കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോലീസിന്‍റെ ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങാനാണ് താന്‍ ഇവിടെ ഇരിക്കുന്നത്'

Google Oneindia Malayalam News

Recommended Video

cmsvideo
Bhim leader Chandra Sekhar Azad supports Jamia protest | Oneindia Malayalam

ദില്ലി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ദില്ലി പോലീസ് ആസ്ഥാനത്ത് അണിനിരന്ന് ആയിരക്കണക്കിന് പേര്‍. സര്‍വ്വകലാശാല ക്യാമ്പസില്‍ കയറി പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതാണ് പ്രതിഷേധം വ്യാപിപിച്ചത്. കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്ന ആവശ്യവുമായി പുലര്‍ച്ചെ വരെ നൂറ് കണക്കിന് ആളുകളാണ് പോലീസ് ആസ്ഥാനത്ത് തടിച്ചുകൂടിയത്.

bhim2-

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും രാത്രി തന്നെ നേരിട്ടെത്തിയിരുന്നു. 'ഞങ്ങളുടെ സഹോദരങ്ങളുടെ വിയര്‍പ്പ് ഒഴുകുന്നിടത്ത് ഞങ്ങള്‍ രക്തം നല്‍കാന്‍ ഒരുക്കമാണ്, പോലീസിന്‍റെ ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങാനാണ് താന്‍ ഇവിടെ ഇരിക്കുന്നത്' ചന്ദ്രശേഖര്‍ പറഞ്ഞു. സിപിഎം നേതാവ് വൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരും വിദ്യാര്‍കള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അനുമതി ഇല്ലാതെയാണ് പോലീസ് ക്യാമ്പസിന് അകത്ത് പ്രവേശിച്ചതെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. ക്യാമ്പസില്‍ കടന്ന പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും കുട്ടികളെ പിടിച്ചപകൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അതിക്രമത്തിന്‍റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കുന്നതിനായി പുലര്‍ച്ചെ 3.30 വരെ വിദ്യാര്‍ത്ഥികള്‍ പോലീസ് ആസ്ഥാനം ഉപരോധിച്ചു. വിദ്യാര്‍ത്ഥികളെ വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ജാമിയാ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു, ഉപരോധം അവസാനിപ്പിച്ചുജാമിയാ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു, ഉപരോധം അവസാനിപ്പിച്ചു

പൗരത്വ ഭേദഗതി നിയമം: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയേറുന്നു, താക്കീതെന്ന് പ്രിയങ്കപൗരത്വ ഭേദഗതി നിയമം: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയേറുന്നു, താക്കീതെന്ന് പ്രിയങ്ക

ഇന്ത്യന്‍ യുവാക്കളാണ്, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്കാവില്ലെന്ന് പ്രിയങ്ക ഗാന്ധിഇന്ത്യന്‍ യുവാക്കളാണ്, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്കാവില്ലെന്ന് പ്രിയങ്ക ഗാന്ധി

English summary
Bhim leader Chandra Sekhar Azad supports Jamia protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X