ബിഹാറില്‍ പോരാട്ടത്തിനിറങ്ങുന്നത് 130 കുറ്റവാളികള്‍, ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും?
ദില്ലി: ബിഹാറില്‍ ഇത്തവണ കുറ്റവാളികള്‍ തമ്മില്‍ പോരാടും. ജനങ്ങള്‍ ഇനി എന്തൊക്കെ കാണാനിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നും 130 കുറ്റവാളികളാണ് മത്സരിക്കാനിറങ്ങുന്നത്. ബിഹാര്‍ ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നത് നിര്‍ണായകമാണ്. ബിഹാര്‍ ജനങ്ങള്‍ ഇത്തവണ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യാനായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
243സീറ്റില്‍ 49 സീറ്റുകളിലേക്കാണ് ഇവര്‍ മത്സരിക്കുന്നത്. 583 സ്ഥാനാര്‍ത്ഥികളില്‍ 130 പേരും പല കേസുകളിലും പെട്ടവരാണ്. കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കേസില്‍ പെട്ടവരാണ് മത്സരത്തിനിറങ്ങുന്നതെന്ന് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

170 സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, അതില്‍ 130 പേരും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ പതിനാറ് ജെഡിയു സ്ഥാനാര്‍ത്ഥികള്‍,14 ബിജെപി സ്ഥാനാര്‍ത്ഥികള്‍,14 സിപിഐ സ്ഥാനാര്‍ത്ഥികള്‍, എട്ട് ബിഎസ്പി സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
ജെഡിയു സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ അടക്കമുള്ള 16പേര് കൊലപാതക കുറ്റത്തിനും ഏഴ് പേര് കൊലപാതക ശ്രമത്തിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. വര്‍സാലിഗഞ്ച് മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രദീപ് കുമാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് കേസില്‍ പ്രതിയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ 11 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് കേസുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications