Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ സീറ്റ് ചർച്ച കീറാമുട്ടി തന്നെ: കടുംപിടുത്തം തുടർന്ന് ജെഡിയു, 12 സീറ്റിനായി ഇടത് പാർട്ടികളും

പട്‌ന: പ്രതിപക്ഷമായ 'ഇന്ത്യ' ബ്ലോക്കിന്റെ ഭാഗമായ ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ആർജെഡിയും ജെഡിയുവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണം നിഷേധിച്ച് ബീഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവ്. ചർച്ചകള്‍ നടക്കുകയാണെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തിന്റെ രണ്ട് പ്രധാന സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അർത്ഥശൂന്യമാണ്. ആർ ജെ ഡിയും ജെ ഡി യുവും തമ്മിൽ ഭിന്നത നിലനിൽക്കുന്നുവെന്ന ആശങ്ക ആർക്കും വേണ്ട, അതിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടെന്നും വാർത്താ സമ്മേളനത്തില്‍ തേജസ്വി യാദവ് പറഞ്ഞു.

rjd-jdu

മഹാസഖ്യം രൂപീകരിച്ചത് സംസ്ഥാനത്ത് എത്ര ജോലികൾ നൽകിയെന്ന് നിങ്ങൾക്കറിയാമോ? സംവരണ ക്വാട്ട വർധിപ്പിച്ചു, ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തി, സ്വയം സഹായ സംഘങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു. ലാലു-നിതീഷ് കൈകോർത്തതിന് ശേഷം അടുത്തിടെ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ ബിഹാർ് 50,000 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഞങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനാൽ ബിജെപി നേതാക്കൾ ഭയക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, 2019ൽ മത്സരിച്ച 17 ലോക്‌സഭാ സീറ്റുകളിൽ 16ലും ജയിച്ച ജെഡി(യു) സഖ്യകക്ഷിക്ക് വേണ്ടി തങ്ങളുടെ സീറ്റുകളൊന്നും വിട്ടുനൽകാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ബിഹാറിലെ 40 സീറ്റുകളിൽ എത്ര സീറ്റിൽ തേജസ്വി യാദവിന്റെ ആർജെഡിക്ക് മത്സരിക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തയില്ല.

അതിനിടെ, സംസ്ഥാനത്തെ 40 സീറ്റുകളില്‍ മൂന്ന് ഇടതുപക്ഷ പാർട്ടികള്‍ ചേർന്ന് ൽ ഒരു ഡസൻ ലോക്‌സഭാ സീറ്റുകളിലും അവകാശവാദമുന്നയിച്ചിട്ടുണ്ട്. മൂന്ന് ഇടത് കക്ഷികളിൽ, സംസ്ഥാന നിയമസഭയിൽ 12 നിയമസഭാംഗങ്ങളുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) അഞ്ച് സീറ്റുകൾക്ക് അവകാശവാദമുന്നയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവർ യഥാക്രമം നാലും മൂന്നും സീറ്റുകൾ തേടിയിട്ടുണ്ട്.

സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെപ്പോലുള്ള ഇടതുപാർട്ടികളുടെ നേതാക്കൾ ലോക്സഭാ സീറ്റുകൾക്കായി അവകാശവാദമുന്നയിക്കുന്നതിനായി ആർജെഡി, ജെഡിയു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അര, ബെഗുസാരായി, സിവാൻ, ജെഹാനാബാദ് തുടങ്ങിയ ചില പാർലമെന്റ് സീറ്റുകളിൽ പരമ്പരാഗതമായി ഇടതുപക്ഷ പാർട്ടികൾക്ക് വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ട്. "അവർ ഈ സീറ്റുകളിൽ നിലവില്‍ വിജയിക്കുന്ന അവസ്ഥയിലായിരിക്കില്ല, പക്ഷേ കൂട്ടായി അവർക്ക് സ്‌പൈൽസ്‌പോർട്ടോ കിംഗ് മേക്കറോ കളിക്കാൻ കഴിയും," രാഷ്ട്രീയ നിരൂപകനും പട്‌ന സർവകലാശാലയിലെ മുൻ പ്രൊഫസറുമായ നവൽ കിഷോർ ചൗധരി പറഞ്ഞു.

അറ, സിവാൻ, കാരക്കാട്ട്, ജഹാനാബാദ്, പട്‌ലിപുത്ര എന്നിവയ്ക്കായി സിപിഐ (എംഎല്‍) ആവശ്യപ്പെട്ടതായും ഖഗാരിയ, ഉജ്ജിയാർപൂർ, സമസ്തിപൂർ, മഹാരാജ്ഗഞ്ച് എന്നിവ സിപിഐഎം ആവശ്യപ്പെട്ടതായും ഇടതുപാർട്ടി വൃത്തങ്ങൾ ദി ഹിന്ദുവിനോട് പറഞ്ഞു. ബെഗുസരായ്, മധുബാനി, ബങ്ക എന്നിവിടങ്ങളിലാണ് സിപിഐ നോട്ടമിട്ടിരിക്കുന്നത്. ജെഡിയുവും ആർജെഡിയും സിപിഐക്ക് ബെഗുസാരായി മാത്രം വിട്ടുനൽകാനും മറ്റ് രണ്ട് ഇടതുപാർട്ടികളായ സിപിഐ (എം.എൽ), സി.പി.ഐ (എം) ന് ഒരു സീറ്റ് പോലും നൽകാതിരിക്കാനും തീരുമാനിച്ചതായും സൂചനകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+