ബിഹാറിലെ ഹോട്ടലുകളിലും ബാറുകളിലും ഇനി മദ്യം വിളമ്പില്ല
പാറ്റ്‌ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ചു. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി നാല് ദിവസം കഴിയുന്നതിനിടെയാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമടക്കമുള്ള എല്ലാ മദ്യവും നിരോധിച്ചതായി മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
നിരോധനം ചൊവ്വാഴ്ചമുതല്‍ നിലവില്‍ വന്നു. കേരളം, ഗുജറാത്ത്, നാഗാലാന്‍ര് എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം സമ്പൂണ മദ്യ നിരോധനം നടപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബിഹാര്‍. ഇനിമുതല്‍ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് നിതീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ബിഹാറില്‍ സമ്പൂര്‍മ മദ്യ നിരോധനം നടപ്പാക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മദ്യ വില്‍പനയിലൂടെ ബിഹാറിന് 6000 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതില്‍ 2000കോടി വിദേശ മദ്യ വില്‍പ്പനയിലൂടെയും 4000 കോടി രൂപ ഇന്ത്യന്‍ നിര്‍മ്മിത മദ്യ വില്‍പനയിലൂടെയും സംസ്ഥാന ഖജനാവില്‍ എത്തിയിരുന്നു.
ബിഹാറില്‍ ദരിദ്രര്‍ക്കിടയില്‍ മദ്യപാനം വ്യാപകമാണ്. ഗാര്‍ഹിക പീഡനങ്ങള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യം ഉപയോഗിക്കില്ലെന്ന് ബിഹാര്‍ നിയമസഭയിലെ സാമാജികര്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.












Click it and Unblock the Notifications