കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ബീഹാറില്‍ അധികാരത്തില്‍ തിരിച്ചെത്തും, ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ സൂചനയുണ്ടെന്ന് മോദി!!

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ ജനങ്ങള്‍ എന്‍ഡിഎയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ ഞങ്ങള്‍ വരുമെന്ന് ഉറപ്പിച്ചതായി മോദി പറഞ്ഞു. ജനങ്ങള്‍ വലിയ തോതിലാണ് ഇത്തവണ വോട്ടു ചെയ്യാനെത്തിയത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പണ്ഡിതരുടെ എല്ലാ പ്രവചനങ്ങളും തെറ്റിയെന്നും മോദി പറഞ്ഞു. ചപ്രയിലാണ് മോദി പ്രചാരണിനായി എത്തിയത്. നിതീഷ് കുമാര്‍ നാലാമതും ബീഹാറില്‍ സര്‍ക്കാരുണ്ടാക്കും. ആദ്യ ഘട്ട വോട്ടിംഗ് നിതീഷിന്റെ സര്‍ക്കാരിനുള്ള ജനപിന്തുണ തെളിയിക്കുന്നതാണെന്നും മോദി പറഞ്ഞു.

1

ചില ആളുകള്‍ക്ക് എന്‍ഡിഎയോടുള്ള നിങ്ങളുടെ ഇഷ്ടത്തെ അംഗീകരിക്കാനാവുന്നില്ല. അവര്‍ക്ക് ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ് ഉള്ളത്. എന്‍ഡിഎ ബീഹാറില്‍ വിജയിക്കുമെന്ന ട്രെന്‍ഡില്‍ പല നേതാക്കളും കടുത്ത ആശങ്കയിലാണ്. അവര്‍ മോദിയെ അപമാനിക്കുകയാണ്. ബീഹാറിലെ ജനങ്ങള്‍ക്ക് നേരെ നിങ്ങളുടെ ദേഷ്യം കാണിക്കരുതെന്നും മോദി പറഞ്ഞു. അതേസമയം ചിലര്‍ എന്‍ഡിഎയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളെ ബീഹാറി ജനത തള്ളിക്കളഞ്ഞെന്നും മോദി വ്യക്തമാക്കി. ഇത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരും രണ്ട് രാജകുമാരന്‍മാരും തമ്മിലുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു.

ഒരുവശത്ത് നിങ്ങള്‍ക്ക് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുണ്ട്. എതിര്‍ വശത്ത് രണ്ട് രാജകുമാരന്‍മാരാണ് ഉള്ളത്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബീഹാറിന്റെ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ആ രണ്ട് രാജകുമാരന്‍മാരും അവരുടെ കിരീടം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഈ രണ്ട് രാജകുമാരന്‍മാരും ഉത്തര്‍പ്രദേശില്‍ തോറ്റ് തുന്നം പാടിയതാണ്. അതേ വിധി തന്നെയാണ് അവര്‍ക്ക് ഇവിടെയും കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലെ ഞങ്ങള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു. പാവപ്പെട്ടവര്‍ക്കൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന് ഉറപ്പ് വരുത്തി. എല്ലാ രാജ്യങ്ങളും കോവിഡിന്റെ രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ യുഎസ്സിനേക്കാള്‍ ധാരാളം ദരിദ്രരുണ്ട്. അവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത് സൗജന്യ ഭക്ഷണം പാവപ്പെട്ടവര്‍ക്ക് ഞങ്ങള്‍ നല്‍കിയെന്നും മോദി പറഞ്ഞു.

കുടുംബത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ക്ക് പാവപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചാലും ഒന്നുമില്ലെന്ന മനോഭാവമാണ് ഉള്ളത്. പക്ഷേ ബീഹാറിലെ അമ്മമാരോട് ഞാന്‍ പറയുകയാണ്, ദില്ലിയിലുള്ള നിങ്ങളുടെ മകനായ ഞാന്‍ ചാത് പൂജ നിങ്ങള്‍ക്ക് അഭിമാനത്തോടെ ആഘോഷിക്കാന്‍ അവസരമൊരുക്കും. ഒരു കുടുംബത്തെയും പട്ടിണിയിലാക്കാന്‍ ഞാന്‍ അനുവദിക്കും. ചാത് പൂജ വരെ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ പാവപ്പെട്ടവര്‍ക്കും അനുവദിച്ചിട്ടുണ്ട്. ഏത് നദിയെങ്കിലും ആവട്ടെ, ബീഹാറില്‍ മുഴുവന്‍ ഞങ്ങള്‍ പാലങ്ങള്‍ നിര്‍മിച്ചു. 2500 കേന്ദ്ര ഫണ്ടുകള്‍ റെയില്‍വേ പദ്ധതികള്‍ക്കായുണ്ട്. വൈദ്യുതി, ജലം, റോഡ് കണക്ടിവിറ്റിക്ക് പ്രത്യേക ശ്രദ്ധം നല്‍കുന്നുണ്ടെന്നും മോദി പറഞ്ഞു.

English summary
bihar election 2020: pm modi says first phase election trend shows nda will rule bihar again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X