കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിയും ബിജെപിയില്‍!

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും പ്രമുഖര്‍ ബി ജെ പിയിലേക്ക് എത്തുന്നു. യു പി എ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൃഷ്ണ തിരാത് ആണ് ഏറ്റവും ഒടുവില്‍ ബി ജെ പിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത പ്രമുഖ. കിരണ്‍ ബേദി, ഷാസിയ ഇല്‍മി, വിനോദ് കുമാര്‍ ബിന്നി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ബി ജെ പിയില്‍ അംഗത്വമെടുത്തിരുന്നു.

ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തിരാത് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയുടെ ദില്ലി പ്രസിഡണ്ട് സതീഷ് ഉപാധ്യായയ്‌ക്കൊപ്പം അമിത് ഷാ തിരാതിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടിയില്‍ തനിക്ക് എന്ത് സ്ഥാനം ഉണ്ടാകുമെന്നത് പ്രസിഡണ്ട് തീരുമാനിക്കട്ടെ. തന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കും - തിരാത് പറഞ്ഞു.

krishnatirath

കോണ്‍ഗ്രസിന്റെ കൂടെ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആരും തയ്യാറല്ല എന്ന് ബി ജെ പി നേതാവ് ശ്രീകാന്ത് ശര്‍മ പറഞ്ഞു. അതേസമയം തങ്ങളെ വിട്ട് ബി ജെ പിയില്‍ എത്തിയ കൃഷ്ണ തിരാതിനെ അവസരവാദി എന്നാണ് കോണ്‍ഗ്രസ് നേതാവ് രാജ്ദീപ് സുര്‍ജേവാല വിളിച്ചത്. ലോകത്തെ ഏറ്റവും സുന്ദരമായ മുഖത്തിനുടമ ബി ജെ പിക്കൊപ്പമാണ് എന്നാണ് പുതുതായി പാര്‍ട്ടിയില്‍ ചേരുന്നവര്‍ പറയുന്നത്.

ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായിട്ടാണ് ദില്ലി സ്വദേശിനിയായ കൃഷ്ണ തിരാത് പാര്‍ട്ടിയിലെത്തിയത്. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രിയായിയിരുന്നു. ദില്ലി നിയമസഭയില്‍ മന്ത്രിയായും ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
In a huge set back for the Congress, ahead of crucial Delhi assembly elections, senior Congress leader and UPA Cabinet Minister, Krishna Tirath, on Monday joined rival BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X