപ്പുകളില്‍ ചൈനീസ്, പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ വരുതിയിലാണ്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം വര്‍ധിച്ചതോടെയാണ് സൈനകര്‍ക്കായി മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications