ഒടുവില്‍ ബീഹാറില്‍ ഡീല്‍ ഉറപ്പിച്ചു; 122 സീറ്റില്‍ ജെഡിയു, ബിജെപിക്ക് 121, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പാറ്റ്ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ജെഡിയുവും തമ്മിലുള്ള സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയായതായി റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് 122 സീറ്റുകളില്‍ മത്സരിക്കും. ബിെജപിയാവട്ടെ 121 സീറ്റുകളില്‍ മത്സരിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ പുറത്തുവന്നിരുന്നു.

ആകെയുള്ള സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ധാരണ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന്റെ 122 സീറ്റുകളില്‍ അഞ്ച് സീറ്റുകള്‍ ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് നല്‍കും. ബിജെപിയുടെ 121 സീറ്റുകളില്‍ കുറച്ച് സീറ്റുകള്‍ മുകേഷ് നിഷാദിന്റെ വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിയ്ക്ക് നല്‍കിയേക്കും.
അതേസമയം, ആര്‍ജെഡിയുടെ നേതൃത്വത്തില്‍ മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവാണ്. ആകെയുള്ള 243 സീറ്റില്‍ 144 സീറ്റുകളിലാണ് ആര്‍ജെഡി മത്സരിക്കുക. 2015 നിയമസഭ തിരഞ്ഞെടുപ്പില്‍ 81 സീറ്റുകളിലാണ് ആര്‍ജെഡി വിജയിച്ചത്. കോണ്‍ഗ്രസ് അന്ന് 21 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം, ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി നടക്കുന്ന തെരഞ്ഞെടുപ്പിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായത്.
ഇതിനിടെ, തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്‍ഡിഎയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാകാത്തത് നീതീഷ്കുമാറും ചിരാഗ് പസ്വാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സീറ്റ് പങ്കിടല്‍ ചര്‍ച്ചകളെല്ലാം ബിജെപിയും ജെഡിയുവും തമ്മിലായിരുന്നു നടന്നത്. എല്‍ജെപിക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.
പിന്നീട് ചിരാഗ് പസ്വാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി നിതീഷ്കുമാറിനെതിരെ ഒറ്റക്ക് മത്സരിക്കുമെന്ന കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നും എല്‍ജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറനേ ജിതന്‍ മാഞ്ചിയെ സഖ്യത്തിനൊപ്പം കൂട്ടിയതും എല്‍ജെപിയുടെ എതിര്‍പ്പിന് കാരണമായി. നിലവിലെ 50-50 സീറ്റ് ധാരണയില്‍ എല്‍ജെപി തൃപ്തിപ്പെടുമോയെന്ന കാര്യത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
-
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications