കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: എൻഡിഎയിലെ ഭിന്നത ആയുധമാക്കാൻ കോൺഗ്രസ്, പ്രചാരണത്തിന് മുൻനിര നേതാക്കൾ!!

Google Oneindia Malayalam News

പട്ന: എൻഡിഎ സഖ്യകക്ഷിയായിരുന്ന ലോക്ജനശക്തി പാർട്ടി ജനതാദളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സഖ്യം ഉപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാണിക്കും. എന്നാൽ സഖ്യം ഉപേക്ഷിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യം രൂപീകരിക്കാനുള്ള സാധ്യത എൽജെപി തള്ളിക്കളഞ്ഞിട്ടില്ല.

'എത്ര വലിയ പുലിയേയും സ്നേഹത്തോടെ മെരുക്കും'; അമ്മയില്‍ ഇടവേള ബാബു വളർന്നതെങ്ങനെ,സിനിമയില്‍ 38 വര്‍ഷം'എത്ര വലിയ പുലിയേയും സ്നേഹത്തോടെ മെരുക്കും'; അമ്മയില്‍ ഇടവേള ബാബു വളർന്നതെങ്ങനെ,സിനിമയില്‍ 38 വര്‍ഷം

ആശങ്ക ബാക്കി

ആശങ്ക ബാക്കി


ജെഡിയുവിനെ കൂടാതെ ബിജെപി, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച സെക്കുലർ, മുകേഷ് സഹാനിയുടെ വികാഷീൽ ഇൻസാൻ പാർട്ടി എന്നീ പാർട്ടികളാണ് എൻഡിഎ സഖ്യത്തിലുള്ളത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഡിഎയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും ഉപയോഗപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം. എൻഡിഎയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നാൽ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്നാണ് ജെഡിയുവിനെ പിന്തുണയ്ക്കുന്നവർക്കിടയിലുള്ള ആശങ്ക. ഇരു പാർട്ടികളും തമ്മിൽ അധികാര വടംവലികളാണ് നടന്നുവരുന്നതെന്നാണ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷക്കീൽ അഹമ്മദ് പറയുന്നത്.

 എൽജെപി പുതിയ സഖ്യത്തിനോ?

എൽജെപി പുതിയ സഖ്യത്തിനോ?


ബിജെപിയും ജെഡിയുവും നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടണമെന്നാണ് ഇരു പാർട്ടികളെയും പിന്തുണയ്ക്കുന്നവർ ആഗ്രഹിക്കുന്നത്. അതേ സമയം തന്നെ ഇരു പാർട്ടികളും പരസ്പരം നിയന്ത്രിക്കാനുള്ള ശ്രമവും തുടരും. ജെഡിയുവിനെതിരെ എൽജെപി ബിജെപി വിമത സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുകയും ചെയ്തേക്കും. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വീണ്ടും എൽജെപി എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എൻഡിഎ സഖ്യത്തിനുള്ളിലെ ധാരണ അനുസരിച്ച് ബിജെപി മത്സരിക്കുന്ന സീറ്റുകളിൽ എൽജെപി സ്ഥാനാർത്ഥികളെ നിർത്തുകയില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

കോൺഗ്രസ് തന്ത്രം

കോൺഗ്രസ് തന്ത്രം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായി എൽജെപി പുറത്തിറക്കിയ പട്ടികയിൽ 42 സ്ഥാനാർത്ഥികളുടെ പേരാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രാജേന്ദ്രസിംഗ്, രാമേശ്വർ ചൌരസ്യ, ഉഷാ വിദ്യാർത്ഥി, രവീന്ദ്ര യാദവ് എന്നിവരെയും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എൻഡിഎയിലെ വൈരുധ്യങ്ങൾ ഉയർത്തിക്കാണിച്ച് ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ള മണ്ഡലങ്ങളിൽ ജെഡിയുവിനെ പിന്തുണയ്ക്കുന്നവരെ ആകർഷിക്കാനുള്ള ശ്രമവും കോൺഗ്രസ് നടത്തും. ഇതിന് പുറമേ ജെഡിയു സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ബിജെപിയെ പിന്തുണയ്ക്കുന്നവരെ ആകർഷിക്കാനുള്ള ശ്രമവും നടത്തുമെന്നും അഹമ്മദ് വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള വൈരുധ്യങ്ങൾ തള്ളിക്കളഞ്ഞ് ബിജെപിയുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് രംഗത്തെത്തിയിട്ടുണ്ട്.

എൽജെപി ഒറ്റയ്ക്ക് മത്സരിക്കും

എൽജെപി ഒറ്റയ്ക്ക് മത്സരിക്കും

ബിഹാർ തിരഞ്ഞെടുപ്പിൽ ജെഡിയുവിനൊപ്പം മത്സരിക്കുക എന്ന ഒറ്റ പദ്ധതി മാത്രമേ ബിജെപിയ്ക്ക് മുമ്പിലുള്ളൂ. എന്നാൽ എൽജെപി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ പദ്ധതിയിൽ നിന്ന് എൽജെപി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനും കാഴ്ചപ്പാടിനും അനുസൃതമായി ബിഹാറിന്റെ വികസനത്തിന് വേണ്ടി പോരാടുകയാണ് എൻഡിഎയുടെ ലക്ഷ്യം. എൻഡിഎ സഖ്യത്തിന് കീഴിൽ നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന കാര്യം നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചാരണം ഊർജ്ജിതമാക്കും

പ്രചാരണം ഊർജ്ജിതമാക്കും

കോൺഗ്രസ് കേന്ദ്ര കമ്മറ്റി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ബുധനാഴ്ച മുതലാണ് ഊർജ്ജിതമാകുക. അവശേഷിക്കുന്ന 49 സ്ഥാനാർത്ഥികളുടെ കാര്യത്തിലും പാർട്ടി തീരുമാനത്തിലെത്തിയിട്ടുണ്ട്. നേരത്തെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള 21 സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടം നവംബർ മൂന്നിനും മൂന്നാംഘട്ടം നവംബർ ഏഴിനുമാണ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.

29 സീറ്റുകൾ ഇടതിന്

29 സീറ്റുകൾ ഇടതിന്


ആർജെഡി 144 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മഹാ സഖ്യത്തിന്റെ ഭാഗമായ ഇടതുപാർട്ടികളാണ് 29 സീറ്റുകളിലും മത്സരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി വദ്ര, രാഹുൽ ഗാന്ധി എന്നിവർ ചില റാലികളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും വിർച്വൽ റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Recommended Video

cmsvideo
India will drop below Bangladesh in 2020 per capita GDP | Oneindia Malayalam

English summary
Bihar Assembly Election 2020: Congress aims to utilise contradictions in NDA in election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X