Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ജോഡോ യാത്ര ബുള്ളറ്റ് പ്രൂഫ് കാറില്‍ പറ്റില്ല; പ്രോട്ടോക്കോള്‍ ലംഘനത്തിന് രാഹുലിന്റെ മറുപടി

ദില്ലി: ഭാരത് ജോഡോ യാത്രയിലെസുരക്ഷാ വീഴ്ച്ചയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തനിക്ക് ഭാരത് ജോഡോ യാത്ര പോലൊരു കാര്യം ബുള്ളറ്റ് പ്രൂഫ് കാറില്‍ വെച്ച് നടത്താനാവില്ലെന്നും രാഹുല്‍ മറുപടി നല്‍കി. അതേസമയം കോണ്‍ഗ്രസ് ദില്ലി പോലീസിനെയാണ് സുരക്ഷാ വീഴ്ച്ചയില്‍ കുറ്റപ്പെടുത്തിയത്.

എന്നാല്‍ സിആര്‍പിഎഫ് പറയുന്നത് രാഹുല്‍ ഗാന്ധി തന്നെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചത് എന്നാണ്. കേന്ദ്ര സര്‍ക്കാരിന് ഞാന്‍ ഭാരത് ജോഡോ യാത്ര ബുള്ളറ്റ് പ്രൂഫ് കാറില്‍ ഇരുന്നാണ് നടത്തേണ്ടത്. എങ്ങനെയാണ് എനിക്കത് ചെയ്യാനാവുക. ഇതൊരു പാദയാത്രയാണെന്നും രാഹുല്‍ പറഞ്ഞു.

1

ബിജെപി നേതാക്കള്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഒഴിവാക്കിയാലോ, നിയമം ലംഘിച്ചാലോ, ഒരു നടപടിയും എടുക്കില്ല. ഓരോ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത പ്രോട്ടോക്കോളുകളാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ബിജെപിയുടെ നേതാക്കള്‍ എല്ലാ പ്രോട്ടോക്കോളും ലംഘിച്ച് തുറന്ന് ജീപ്പുകളില്‍ റോഡ് ഷോകള്‍ നടത്താറുണ്ട്.അതിലൊന്നും കേന്ദ്രം കത്തയക്കാറുണ്ട്.

ഇവിടെ അവര്‍ ഉന്നയിക്കുന്നത് രാഹുല്‍ ഗാന്ധി സുരക്ഷാ ലംഘനം നടത്തിയെന്നാണ്. അങ്ങനൊരു വാദം രൂപപ്പെടുത്തിയെടുക്കുകയാണ് അവര്‍. എത്ര പ്രചാരണം നടത്തിയാലും, പണം ചെലവഴിച്ചാലും സത്യത്തെ മൂടിവെക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഇന്ത്യയുടെ വികാരങ്ങളെ പ്രതിനിധീകരിക്കുന്ന യാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ ഈ യാത്രയിലൂടെ പഠിക്കാനായി. എനിക്ക് ഈ യാത്ര തുടങ്ങുമ്പോള്‍ വലിയ അനുഭവങ്ങളൊന്നുമുണ്ടായിരുന്നു. പിന്നീട് ഈ യാത്ര അനുഭവിച്ചറിയുകയായിരുന്നു. ഇത് വെറുമൊരു കാല്‍നട യാത്രയേക്കാള്‍ വലുതാണെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.

വിചാരിച്ചതിനേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ അത് തന്നെ പഠിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഏതെങ്കിലും നയങ്ങള്‍ നടപ്പാക്കണമെങ്കില്‍ അതിന് പാര്‍ട്ടി എതിര് നില്‍ക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

രാജസ്ഥാനിലെ പെന്‍ഷന്‍ പോളിസി തിരിച്ചുകൊണ്ടുവരുന്നത് പോലെയുള്ള നയങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് ഒ രിക്കലും അതില്‍ ഇടപെടില്ല.അവര്‍ക്ക് നടപ്പാക്കാമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷം 2024ല്‍ ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ ബിജെപിക്ക് വിജയിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ബദല്‍ നയവുമായി ജനങ്ങളുടെ അടുത്തേക്ക് പോകാന്‍ പ്രതിപക്ഷത്തിന് സാധിക്കണം. ബിജെപിക്കെതിരെ കടുത്ത അടിയൊഴുക്ക് ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല, വിദ്വേഷത്തോടും, ദേഷ്യത്തോടും പൊരുതുന്ന തിരക്കിലാണ് താനെന്ന് രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+