കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ്യപ്രവർത്തകർക്ക് നേരെ പോലീസ് വേട്ട.. ആറ് നഗരങ്ങളിൽ റെയ്ഡ്.. 5 പേർ അറസ്റ്റിൽ!

Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡും അറസ്റ്റും. ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടെ ഉള്ളവരെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജ്, കവിയും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ അരുണ്‍ ഫെരീറ, മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖ്, അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബോംബ് സ്ഫോടനത്തിന് കോപ്പുകൂട്ടി ഹിന്ദു സംഘടന പ്രവര്‍ത്തകര്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍...ബോംബ് സ്ഫോടനത്തിന് കോപ്പുകൂട്ടി ഹിന്ദു സംഘടന പ്രവര്‍ത്തകര്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍...

ഭീമ കൊറേഗാവ് സംഘർഷം

ഭീമ കൊറേഗാവ് സംഘർഷം

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികം ജനുവരി ഒന്നിന് ആഘോഷിക്കവേ മഹാരാഷ്ട്രയിലെ ദളിതര്‍ക്ക് നേരെ മറാഠി ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ച് വിട്ടതാണ് വലിയ കലാപത്തിലേക്ക് നയിച്ചത്. ഭീമ കോറേഗാവ് സംഘര്‍ഷത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണ് എന്നാണ് പൂനൈ പോലീസിന്റെ വാദം. വാര്‍ഷിക പരിപാടിയുടെ തലേദിവസം എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയിലെ ആളുകള്‍ നടത്തിയ ചില പ്രസംഗങ്ങളാണ് കലാപത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.

മാവോയിസ്റ്റ് ബന്ധം

മാവോയിസ്റ്റ് ബന്ധം

എല്‍ഗാര്‍ പരിഷത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പോലീസ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പൂനൈ പോലീസ് നേരത്തെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെന്‍, മഹേഷ് ഭട്ട് എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. രാജീവ് ഗാന്ധിയുടേതിന് സമാനമായ രീതിയില്‍ നരേന്ദ്ര മോദിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടുവെന്നാണ് പോലീസ് പറയുന്നത്.

മോദിയെ വധിക്കാൻ പദ്ധതി

മോദിയെ വധിക്കാൻ പദ്ധതി

മാവോയിസ്റ്റ് മേഖലകളില്‍ നിന്നും പിടിച്ചെടുത്തുവെന്ന് അവകാശപ്പെടുന്ന ലഘുലേഖകള്‍ പ്രകാരമാണ് പോലീസിന്റെ ഈ ആരോപണം. ഇവര്‍ അഞ്ച് പേര്‍ക്കുമെതിരെ യുഎപിഎ കുറ്റം ചുമത്തി യെര്‍വാദ ജയിലില്‍ അടച്ചിരിക്കുകയാണ്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്
മറ്റ് അഞ്ച് പേരെ കൂടി പൂനൈ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വ്യാപക റെയ്ഡ്

വ്യാപക റെയ്ഡ്

അറസ്റ്റിലായവര്‍ ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പതോളം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരുടെ വീടുകളിലാണ് പൂനൈ പോലീസിന്റെ വിവിധ സംഘങ്ങള്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. മുംബൈ, ഗോവ, ഹൈദരാബാദ്, റാഞ്ചി, ദില്ലി, ഫരീദാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് പോലീസ് ഇവിടങ്ങളില്‍ റെയ്ഡ് തുടങ്ങിയത്.

അറസ്റ്റിലായത് പ്രമുഖർ

അറസ്റ്റിലായത് പ്രമുഖർ

ഹൈദരാബാദില്‍ വരവര റാവു, മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെവി കൂര്‍മനാഥ് എന്നിവരുടെ വീടുകളില്‍ ആണ് റെയ്ഡ് നടത്തിയത്. ദില്ലിയിലെ വീട്ടില്‍ നിന്നാണ് ഗൗതം നവ്‌ലാഖയെ അറസ്റ്റ് ചെയ്തത്. സുധാ ഭരദ്വാജ്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്ത്.

വൻ പ്രതിഷേധം

വൻ പ്രതിഷേധം

മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ റാഞ്ചിയിലെ വീട്ടിലും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനന്ദ് തെല്‍തുംബ്‌ളെയുടെ ഗോവയിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആനന്ദിന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വേട്ടയാടലില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

English summary
Five activists arrested by Pune police related to Bhima Koregaon violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X