Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ തിരഞ്ഞെടുപ്പ് 2025 live: എന്‍ഡിഎയോ അതോ മഹാസഖ്യമോ? സംസ്ഥാനത്ത് റെക്കോഡ് പോളിങ് - 64.66 %

പാറ്റ്‌ന: രാജ്യം കാത്തിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഇക്കുറി വോട്ടര്‍മാരുടെ വലിയ പങ്കാളിത്തമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. പോളിംഗ് ശതമാനം ഏകദേശം 64.46% ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍. സ്ത്രീകള്‍ വലിയ തോതില്‍ പോളിങ് ബൂത്തിലെത്തി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷത.

രാവിലെ ഏഴ് മണിയോടെയാണ് പോളിംഗ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ആകെ 121 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏതാണ്ട് 3.75 കോടി വോട്ടര്‍മാരാണ് ഒന്നാംഘട്ടത്തില്‍ പോളിങ് ബൂത്തില്‍ എത്തുക. ആകെ 243 നിയമസഭാ സീറ്റുകളുള്ള ബിഹാറില്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 11നാണ് നടക്കുക. ഏറെ ആകാംക്ഷയോടെയാണ് രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുന്നത്.

biharelectionslatest

രാഹുല്‍ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ച ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും സുപ്രധാന തിരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. രണ്ട് പതിറ്റാണ്ട് കാലമായി സംസ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന്റെ ഭരണത്തിന് അറുതി വരുത്താന്‍ തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന് കഴിയുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എന്‍ഡിഎയുടെ കുടക്കീഴിലാണ് നിതീഷും സംഘവും മത്സരിക്കുന്നത്.

സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളുടെയും മണ്ഡലങ്ങള്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ആദ്യഘത്തില്‍ ജനവിധി തേടി.

Nov 06, 2025, 11:11 pm IST

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പോളിങ് ശതമാനം 64.66%. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2000 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 62.57% പോളിംഗ് രേഖപ്പെടുത്തിയത്.
Nov 06, 2025, 9:09 pm IST

ബീഹാറിലെ ബക്സര്‍, ഫതുഹ, സൂര്യഗഢ എന്നിവിടങ്ങളിലെ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതായി ബീഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിനോദ് ഗുഞ്ജ്യാല്‍ അറിയിച്ചു.
Nov 06, 2025, 8:58 pm IST

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബീഹാര്‍ കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം പോളിങ് ശതമാനം 64.46%
Nov 06, 2025, 8:06 pm IST

ബീഹാറില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണു രേഖപ്പെടുത്തയതെന്നും ഇത് മാറ്റത്തിന്റെ സൂചനയാണെന്നും ജന്‍ സുരാജ് സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
Nov 06, 2025, 6:23 pm IST

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. വൈകുന്നേരം 5 മണി വരെ 60% പോളിംഗ് ആണു രേഖപ്പെടുത്തിയത്. ബെഗുസാരായിയിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് - 67.32%
Nov 06, 2025, 5:51 pm IST

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ബീഹാറില്‍ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. ബെഗുസാരായിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് - 59.82%. ഏറ്റവും കുറവ് പട്നയിലാണ് - 48.69%.
Nov 06, 2025, 5:09 pm IST

ഹരിയാനയിലും ബീഹാറിലും വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയായി ബിജെപി നേതാവ് അശ്വിനി കുമാര്‍ ചൗബെ. കള്ളന്മാര്‍ ശബ്ദമുണ്ടാക്കുന്നു എന്നാണ് അശ്വിനി കുമാര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ബൂത്തുകള്‍ കൊള്ളയടിക്കുകയും രാഷ്ട്രീയം കുറ്റകൃത്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ബീഹാറിലെ ജനങ്ങള്‍ ഇതിന് ഉചിതമായ മറുപടി നല്‍കും.
Nov 06, 2025, 5:00 pm IST

ഹരിയാനയിലെന്നപോലെ, ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎ വോട്ട് മോഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. സീതാമര്‍ഹി, കിഴക്കന്‍ ചമ്പാരന്‍ ജില്ലകളില്‍ പൊതു റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
Nov 06, 2025, 4:02 pm IST

ബിഹാറിൽ എൻഡിഎയുടെ വിജയാഘോഷത്തിന് അധികം നാളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Nov 06, 2025, 3:00 pm IST

ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ലാഖിസരായിയിൽ കല്ലേറുണ്ടായി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് സംഭവം. ബിജെപി നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും "മുർദാബാദ്" മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കല്ലേറിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Nov 06, 2025, 2:37 pm IST

മൊഹിയുദ്ദീനഗറിലെ മൂന്ന് ബൂത്തുകളിൽ പോലീസ് വോട്ടർമാരെ മർദ്ദിച്ചതായി ആർജെഡി ആരോപിച്ചു. 'മൊഹിയുദ്ദീനഗർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 106, 107, 108 എന്നിവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ വിവിധ വീടുകളിൽ കയറി യാതൊരു കാരണവുമില്ലാതെ വോട്ടർമാരെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു' എന്നായിരുന്നു പാർട്ടിയുടെ ആരോപണം.
Nov 06, 2025, 2:07 pm IST

ജൻ ശക്തി ജനതാദൾ നേതാവ് തേജ് പ്രതാപ് യാദവ്
Nov 06, 2025, 1:51 pm IST

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് 1:00 മണി വരെ 42.31 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇനി വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കഴിഞ്ഞ തവണത്തെ കണക്കുകൾ മറികടക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
Nov 06, 2025, 1:34 pm IST

ഇക്കുറി ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവർക്കൊപ്പം, കമ്മീഷൻ ആസ്ഥാനത്തെ സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് തത്സമയ ഫീഡും മൊത്തത്തിലുള്ള നടപടികളും നേരിട്ട് അവലോകനം ചെയുന്നുണ്ട്.
Nov 06, 2025, 1:29 pm IST

ബിഹാർ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 16 പ്രതിനിധികൾ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഒരുക്കങ്ങൾ വീക്ഷിക്കുവാൻ എത്തിയിട്ടുണ്ട്. ഇന്തോനേഷ്യ, കൊളംബിയ, ഫിലിപ്പീൻസ്, ഫ്രാൻസ്, ബെൽജിയം, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഈ പ്രതിനിധി സംഘങ്ങളുടെ സന്ദർശനം കമ്മീഷന്റെ ഇന്റർനാഷണൽ ഇലക്‌ടേഴ്‌സ് വിസിറ്റർ പ്രോഗ്രാമിന് കീഴിലാണ്.
Nov 06, 2025, 12:54 pm IST

പ്രായമായ വനിതാ വോട്ടറെ പോളിങ് ബൂത്തിൽ എത്തിക്കുന്ന കുടുംബം.
Nov 06, 2025, 12:34 pm IST

'നമ്മുടെ ഈ ശ്രമങ്ങൾക്ക് മുന്നിൽ വളരെ വലിയ ഒരു വെല്ലുവിളി നിലനിൽക്കുന്നു. ആ വെല്ലുവിളി നുഴഞ്ഞുകയറ്റക്കാരുടേതാണ്. ഓരോ നുഴഞ്ഞുകയറ്റക്കാരനെയും തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്തുന്നതിൽ എൻ‌ഡി‌എ സർക്കാർ പൂർണ്ണ സത്യസന്ധതയോടെ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ ഈ ആർ‌ജെ‌ഡിയും കോൺഗ്രസും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തിരക്കിലാണ്. ഈ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ അവർ എല്ലാത്തരം നുണകളും പ്രചരിപ്പിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ യാത്രകൾ നടത്തുകയും ചെയ്യുന്നു' പ്രധാനമന്ത്രി മോദി ബിഹാർ തിരഞ്ഞെടുപ്പിനെ കുറിച്ച്.
Nov 06, 2025, 12:13 pm IST

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി നിലവിൽ വരും. ടികെ ദേവകുമാര്‍ പ്രസിഡന്റാവും എന്നാണ് വിവരം. ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ ഉണ്ടാവും. വിളപ്പിൽ രാധാകൃഷ്‌ണൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധിയാകും. ഗവർണർ ഉടക്കിട്ടേക്കുമെന്ന ഭയത്താലാണ് നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാത്തത് എന്നാണ് വിവരം.
Nov 06, 2025, 12:02 pm IST

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ രാവിലെ 11 മണി വരെ രേഖപ്പെടുത്തിയത് 27.65 ശതമാനം പോളിംഗ്.
Nov 06, 2025, 11:38 am IST

'എല്ലാ കുടുംബങ്ങൾക്കും ഒരു സർക്കാർ ജോലി ലഭിക്കുമെന്ന തേജസ്വിയുടെ ഉറപ്പാണിത്. ഒരു ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 500 രൂപയായി നിശ്ചയിക്കും. 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഞങ്ങൾ നൽകും. ജീവിക ദീദിസിനെ ഞങ്ങൾ സ്ഥിരപ്പെടുത്തും, അവർക്ക് പ്രതിവർഷം 30,000 രൂപ നൽകും. 5 ലക്ഷം രൂപ പെൻഷൻ ഉറപ്പാക്കും, വായ്‌പയുടെ പലിശ എഴുതിത്തള്ളും. കർഷകർക്ക് വൈദ്യുതി സൗജന്യമാക്കും. ഒരു യുവജന കമ്മീഷൻ രൂപീകരിക്കും. ജോലിക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും' തേജസ്വി യാദവിന്റെ വീഡിയോ പങ്കുവച്ച് ആർജെഡി.
Nov 06, 2025, 11:25 am IST

വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ.
Nov 06, 2025, 11:01 am IST

'എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, അമ്മമാരേ, ബിഹാറിലെ യുവാക്കളേ! ഇന്ന് നിങ്ങളുടെ സ്വന്തം കൈകളാൽ നിങ്ങളുടെ ഭാവി രൂപപ്പെടുത്താനുള്ള ദിവസമാണ്. ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവത്തിൽ വലിയ തോതിൽ പങ്കെടുക്കൂ. ജോലികൾക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ബിഹാറിന്റെ ശോഭനമായ ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ. നിങ്ങളുടെ ജനാധിപത്യം, ഭരണഘടന, വോട്ടവകാശം എന്നിവ സംരക്ഷിക്കാൻ വോട്ട് ചെയ്യൂ' പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
Nov 06, 2025, 10:48 am IST

bihar2020
2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
Nov 06, 2025, 10:40 am IST

laluyadav
വോട്ട് രേഖപ്പെടുത്താനെത്തിയ മുൻ മുഖ്യമന്ത്രി ലാലു യാദവ്.
Nov 06, 2025, 10:17 am IST

'ബിഹാറിലെ വോട്ടർമാരേ, സഹോദരീ സഹോദരന്മാരേ, പ്രത്യേകിച്ച് യുവാക്കളേ - ഇന്നത്തെ ആദ്യ ഘട്ട പോളിംഗിൽ റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും ബിഹാറിൽ കാടൻ ഭരണം തിരിച്ചുവരുന്നത് തടയാനും, നല്ല ഭരണം നിലനിർത്താനും, വികസിതവും സ്വാശ്രയവുമായ ഒരു ബിഹാർ കെട്ടിപ്പടുക്കാനും വഴിയൊരുക്കും. നുഴഞ്ഞുകയറ്റക്കാർക്കും നക്‌സലൈറ്റുകൾക്കും സംരക്ഷണം നൽകി രാജ്യത്തിന്റെ സുരക്ഷയുമായി കളിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ ഒരു പാഠം പഠിപ്പിക്കുക' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു.
Nov 06, 2025, 10:04 am IST

ആദ്യ ഘട്ട വോട്ടെടുപ്പിൽ ബിഹാറിൽ 9 മണി വരെ 13.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സഹർസയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് (15.27 ശതമാനം), വൈശാലിയിൽ 14.30 ശതമാനം, സിവാൻ 13.35 ശതമാനം എന്നിവയും പോളിംഗ് വന്നു. പാറ്റ്നയിൽ രാവിലെ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് 11.22 ശതമാനം ആണ്. സരണിലും ഷെയ്ഖ്പുരയിലും യഥാക്രമം 13.30 ശതമാനവും 12.97 ശതമാനവും വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ സംസ്‌തിപൂരിൽ 12.86 ശതമാനവും ആയിരുന്നു.
Nov 06, 2025, 9:53 am IST

bihar
മുൻ വർഷത്തെ സീറ്റ് നില
Nov 06, 2025, 9:26 am IST
കേരളം

വെൽഫെയർ പാർട്ടിയുമായി പരസ്യ ധാരണക്കില്ലെന്ന് യുഡിഎഫ്

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് പുതിയ തീരുമാനം. കോൺഗ്രസ് നിലപാട് ലീഗിനെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കഴിഞ്ഞ തവണ നൽകിയ ജില്ലാ പഞ്ചായത്ത് സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കുകയും ചെയ്‌തു.
Nov 06, 2025, 9:20 am IST

"എല്ലാവരും വീടുകളിൽ നിന്ന് പുറത്തിറങ്ങി മാറ്റത്തിനായി വോട്ട് ചെയ്യണം, വികസനത്തിനായി വോട്ട് ചെയ്യണം, തൊഴിലിനായി വോട്ട് ചെയ്യണം" ആർജെഡി നേതാവും മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് പറഞ്ഞു.
Nov 06, 2025, 8:52 am IST

biharpolls2025
വോട്ട് രേഖപ്പെടുത്തിയ ശേഷം ഒരു വനിതാ വോട്ടറുടെ ചിത്രം.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+