മാധ്യമ പ്രവർത്തകർക്കെതിരെയുള്ള വിവാദ പ്രസ്താവന!! പുലിവാല് പിടിച്ച് ബിജെപി മന്ത്രി!!!

  • Posted By:
Subscribe to Oneindia Malayalam

പാട്ന:ഭരത് മതാ കീ ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകരെ പാകിസ്താന്‍ അനുകൂലികള്‍ എന്ന് വിശേഷിപ്പിച്ച ബീഹാര്‍ മന്ത്രി വിനോദ് കുമാര്‍ ഖേദം പ്രകടിപ്പിച്ചു.സംഭവം വിവാദമായതോടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.സംസ്ഥാന ബിജെപി അധ്യക്ഷൻ നിത്യാനന്ദ റായിയും മന്ത്രിയുടെ പരാമർശത്തിൽ അസംതൃപ്തി രേഖപ്പെടുത്തി.

കവിക്കൊടിയേന്തി ജനങ്ങൾ തെരുവിൽ!!! മുംബൈ നഗരത്തെ സ്തംഭിപ്പിച്ചു മാറാത്തികളുടെ റാലി!!!

പാർട്ടിയുടെ സങ്കൽപ് സമ്മേളൻ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സമ്മേളനത്തിൽ പങ്കെടുത്തവരോട് ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മാധ്യമപ്രവർത്തകർ മാത്രം വിളിച്ചില്ല. മാധ്യമപ്രവർത്തകർ പാകിസ്താന്റെ മക്കളാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.നമ്മളെല്ലാം ഭാരതത്തിന്റെ മക്കളാണെന്നും പിന്നീടാണ് മാധ്യമപ്രവർത്തകരാകുന്നതെന്നും മന്ത്രി പറഞ്ഞു.

bjp

ചടങ്ങിൽ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും, സംസ്ഥാനത്തിലെ മറ്റ് മന്ത്രിമാരുമുണ്ടായിരുന്നു. വിവാദ പരാമർശനത്തിൽ സംസ്ഥാന അധ്യക്ഷൻ അതൃപ്തി അറിയിച്ചതിനെ തുടർന്ന് പരിപാടി അവസാനിപ്പിക്കുകകയായിരുന്നു. ആളുകൾ വേദി വിട്ടു പോകുന്നതിനും മുൻപ് മന്ത്രി തന്റെ ഭാഗം വ്യക്തമാക്കി. വികാരഭരിതനായപ്പോൾ നാക്ക് പിഴച്ചതാണെന്നു മന്ത്രി പറഞ്ഞു. തുടർന്ന് മാധ്യമപ്രവർത്തകരോട് ഖേദം പ്രകടപ്പിക്കുകയും ചെയ്തു

English summary
Bihar BJP minister Vinod Kumar Singh has sparked a controversy after he taunted mediapersons, who did not chant 'Bharat Mata ki jai' after him at an event, asking if they belonged to Pakistan.
Please Wait while comments are loading...