കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഓടിയെത്തി ബാഗല്‍, നേരത്തെയെത്തി സിംഗ് ദേവ്, പോര് രാഹുലിന് മുന്നില്‍, ഛത്തീസ്ഗഡ് വിടുമോ?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ വിഭാഗീയത രാഹുല്‍ ഗാന്ധിക്ക് തലവേദനയാവുന്നു. ഛത്തീസ്ഗഡിലെ പ്രശ്‌നങ്ങള്‍ എത്ര പരിഹരിച്ചിട്ടും തീരുന്നില്ല എന്നാണ് പരാതി. മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ദില്ലിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കാണാന്‍ കൂടിയാണ് ബാഗലിന്റെ വരവ്. മുതിര്‍ന്ന നേതാക്കളെയും ബാഗല്‍ കാണുന്നുണ്ട്. അതേസമയം ബാഗലിന്റെ പ്രധാന എതിരാളിയായ ടിഎസ് സിംഗ് ദേവ് നേരത്തെ തന്നെ ദില്ലിയിലെത്തിയിരിക്കുകയാണ്. രണ്ട് പേരില്‍ ഒരാളെ ഛത്തീസ്ഗഡില്‍ നിന്ന് മാറ്റാതെ രക്ഷയില്ലെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. സിംഗ് ദേവിന് എഐസിസിയില്‍ നിര്‍ണായക റോള്‍ കൊടുക്കാന്‍ രാഹുല്‍ തയ്യാറുമാണ്.

യുഎസിനോട് കോര്‍ത്ത് താലിബാന്‍, രാജ്യം വിടണം, 3 ജില്ലകളും തിരിച്ച് പിടിച്ചു, പോര്‍ക്കളമായി അഫ്ഗാന്‍യുഎസിനോട് കോര്‍ത്ത് താലിബാന്‍, രാജ്യം വിടണം, 3 ജില്ലകളും തിരിച്ച് പിടിച്ചു, പോര്‍ക്കളമായി അഫ്ഗാന്‍

1

സിംഗ് ദേവിന് സംസ്ഥാനം വിട്ടുപോകാന്‍ താല്‍പര്യമില്ല. നേരത്തെ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതം വെക്കാമെന്ന് രാഹുല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിംഗ് ദേവ് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പറഞ്ഞ സമയം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് സിംഗ് ദേവ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് സിംഗ് ദേവ് നേരത്തെ ദില്ലിയിലെത്തിയതെന്നാണ് സൂചന. എന്നാല്‍ ദില്ലിയിലെ യോഗത്തില്‍ എന്താണ് സംസാരിക്കുകയെന്ന് ബാഗല്‍ വെളിപ്പെടുത്തിയില്ല. ദീര്‍ഘകാലത്തിന് ശേഷമാണ് താന്‍ ദില്ലിയിലേക്ക് പോകുന്നതെന്ന് ബാഗല്‍ പറഞ്ഞു. നേരത്തെ വീരഭദ്ര സിംഗിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പോയപ്പോള്‍ പ്രിയങ്ക ഗാന്ധിയെ കണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ രാഹുലിനെയും കാണുന്നുവെന്ന് ബാഗല്‍ പറഞ്ഞു.

നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സംഘടനാ സെക്രട്ടറി കെസി വേണുഗോപാലുമായും ഛത്തീസ്ഗഡിന്റെ ചുമതലയുള്ള പിഎല്‍ പൂനിയയുമായും ബാഗേല്‍ കൂടിക്കാഴ്ച്ച നടത്തും. ജൂലായിലാണ് ബാഗല്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയത്. അധികാരം ഇനി സിംഗ് ദേവിന് കൈമാറാന്‍ സമ്മര്‍ദം ശക്തമാണ്. ബാഗലിന് പുറമേ അധികാരം നേടിയപ്പോള്‍ സിംഗ് ദേവും തമ്രധ്വാജ് സാഹുവുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന പേരുകള്‍. എന്നാല്‍ ബാഗലിനായിരുന്നു കൂടുതല്‍ പിന്തുണ. മന്ത്രിമാരായി ബാക്കി രണ്ട് പേരെ നിയമിക്കുകയും ചെയ്തു. അതേസമയം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്് മാറാന്‍ തയ്യാറാണെന്നാണ് ബാഗലിന്റെ നിലപാട്.

Recommended Video

cmsvideo
കേരളം ലോക്ക്ഡൗണിലേക്കോ ? കേസുകൾ കത്തിക്കയറും

അതേസമയം ബാഗലിനെ മാറ്റുന്നത് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്ന് ഉറപ്പാണ്. ജനപ്രീതിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ മുന്നിലാണ് ബാഗല്‍. എന്നാല്‍ തന്നെ നേതൃത്വം പരിഗണിക്കുന്നില്ലെന്നാണ് സിംഗ് ദേവിന്റെ പരാതി. സംസ്ഥാന കോണ്‍ഗ്രസില്‍ ജൂനിയര്‍ നേതാക്കള്‍ വരെ സിംഗ് ദേവിനെ വിമര്‍ശിക്കുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിക്കുന്നത്. പാര്‍ട്ടിയിലെ പ്രമുഖ എംഎല്‍എ ബ്രഹസ്പത് സിംഗ് നേരത്തെ സിംഗ് ദേവിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതില്‍ അതൃപ്തിയിലാണ് സിംഗ് ദേവ്. എംഎല്‍എയുടെ സുരക്ഷാ സംഘത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് സിംഗ് ദേവിന്റെ നിലപാട്.

തന്നെ സിംഗ് ദേവും കൂട്ടാളികളും ചേര്‍ന്ന് കൊല്ലാന്‍ നോക്കുന്നുവെന്നാണ് ബ്രഹസ്പതിന്റെ ആരോപണം. നിയമസഭയിലും ഇത് വലിയ വിഷയമായി ബ്രഹസ്പത് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ഭൂപേഷ് ബാഗലാണെന്ന് സിംഗ് ദേവിന്റെ അനുയായികള്‍ കരുതുന്നുണ്ട്. തമ്രധ്വാജ് സാഹു ഈ ആരോപണങ്ങളെ തള്ളുമെന്നായിരുന്നു സിംഗ് ദേവിന്റെ പ്രതീക്ഷ. എന്നാല്‍ ആഭ്യന്തര മന്ത്രി കൂടിയായ സാഹു ഈ വിഷയത്തില്‍ സിംഗ് ദേവിന് പങ്കില്ലെന്ന് പറയാന്‍ വിസമ്മതിച്ചു. ഇതോടെ അദ്ദേഹം സഭയില്‍ നിന്നിറങ്ങി പോവുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയേ ഇല്ലെന്നാണ് ഹൈക്കമാന്‍ഡും പൂനിയയും പറയുന്നത്. ഇത് ശരിക്കും സിംഗ് ദേവിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

English summary
bhupesh baghel and ts singh deo on delhi to meet rahul gandhi, crisis in congress widens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X