അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കള്‍ക്ക് തൊഴുത്തു പണിയൂ!!!സംഘപരിവാറിനോട് നിതീഷിനു പറയാനുള്ളത്...

Subscribe to Oneindia Malayalam

ബീഹാര്‍:ഗോസംരംക്ഷണം ദൗത്യമായി പ്രഖ്യാപിച്ചിരിക്കുന്ന സംഘപരിവാറിന് നിതീഷ് കുമാറിന്റെ പരിഹാസം. ഗോസംരക്ഷകരെന്നു പറഞ്ഞു നടക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരോട് ആദ്യം വഴിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്ക് തൊഴുത്തു പണിതു നല്‍കൂ എന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

റോഡുകളില്‍, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെ റോഡുകളില്‍ ഒരുപാട് പശുക്കളും കാളകളും അലഞ്ഞു നടപ്പുണ്ട്. അവയെ സംരക്ഷിക്കാനുള്ള നടപടികളാണ് ആദ്യം നോക്കേണ്ടത്. അല്ലെങ്കില്‍ ഗോസംരക്ഷണമെന്ന പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഹാസ്യമാകുകയേ ഉള്ളൂ. പ്ലാസ്റ്റിക് തിന്നുമരിക്കുന്ന പശുക്കള്‍ ഉത്തര്‍ പ്രദേശില്‍ ഉണ്ട്. സംസ്ഥാനത്തെ ദേശീയ പാതകളില്‍ പോലും പശുക്കള്‍ അലഞ്ഞു നടക്കുന്നത് കാണാമെന്നും നിതീഷ് ആരോപിച്ചു. തന്റെ സംസ്ഥാനമായ ബീഹാറില്‍ ഇത്തരത്തില്‍ വഴിയില്‍ അലഞ്ഞു നടക്കുന്ന പശുക്കളെ കണ്ടെത്തി അവയ്ക്ക് പ്രത്യക തൊഴുത്തു നിര്‍മ്മിച്ച സംരക്ഷിക്കുമെന്നും നീതീഷ് കുമാര്‍ പ്രഖ്യാപിച്ചു.പാറ്റ്‌നയിലായിരിക്കും ഇത്തരത്തില്‍ അനാഥ പശുക്കള്‍ക്കായി പ്രത്യേക തൊഴുത്ത് നിര്‍മ്മിക്കുക.

 cows-3600-31

മെയ് 23 നാണ് കേന്ദ്രസര്‍ക്കാര്‍ കശാപ്പു നിരോധന നിയമം കൊണ്ടുവരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ നയങ്ങളാകാമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പിന്നീട് പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ സംസ്ഥാനത്തെയോ മുറിപ്പെടുത്താനല്ല പുതിയ നിയമമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധനും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Bihar CM terms new cattle trade rules ridiculous
Please Wait while comments are loading...