
എല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപി
പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) തലവന്‍ ചിരാഗ് പാസ്വാന്‍. താന്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ എല്ലാം ബീഹാറിന് വേണ്ടി ആയിരുന്നു എന്നും ഇതും സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് എന്നും ചിരാ് പാസ്വാന്‍ അവകാശപ്പെട്ടു.
മൊകാമയിലും ഗോപാല്‍ഗഞ്ചിലും നവംബര്‍ 3-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുകയാണ് എന്ന് ചിരാഗ് പറഞ്ഞു. ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാല്‍ ബി ജെ പിയുമായി ഭാവിയിലുള്ള സഖ്യത്തിനായി ചര്‍ച്ചകള്‍ തുടരുമെന്ന് ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. അടുത്ത മാസം അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റൊരു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയെ സംബന്ധിച്ച് ചിരാഗിന്റെ പിന്തുണ വലിയ മുതല്‍ക്കൂട്ടാവും.
ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

നിതീഷ് കുമാറും ജെ ഡി യുവും എന്‍ ഡി എ വിട്ട് ആര്‍ ജെ ഡി നയിക്കുന്ന മഹാഗത്ബന്ധന്റെ ഭാഗമായിരിക്കുകയാണ്. ബീഹാറില്‍ എല്‍ ജെ പിയെ പിന്തുണക്കുന്ന 6 ശതമാനം പാസ്വാന്‍ വോട്ടര്‍മാരുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍ ജെ ഡി -ജെ ഡി യു ജാതിസമവാക്യത്തെ നേരിടാന്‍ ബി ജെ പിക്ക് ഈ വോട്ടര്‍മാരെ ആവശ്യമാണ്.
ഗവര്‍ണര്‍ ആ ശക്തി ഉപയോഗിക്കണം; ആവശ്യവുമായി അല്‍ഫോണ്‍സ് പുത്രന്

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഉള്‍പ്പെടെയുള്ള നിരവധി ബി ജെ പി നേതാക്കള്‍ ഏതാനും മാസങ്ങളായി തന്നോട് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ചിരാഗ് പറഞ്ഞു. നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ ചൊല്ലിയാണ് 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിരാഗ് പാസ്വാന്‍ എന്‍ ഡി എ വിട്ടത്.

എന്നാല്‍ ചിരാഗിന്റെ അമ്മാവനും കേന്ദ്രമന്ത്രിയുമായ പശുപതി കുമാര്‍ പരാസ് പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തി എല്‍ ജെ പി പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചിരാഗ് പരാസിനെയും മറ്റ് അഞ്ച് പാര്‍ലമെന്റ് അംഗങ്ങളെയും പുറത്താക്കി. പരാസിനെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം എന്ന് ബി ജെ പിയോട് ആവശ്യപ്പെടുകയും ചെയ്തു.

പരാസിനെ പുറത്താക്കിയാല്‍ മാത്രമെ സഖ്യത്തെക്കുറിച്ചുള്ള ഭാവി ചര്‍ച്ചകള്‍ നടക്കൂ എന്ന് ചിരാഗ് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ച ചിരാഗ് പാസ്വാന്റെ തീരുമാനം ബി ജെ പിക്ക് ആശ്വാസമായി. ബിഹാറിലെ ജനസംഖ്യയുടെ 16 ശതമാനം ദളിതരാണ്, അവരില്‍ വലിയൊരു വിഭാഗം പാസ്വാന്‍ വിഭാഗക്കാരുമാണ്.

കുറഞ്ഞത് 50,000 പാസ്വാന്‍ വോട്ടര്‍മാരില്ലാത്ത ഒരു പാര്‍ലമെന്റ് സീറ്റും 10,000 വോട്ടര്‍മാരില്ലാത്ത അസംബ്ലി സീറ്റും ഇല്ല എന്നാണ് ബി ജെ പി വക്താവ് പ്രേം രഞ്ജന്‍ പട്ടേല്‍ പറയുന്നത്. നവംബര്‍ 3 ന് വോട്ടെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ സീറ്റുകളിലും ഗണ്യമായ എണ്ണം പാസ്വാന്‍ വോട്ടര്‍മാരുണ്ട്. ഗോപാല്‍ഗഞ്ചില്‍ 15000 വും മൊകാമയില്‍ 18000 വും പാസ്വാന്‍ വോട്ടര്‍മാരുണ്ടെന്നാണ് കണക്കാക്കുന്നത്.