ട്രെയിനിൽ അടിവസ്ത്രം മാത്രം ധരിച്ച് എംഎൽഎ; ചോദ്യം ചെയ്ത് സഹയാത്രികർ..ഒടുവിൽ വിശദീകരണം
ദില്ലി; ട്രെയിനിൽ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്ത ബിഹാർ എംഎൽഎയുടെ നടപടി വിവാദത്തിൽ. ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ ആണ് അടിവസ്ത്രം മാത്രം ധരിച്ച് എസി ഫസ്റ്റ് ക്ലാസ് കംപാട്മെൻറിൽ യാത്ര ചെയ്തത്. പട്നയിൽ നിന്നും ദില്ലിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന എംഎൽഎയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എംഎൽഎയുടെ നടപടിക്കെതിരെ മറ്റ് യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയോടെ സംഭവം കൈയ്യാങ്കളിയിലെത്തി. തുടർന്ന് റെയിൽവേ പോലീസും ടിക്കറ്റ് എക്സാമിനറും വിഷയത്തിൽ ഇടപെടുകയായിരുന്നു. അതേസമയം തന്റെ വയറിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് അത്തരത്തിൽ വസ്ത്രം ധരിച്ചതെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം.

ഞാൻ അടിവസ്ത്രവും ഇന്നർ ബനിയനും ധരിച്ചിരുന്നു. ട്രെയിനിൽ കയറിയപ്പോൾ മുതൽ അസ്വസ്ഥത തോന്നി. താൻ കളവ് പറയില്ല, ഗോപാൽ മണ്ഡൽ പറഞ്ഞു. തനിക്ക് വയറിളക്കം അനുഭവപ്പെട്ടു. ഇതോടെ യാത്ര തുടങ്ങിയപ്പോൾ തന്നെ വാഷ് റൂമിലേക്ക് പോകേണ്ടി വന്നു. അതോടെയാണ് കുർത്തയും പൈജാമയും അഴിച്ചുവെന്ന് ടോയ്ലെറ്റിലേക്ക് പോയത്. സഹയാത്രികർ അനാവശ്യമായി വിവാദം ഉണ്ടാക്കുകയായിരുന്നുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.
ട്രെയിനിൽ ഒരാൾ അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്നത് കണ്ടതോടെയാണ് താൻ പരാതിപ്പെട്ടതെന്നാണ് യാത്രക്കാരിലൊരാളായ പ്രഹദ് പാസ്വാൻ പറഞ്ഞത്. അതേസമയം തന്നെ ചോദ്യം ചെയ്തവർ തന്റെ പ്രയം പരിഗണിക്കണമായിരുന്നുവെന്നും എംഎൽഎ പറഞഅഞു.സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവെന്നാണ് പരാതിപ്പെട്ടവർ പറഞ്ഞത്. എന്നാൽ കംപാർട്ട്മെന്റിൽ സ്ത്രീകൾ ഇല്ലായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
അതേസമയം എംഎൽഎയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എംഎൽഎയുടെ തെറ്റായ നടപടിക്കെതിരെ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എണ്ണമറ്റ കാരണങ്ങൾക്ക് സംസ്ഥാനത്ത് ചീത്തപ്പേര് ലഭിച്ച് കൊണ്ടിരിക്കുന്നുണ്ടെ്ന് ആർജെഡി എംഎൽഎയും മുഖ്യ വക്താവുമായ ഭായ് വീരേന്ദ്ര പറഞ്ഞു. സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ എന്ന് ലോക് ജനശക്തി പാർട്ടി എംപി ചിരാഗ് പസ്വാൻ പറഞ്ഞു.
ട്രെയിനിൽ വെച്ച് നടന്ന സംഭവത്തിന്റെ മുഴുവൻ കാര്യങ്ങളും തനിക്ക് അറിയില്ല. എന്നാൽ ഇത്തരം സംഭവങ്ങളാണ് ബിഹാറിന്റെ മോശം പ്രതിച്ഛായയ്ക്ക് വഴിവെയ്ക്കുന്നത്. പൊതുമധ്യത്തിൽ സ്വന്തം എംഎൽഎമാർ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും, ചിരാഗ് പസ്വാൻ പറഞ്ഞു.
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications