ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന്
ദില്ലി; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മഹാസഖ്യത്തിൽ ഏകദേശ ധാരണയായിരിക്കുകയാണ്. 2015 നെ അപേക്ഷിച്ച് സഖ്യധാരണയിൽ ഇക്കുറി നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. 243 സീറ്റിൽ ആർജെഡി 133 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 2015 ൽ വെറും 41 സീറ്റുകളിൽ മാത്രമായിരുന്നു പാർട്ടിക്ക് മത്സരിക്കാൻ സാധിച്ചത്.
27 സീറ്റിലായിരുന്നു കഴിഞ്ഞ തവണ പാർട്ടിക്ക് വിജയം നേടാനായത്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്
ഒക്ടോബർ 28 നാണ് സംസ്ഥാനത്ത് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറി കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. യുപിയിലെ ഹഥ്റാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദളിത് വോട്ടുകളിൽ കൂടുതൽ സാധ്വീനമുണ്ടാക്കാൻ കഴിയുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.

ദളിത് വോട്ടുകൾ
ബിഹാറിൽ ദളിത് ജനസംഖ്യ 16 ശതമാനമാണ്. കൂടാതെ ഇബിസി , ഒബിസി വിഭാങ്ങൾ ചേർന്ന് 56 ശതമാനമാണ് ആളുകൾ. 243 നിയമസഭ സീറ്റുകളില്‍ 38 സീറ്റുകളാണ് പട്ടികജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍. ആകെ സീറ്റുകളിലെ 45% വോട്ട് ദളിത്-ഇബിസി-ഒബിസി വിഭാഗങ്ങളുടേതാണ്.

ബിജെപിക്ക് സാധിച്ചു
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ദളിത് വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ ഹഥ്റാസ് സംഭവത്തോടെ ബിജെപിക്കുള്ള ദളിത് വിഭാഗങ്ങളുടെ പിന്തുണയിൽ വിള്ളൽ വീഴുമെന്ന് പാർട്ടി നേതാക്കൾ തന്നെ കണക്കാക്കുന്നുണ്ട്. മാത്രമല്ല ഹഥ്റാസ് വിഷയം സംസ്ഥാനത്ത് കോൺഗ്രസ് പ്രധാന ചർച്ച വിഷയമാക്കും എന്നതും വ്യക്തം.

പ്രത്യേക യോഗം ചേര്ന്നു
ദളിത് വോട്ടുകൾ ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ പാർട്ടി ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നിരുന്നു. ദളിത് വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് കോൺഗ്രസ് നീക്കം. ദളിത് വിഭാഗങ്ങൾക്കെതിരെ ബിജെപി അതിക്രമങ്ങൾ അഴിച്ച് വിടുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

അക്രമം അഴിച്ച് വിടുന്നു
സമീപകാലത്ത് യുപിയിലെ ദലിത് പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാനസികാവസ്ഥയെ തുറന്നുകാട്ടുന്നതാണെന്ന് കോൺഗ്രസ് നേതാവും എഐസിസി അഗവുമായ ശക്തി സിംഗ് ഗോഹിൽ കുറ്റപ്പെടുത്തി.
ഹഥ്റാസ് സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി ഉൾരപ്പെടെുന്ന കോൺഗ്രസ് സംഘത്തെ അതിക്രൂരമായാണ് സർക്കാർ നേരിട്ടതെന്നും ഗോഹിൽ പറഞ്ഞു.

പ്രചരണത്തിന് എത്തും
കോണ‍്ഗ്രസിലെത്തിയ മുൻ ബിജെപി എംപിയും ദളിത് നേതാവുമായ ഉദിത് രാജും കോൺഗ്രസിന് വേണ്ടി സംസ്ഥാനത്ത് പ്രചരണം നടത്തും. രാജ്യത്തിന്റെ ശത്രുക്കളെ പോലെയാണ് ദളിതരെ ബിജെപി പരിഗണിക്കുന്നതെന്ന് രാജ് കുറ്റപ്പെടുത്തി. നിലവിൽ കോൺഗ്രസിന്റെ എസ്‌സി / എസ്ടി ഡിവിഷൻ ദേശീയ ചെയർമാനാണ് രാജ്.
Recommended Video

കോൺഗ്രസിലേക്ക് അടുക്കുന്നു
അതേസമയം ഹഥ്റാസ് വിഷയം സംസ്ഥാനത്ത് ദളിതരെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണെന്ന നിരീക്ഷണം രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാണ്. തിരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിന് ഗുണകരമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബിഹാറിൽ മാത്രമല്ല യുപിയിലും മധ്യപ്രദേശിലുമെല്ലാം ഹഥ്റാസ് വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications