വ്യാജവേഷങ്ങൾ പലത്... 18 സ്ത്രീകളെ വിവാഹം ചെയ്തു; തട്ടിപ്പുകാരനെ കൈയ്യോടെ പൊക്കി പൊലീസ്
ഭുവനേശ്വർ: വ്യാജ വേഷം ചമഞ്ഞ് 18 സ്ത്രീകളെ വിവാഹം കഴിച്ചയാൾ പിടിയിൽ. ഭുവനേശ്വറിലെ വാടക വീട്ടില്‍ നിന്നുമാണ് രമേശ് സ്വെയിന്‍ എന്നായാളെ അറസ്റ്റ് ചെയ്തത്. ഡോക്ടർ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ എന്നിങ്ങനെ പറഞ്ഞാണ് തട്ടിപ്പ്. ഭുവനേശ്വർ പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
നവ മാധ്യമങ്ങളിൽ നിന്നും മാട്രിമോണിയൽ സൈറ്റുകളിൽ നിന്നുമാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കി വിവാഹം ചെയ്തു.
വിദ്യാ സമ്പന്നരും ഉന്നതതരുമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വിവാഹം കഴിച്ച് കഴിഞ്ഞാൽ ഉടൻ പണം തട്ടിക്കൽ എന്നതാണ് ഇയാളുടെ പതിവ് രീതി.

അതേസമയം, 14 പേരെ ഇയാൾ നേരത്തെ വിവാഹം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, പൊലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിൽ നിന്നാണ് ഇയാൾ നാല് സ്ത്രീകളെ കൂടി വിവാഹം കഴിച്ചതായി കണ്ടെത്തിയത്. അതേസമയം, തട്ടിപ്പിന് ഇരകളായ നാല് പേരിൽ ഒരാൾ കേരള സർക്കാരിൽ ജോലി ചെയ്യുന്ന മുതിർന്ന ഉദ്യോഗസ്ഥയാണ്. മറ്റൊരാൾ ഗുവാഹത്തിയിൽ നിന്നുള്ള ഡോക്ടർ, മൂന്നാമത്തെ സ്ത്രീ ഭിലായിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റും, മറ്റൊരാൾ ഒഡീഷ സ്വദേശിയും ആണ്. ഇരകളിൽ ഭൂരിഭാഗവും മധ്യവയസ്‌കരും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരുമാണ്.

എന്നാൽ, പ്രതായായ അയാൾക്കെതിരെ പരാതി നൽകാൻ വിമുഖത കാണിച്ചതായി പോലീസ് പറഞ്ഞു. നിയമ പോരാട്ടങ്ങൾക്ക് താൺപര്യം ഇല്ലെന്നും സ്ത്രൂകൾ വ്യക്തമാക്കി. രമേശ് സ്വെയിന്‍ നിന്ന് വേർപിരിയാൻ തീരുമാനിച്ചതായി തട്ടിപ്പിന് ഇരയായവർ വ്യക്തമാക്കി.എന്നാൽ, കൂടുതൽ ഇരകളിൽ നിന്ന് സ്വെയിനിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ലക്ഷ്യമിടുന്നു. അതേസമയം, വ്യാജരേഖകൾ സമർപ്പിച്ചാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. സ്വെയിനിനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മകന് എംബിബിഎസ് സീറ്റ് നൽകാമെന്ന് പറഞ്ഞ് ഒരാളിൽ നിന്ന് 18 ലക്ഷം രൂപ കൈപ്പറ്റിയതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്യ്തു. പരാതികൾ നൽകാൻ തട്ടിപ്പിന് ഇരയായവർ പോലീസിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ, പ്രതിയിൽ നിന്ന് രണ്ട് പാൻ കാർഡുകൾ പിടിച്ചെടുത്തു. കാർഡുകളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്വെയിനിന്റെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ പോലീസ് ആർബിഐക്ക് കത്തെഴുതും എന്നാണ് വിവരം.നിലവിൽ ഇയാൾ 5 ദിവസത്തേക്ക് റിമാന്‍ഡിലാണ്. ഡൽഹി, കല്‍ക്കത്ത, ഭുവനേശ്വർ, മുംബൈ, ഹൈദരാബാദ്, എന്നിങ്ങനെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നാണ് ഇയാൾ വിവാഹം കഴിച്ചത്.

അതേസമയം, ഏഴു സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാൾ ഒഡിഷയിൽ നിന്ന് പിടിയിലായിരുന്നു. വിവാഹം കഴിച്ച സ്ത്രീകളിൽ പണം കൈക്കലാക്കി കടന്നു കളയുകയാണ് 60 കാരന്‍റെ പതിവെന്ന് പോലീസ് പറഞ്ഞു. 48 വർഷത്തിനിടെയാണ് ഇയാൾ 14 സ്ത്രീകളെ വിവാഹം കഴിച്ചത്. എന്നാൽ, അറസ്റ്റിലായ ഇയാൾ കുറ്റം നിഷേധിച്ചിരുന്നു. ഭുവനേശ്വറിലാണ് സംഭവം നടന്നത്. ഒഡീഷയിലെ കേന്ദ്ര പാര ജില്ലയിലെ പട്കുര സ്വദേശിയാണ് പിടിയിലായത്. അതേസമയം, 1982 ലാണ് ഇയാള്‍ ആദ്യമായി കല്യാണം കഴിച്ചത്. 2002 ലായിരുന്നു രണ്ടാമത്തെ വിവാഹം.

ഇരു വിവാഹങ്ങളിലുമായി അഞ്ചു കുട്ടികളാണ് ഇയാള്‍ക്ക് ഉള്ളത്. ഭുവനേശ്വർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉമാശങ്കർ ദാഷയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. തുടര്‍ന്ന് 2002 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിവാഹ വെബ് സൈറ്റുകളും മറ്റും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് എന്ന് പോലീസ് പറയുന്നു. മറ്റ് ഭാര്യമാരെ അറിയാതെയാണ് വിവാഹം കഴിക്കുന്നത്. അവസാനം കല്യാണം കഴിച്ചത് ഡൽഹിയിലെ ഒരു സ്‌കൂള്‍ ടീച്ചറിനെ ആണ്. ഒഡീഷ തലസ്ഥാനത്താണ് ഇയാൾ അധ്യാപികയ്ക്കൊപ്പം താമസിച്ചിരുന്നത്.

ഇയാള്‍ മുന്‍പും കല്യാണം കഴിച്ചതായി വിവരം ലഭിച്ച സ്‌കൂള്‍ ടീച്ചര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ, സത്യം പുറത്തു വന്നു. വാടക വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒറ്റയ്ക്ക് താമസിക്കുന്ന മധ്യ വയസ്സ് പിന്നിട്ട സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം ഇട്ടിരുന്നതെന്ന് പോലീസ് പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications