കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ വിജയത്തിൽ അമിത് ഷായുടെ ട്വീറ്റ്; ഓരോ ബിഹാറിയുടേയും പ്രതീക്ഷയുടേയും അഭിലാഷങ്ങളുടേയും വിജയമെന്ന്

Google Oneindia Malayalam News

ദില്ലി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി വിജയം ഉറപ്പിച്ചുകഴിഞ്ഞു. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയരുകയും ചെയ്തു.

വിശ്വസിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെ, പ്രാദേശിക ഭരണകൂടത്തെയല്ല; ആർജെഡി- കോൺഗ്രസ് നേതാക്കൾവിശ്വസിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെ, പ്രാദേശിക ഭരണകൂടത്തെയല്ല; ആർജെഡി- കോൺഗ്രസ് നേതാക്കൾ

ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനും ആയ അമിത് ഷാ പ്രതികരണവുമായി ട്വിറ്ററില്‍ എത്തി. പൊള്ളയായ രാഷ്ട്രീയത്തേയും ജാതീയതയേയും പ്രീണനത്തേയും തള്ളി എന്‍ഡിഎയുടെ വികസനവാദത്തെ ബിഹാര്‍ ജനത സ്വീകരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

Amit Shah

ഒരോ ബിഹാര്‍ സ്വദേശിയുടേയും പ്രതീക്ഷകളുടേയും അഭിലാഷങ്ങളുടേയും വിജയമാണിത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഇരട്ട എന്‍ജിന്‍ വികസനത്തിന്റെ വിജയമാണിത് എന്നും അദ്ദേഹം പറയുന്നു. ബിഹാറിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അഭിവാദ്യങ്ങളും അര്‍പിച്ചു.


ബിഹാറിലെ വികസനത്തേയും പുരോഗതിയേയും സദ്ഭരണത്തേയും വീണ്ടും തിരഞ്ഞെടുത്തത്തില്‍ എല്ലാ സഹോദരീ- സഹോദരങ്ങള്‍ക്കും നന്ദി പറയുകയും ചെയ്യുന്നുണ്ട് അമിത് ഷാ. ബിഹാറിന്റെ സുരക്ഷയ്ക്കും ഉജ്ജ്വലമായ ഭാവിയ്ക്കും വേണ്ടി എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുത്ത യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം നന്ദി പറയുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും എന്‍ഡിഎയുടേയും നയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ ആവേശകരമാണെന്നും അദ്ദേഹം പറയുന്നുണ്ട്. കൊറോണയ്‌ക്കെതിരെ മോദി സര്‍ക്കാര്‍ നടത്തിയ വിജയകരമായ പോരാട്ടത്തെ രാജ്യത്തെ പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും, യുവാക്കളും വിശ്വാസത്തിലെടുക്കുന്നു എന്നത് മാത്രമല്ല, രാജ്യത്തെ വഴിതെറ്റിക്കുന്നവര്‍ക്കുള്ള ഒരു പാഠം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

243 അംഗ ബിഹാർ നിയമസഭയിൽ 123 എന്ന മാജിക് നമ്പർ എൻഡിഎ മറികടന്നുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിന് മുന്പായി തന്നെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രും ബിജെപി ദേശീയ അധ്യക്ഷനും അടക്കമുള്ളവർ വിജയം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആർജെഡിയും സിപിഐ (എംഎൽ) ലിബറേഷനും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഈ ആക്ഷേപങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ, ഈ വിഷയം നിയമ വ്യവഹാരമായി മുന്നോട്ടുകൊണ്ടുപോകാനും ആർജെഡി ശ്രമിച്ചേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

'ബിഹാറില്‍ എന്‍ഡിഎ വിജയിച്ചു'; വോട്ടർമാർക്കും മോദിക്കും നന്ദി; അവകാശവാദവുമായി ബിജെപി'ബിഹാറില്‍ എന്‍ഡിഎ വിജയിച്ചു'; വോട്ടർമാർക്കും മോദിക്കും നന്ദി; അവകാശവാദവുമായി ബിജെപി

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

English summary
Bihar Election Results: Amit Shah Tweets thanking the people of Biharfor electing NDA again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X