ബീഹാറില്‍ നടക്കാനിരിക്കുന്നത് ജംഗിള്‍രാജും വികസനവും തമ്മിലുള്ള തിരഞ്ഞെടുപ്പെന്ന് അമിത് ഷാ
പട്‌ന: ബീഹാറില്‍ നവംബര്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വികസനവും ജംഗിള്‍രാജും തമ്മിലുള്ള തിരഞ്ഞെടുപ്പ് ആയിരിക്കും ബീഹാറില്‍ നടക്കുന്നതെന്ന് അമിത് ഷാ ജനങ്ങളെ ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മുന്നോട്ടുവയ്ക്കുന്ന വികസന അജണ്ടയും ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാഗത്ബന്ധന്റെ കീഴിലുള്ള നിയമരാഹിത്യവും തമ്മിലുള്ള പോരാട്ടം ആയിരിക്കും അന്ന് നടക്കുന്നത്.
ബീഹാറിന്റെ ഭാവി ആരെ ഏല്‍പ്പിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാനുള്ള മികച്ച അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഒരുവശത്ത് നില്‍ക്കുന്നത് വികസനം കൊണ്ടുവന്നവര്‍, മറുവശത്ത് ജംഗിള്‍ രാജ് നടപ്പാക്കിയവര്‍ - അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ലാലു പ്രസാദ് യാദവിന്റെ സ്വന്തം ജില്ലയായ ഗോപാല്‍ഗഞ്ചിലും സമസ്തിപൂരിലും വോട്ടര്‍മാരെ നേരിട്ട് അഭിസംബോധന ചെയ്യാനാണ് അമിത് ഷാ തീരുമാനിച്ചിരുന്നത് എങ്കിലും മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ നിലത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈനായാണ് പ്രസംഗിച്ചത്.

ആര്‍ജെഡിക്കെതിരെ കടുത്ത വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി ഭരണകാലത്ത് അരാജകത്വമാണ് നാട്ടില്‍ നിലനിന്നിരുന്നത്. 2002 മുതല്‍ ഗോപാല്‍ഗഞ്ചിലെ ജനങ്ങള്‍ ആര്‍ജെഡിക്ക് വോട്ട് ചെയ്തിട്ടില്ല. അവര്‍ ആ ശീലം നിലനിര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കുമായി ബിജെപി-ജെഡിയു സഖ്യം നടപ്പാക്കിയ വികസന നയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പ്രകടന പത്രികയില്‍ രണ്ടു പ്രധാന വാഗ്ദാനങ്ങള്‍ ആണുള്ളത്. ഗ്രാമീണ ജനതയുടെ ശാക്തീകരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി നിതീഷ് കുമാറിന് കീഴില്‍ 1.41 കോടി അക്കൗണ്ടുകളില്‍ 10000 രൂപ വീതം നിക്ഷേപിച്ചിട്ടുണ്ട്. ഈ സഹായം രണ്ട് ലക്ഷമായി ഉയര്‍ത്തുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു.
കര്‍ഷകരുടെ വാര്‍ഷിക സഹായം 6000 രൂപയില്‍ നിന്ന് 9000 രൂപയായി ഉയര്‍ത്തുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടിയ എല്ലാം പഞ്ചസാര മില്ലുകളും വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും.
കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തന്റെ വോട്ടര്‍ അധികാര്‍ യാത്രയിലൂടെ നുഴഞ്ഞു കയറ്റക്കാരെ പിന്തുണയ്ക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ഓരോ നുഴഞ്ഞുകയറ്റക്കാരനെയും രാജ്യത്തു നിന്നും പുറത്താക്കും. അതിനു വേണ്ടിയാണ് ഐഎസ്ആര്‍ നടത്തുന്നത്. രാജ്യത്തുടനീളം ഐഎസ്ആര്‍ നടത്തുന്നതിനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനെ ബീഹാറിന്റെ ഭാവിക്കാനുള്ള പോരാട്ടം എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. ബീഹാറില്‍ ജംഗിള്‍ രാജ് നടപ്പാക്കുന്നവരെ അവഗണിച്ച് പുരോഗതി കൊണ്ടുവന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications