കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷ ക്രമക്കേട്; മണ്ടത്തരം പറഞ്ഞ ഒന്നാംറാങ്കുകാരി പുന:പരീക്ഷയില്‍ നിന്ന് വിട്ടുനിന്നു

  • By Anwar Sadath
Google Oneindia Malayalam News

പട്‌ന: വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ തട്ടിപ്പുനടക്കുന്നത് ബിഹാറിലാണെന്നാണ് പറയപ്പെടുന്നത്. പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷയ്ക്ക് പരസ്യമായി കോപ്പിയടിക്കാന്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പരീക്ഷയ്ക്ക് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

എന്നാല്‍, പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ വന്‍ ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അറിവുപോലും ഇല്ലെന്ന് ഒരു ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പറയുന്നു.

patna

ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലെ ഫലങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. മൂന്ന് വിഷയങ്ങളിലെയും റാങ്ക് ജേതാക്കളുടെ അറിവില്ലായ്മ ഞെട്ടിക്കുന്നതാണ്. ജലവും എച്ച്.ടു.ഒയും തമ്മിലുള്ള ബന്ധം അറിയാത്തയാളാണ് സയന്‍സില്‍ ഒന്നാം റാങ്ക് നേടിയത്. ആര്‍ട്‌സ് വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായി പൊളിറ്റിക്‌സ് എന്നു പറഞ്ഞാല്‍ പാചകത്തെ പ്രതിപാദിക്കുന്നതാണെന്നാണ് പറയുന്നത്. ഇത്തരത്തില്‍ തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ എങ്ങിനെ റാങ്കു ജേതാക്കളായെന്നത് അത്ഭുതമാണ്.

സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പുന:പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, സത്യം പുറത്തുവരുമെന്ന ഭയം കാരണമോ മറ്റോ ഒന്നാംറാങ്കുകാരി പരീക്ഷയില്‍ പങ്കെടുത്തില്ല. അതേസമയം മറ്റു വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. പുനഃപരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Bihar Class 12 'topper' Ruby Rai fails to appear for re-examination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X