കശ്മീരിനെ പുതിയ രാജ്യമാക്കി ബീഹാർ, ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്, കണ്ടു പിടിച്ചത് കുട്ടികൾ

  • By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

പട്‌ന: കശ്മീരിനെ പുതിയ രാജ്യമാക്കി ബീഹാർ വിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് ഗുരുതരമായി പിഴവുണ്ടായിരിക്കുന്നത്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ചോദ്യമാണ് ചോദ്യപേപ്പറിൽ ഉള്ളത്. ഒക്ടബോർ 5 ന് നടന്ന ബീഹാർ ബോർ പരീക്ഷയിലാണ് വിവാദ ചോദ്യം ഉണ്ടായിരുന്നത്.

ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ ഏതു പേരുകളിലാണ് അറിയപ്പെടുന്നത്' എന്നതായിരുന്നു ചോദ്യം. ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യമാണ് കശ്മീരും എന്ന് കാണിക്കുന്നതാണ് ചോദ്യം. വൈശാലി ജില്ലയിലെ ഒരു സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളിലൊരാളാണ് തെറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

എടിഎം ബ്ലോക്കായി, റഷ്യൻ യുവാവ് ചെന്നൈയിൽ കുടുങ്ങി ,പണത്തിനായി കാട്ടിക്കൂട്ടിയത്, ചിത്രം വൈറൽ

പരീക്ഷകള്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് 11ന് ആണ് അവസാനിക്കുന്നത്. ബീഹാര്‍ എഡ്യൂക്കേഷന്‍ പ്രൊജക്ട് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സര്‍വ്വശിക്ഷാ അഭിയാനാണ് പരീക്ഷ നടത്തുന്നത്. അച്ചടി തകരാറാണ് ഇത്തരമൊരു തെറ്റു സംഭവിക്കാനിടയാക്കിയതെന്നും സംഭവം വളരെ ഗുരുതരമായ പിഴവാണെന്നും ബിഇപിസി പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
ashmir is not a part of India but, a separate country, a class VII question paper prepared by the Bihar Education Board claimed.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്