• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഛത്തീസ്ഗഡില്‍ ഉറപ്പിച്ചു, ബാഗല്‍ 2024ല്‍ കോണ്‍ഗ്രസിന് തന്ത്രമൊരുക്കും, ഒപ്പം പ്രശാന്തും പ്രിയങ്കയും

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡില്‍ രാഷ്ട്രീയ വിജയം ഉറപ്പിച്ച് ഭൂപേഷ് ബാഗല്‍. പ്രിയങ്ക ഗാന്ധിയുടെ വന്‍ പിന്തുണയില്‍ മുഖ്യമന്ത്രി പദത്തിനും ഒരിളക്കവും തട്ടാതെ ബാഗല്‍ ദില്ലിയില്‍ നിന്ന് മടങ്ങിയിരിക്കുകയാണ്. ഭൂപേഷ് ബാഗലിനെ മുന്നില്‍ കണ്ട് വന്‍ പ്ലാനുകള്‍ അടുത്ത മൂന്ന് കൊല്ലത്തേക്ക് കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

അതിനുള്ള ഉറപ്പ് കൂടിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് മാറ്റം വേണമെന്നുണ്ടെങ്കിലും ബാഗലിന്റെ ജനപ്രീതിയെ ഭയക്കുന്നുണ്ട്. അതിന് കാരണവുമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ ഭരണം പിടിക്കാന്‍ കാരണം ബാഗല്‍ മാത്രമാണെന്ന് രാഹുലിന് വ്യക്തമായിട്ടറിയാം.

ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

1

55 എംഎല്‍എമാരുടെ മൃഗീയ പിന്തുണയാണ് ബാഗലിന് ലഭിച്ചിരിക്കുന്നത്. ഇവരെ മറികടന്ന് ഒരു പോരാട്ടം ടിഎസ് സിംഗ് ദേവിന് സാധ്യമല്ല. തികച്ച് പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത സിംഗ് ദേവിന് എങ്ങനെയാണ് മുഖ്യമന്ത്രി പദം നല്‍കുകയെന്ന് ടീം പ്രിയങ്കയും ചോദിക്കുന്നു. 46 എംഎല്‍എമാരുമായി റായ്പൂരില്‍ ബാഗല്‍ തിരിച്ചെത്തുകയും ചെയ്തു. ബാഗലിനെ പിന്തുണയ്ക്കുന്നവര്‍ രാഷ്ട്രീയ വിജയമായി ഇതിനെ കാണുന്നു. രാജകീയ സ്വീകരണമാണ് ബാഗലിന് പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചത്.

2

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ 55 എംഎല്‍എമാര്‍ ദില്ലിയിലെത്തി ബാഗലിന്റെ കരുത്ത് പ്രകടമാക്കിയിരുന്നു. കെസി വേണുഗോപാലോ രാഹുല്‍ ഗാന്ധിയോ ഇവരെ കാണാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബാഗലിനെ മാറ്റാനുള്ള തീരുമാനം ഈ നീക്കത്തോടെയാണ് ഉപേക്ഷിക്കപ്പെട്ടത്. അടുത്തയാഴ്ച്ച രാഹുല്‍ ഗാന്ധി ഛത്തീസ്ഗഡില്‍ എത്തുന്നു. സംസ്ഥാനത്തെ വികസനം രാഹുലിന് ബോധ്യപ്പെടുത്താനാണ് ബാഗലിന്റെ നീക്കം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഛത്തീസ്ഗഡിലേക്ക് വന്നിട്ടില്ല രാഹുല്‍. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് രാഹുല്‍ സംസ്ഥാനത്തേക്ക് വരുന്നത്. ബസ്തര്‍ അടക്കമുള്ള മേഖലയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. എല്ലാ വിഭാഗങ്ങളെയും കാണാനാണ് തീരുമാനം.

3

ബാഗല്‍ 2024ല്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ ഐക്യത്തിന്റെ തന്ത്രങ്ങളൊരുക്കുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധിയുടെ ടീമിലെ നിര്‍ണായക റോളിലാണ് ബാഗലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. യുപി തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക സംസ്ഥാനത്തിന്റെ ചുമതലയൊഴിയും. പകരം ദേശീയ തലത്തിലേക്ക് വന്ന് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാവുമെന്നാണ് സൂചന. മൂന്ന് വൈസ് പ്രസിഡന്റുമാരും ഉണ്ടാവും. രാഹുല്‍ ആ സമയം തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്. പ്രിയങ്കയാണ് നേരത്തെ അസമില്‍ ബാഗലിനെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ നിയോഗിച്ചത്. യുപിയിലും ബാഗല്‍ തന്നെയാണ് തന്ത്രമൊരുക്കുന്നത്.

4

രാജ്യത്തെ ഏറ്റവും മികച്ച അടിത്തട്ട് രാഷ്ട്രീയത്തിന്റെ ചാണക്യനാണ് ബാഗല്‍. അതിശക്തനായ രമണ്‍ സിംഗ് തകര്‍ന്നുപോയത് ഈ പ്ലാനിലാണ്. പ്രാദേശിക നേതാക്കളെ തിരഞ്ഞുപിടിച്ച് വലിയൊരു നേതൃത്വമാക്കി മാറ്റുന്ന രീതിയാണിത്. ബൂത്ത് തലത്തില്‍ പോലും കോണ്‍ഗ്രസിന് അതിശക്തരായ നേതാക്കള്‍ ഛത്തീസ്ഗഡിലുണ്ട്. കോണ്‍ഗ്രസിന്റെ വളര്‍ച്ച വെറും അഞ്ച് വര്‍ഷം കൊണ്ടായിരുന്നു. 2013ല്‍ സകല നേതാക്കളും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് ബാഗല്‍ നിര്‍ണായക റോളിലേക്ക് എത്തുന്നത്. എല്ലാ നേതാക്കളെയും ഒന്നിപ്പിച്ചുള്ള ബാഗലിന്റെ ഫോര്‍മുല ദേശീയ തലത്തില്‍ ത്‌ന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

5

കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത മാറ്റി പ്രവര്‍ത്തകരെയും എംഎല്‍എമാരെയും ഒപ്പം കൂട്ടുന്നതാണ് ബാഗലിന്റെ പ്രവര്‍ത്തന രീതി. ഒബിസി വിഭാഗത്തിലെ അതിശക്തനായ നേതാവാണ് അദ്ദേഹം. ബിജെപിയുടെ ഈ വോട്ടുബാങ്കിനെ തകര്‍ക്കാന്‍ ബാഗലിന് സാധിക്കും. ബിജെപി തരംഗത്തിലും വീഴാതെ നിന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. ഇത് ഒബിസികളുടെ പിന്തുണ കൊണ്ടാണ്. ബാഗല്‍ ആ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ബിജെപിയുടെ ഈ വോട്ടുബാങ്ക് പൊളിച്ചാല്‍ തന്നെ മോദിയെ പരാജയപ്പെടുത്തുക എന്നത് എളുപ്പമാകും. ഹിന്ദി ഹൃദയ ഭൂമിയില്‍ ബാഗല്‍ സുപ്രധാന ഘടകമാകുമെന്ന് ഉറപ്പാണ്.

6

നിലവില്‍ ഗ്രൗണ്ട് പൊളിറ്റിക്‌സ് അറിയുന്ന കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവ് ഭൂപേഷ് ബാഗലാണ്. കമല്‍നാഥും അശോക് ഗെലോട്ടുമാണ് മറ്റ് രണ്ട് പേര്‍. പക്ഷേ ബാഗലിനോളം കരുത്ത് ഇവര്‍ക്കില്ല. അമരീന്ദര്‍ സിംഗും ഒരു പരിധി വരെ സ്വീകാര്യനായ നേതാവാണ്. ഇവര്‍ക്ക് നിര്‍ണായക നിര്‍ണായക റോള്‍ നല്‍കണമെന്ന് പ്രശാന്ത് കിഷോര്‍ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അമരീന്ദറിന് മുകളില്‍ പുതിയൊരു അധികാര കേന്ദ്രമാക്കി സിദ്ദുവിനെ മാറ്റിയത്. കമല്‍നാഥ് പ്രതിപക്ഷ നേതൃ സ്ഥാനം മധ്യപ്രദേശില്‍ രാജിവെക്കുകയും, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് പ്രാധാന്യം നല്‍കുകയുമാണ് കിഷോറിന്റെ മറ്റൊരു ടാര്‍ഗറ്റ്.

7

അതേസമയം ബാഗല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ സോഷ്യല്‍ എഞ്ചിനീയറിംഗിന് കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് സൂചന. മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ദില്ലി, ഹരിയാന, ബീഹാര്‍, എന്നിവിടങ്ങളിലൊക്കെ ബാഗലിന് റോളുണ്ടാവും. പ്രവര്‍ത്തകരെ പാര്‍ട്ടിയുടെ അച്ചടക്കം പഠിപ്പിക്കലാണ് ആദ്യ പടി. യുപിയില്‍ അത്തരം ക്ലാസുകള്‍ക്ക് നേരത്തെ ബാഗല്‍ നേതൃത്വം നല്‍കിയിരുന്നു. അസം മോഡല്‍ പ്രചാരണത്തില്‍ നിന്ന് ചിലത് കടമെടുക്കും. പ്രശാന്ത് കിഷോറിന്റെ റോള്‍ എന്തായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ ബാഗലും പ്രിയങ്കയും കിഷോറും നിര്‍ണായക റോളിലുണ്ടാവുമെന്ന് ഉറപ്പാണ്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  English summary
  bhupesh baghel claiming political victory in chattisgarh congress, now focusing on mission 2024
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X