
കള്ളന്‍മാരെ കൊണ്ട് തോറ്റു; റെയില്‍വേയിലേക്ക് തുരങ്കമുണ്ടാക്കി, എഞ്ചിന്‍ ഒന്നാകെ കൊണ്ടുപോയി, വൈറല്‍
പട്‌ന: കള്ളന്മാരെ കൊണ്ട് തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അത്തരമൊരു മോഷണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇങ്ങനൊന്ന് കേട്ടിട്ട് പോലുമില്ലെന്ന് പോലീസ് പറയുന്നു. ഒരു ട്രെയിനിന്റെ എഞ്ചിന്‍ ഒന്നാകെ അടിച്ച് മാറ്റിയിരിക്കുകയാണ് കള്ളന്മാര്‍. റെയില്‍വേ പോലീസ് പോലും ഞെട്ടിയിരിക്കുകയാണ് ഇങ്ങനൊരു മോഷണത്തില്‍. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പോലീസ്.
ബീഹാറിലാണ് ഇങ്ങനൊരു സംഭവം നടന്നത്. എന്നാലും എഞ്ചിനൊക്കെ മോഷ്ടിക്കാന്‍ സാധിക്കുന്ന ഏത് കള്ളനാണ് സമീപപ്രദേശത്തുള്ളതെന്നാണ് പോലീസ് ചോദിക്കുന്നത്. ഇവരെ പിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

വളരെ വിചിത്രമായ മോഷണമാണിതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച്ചയാണ് മോഷണം നടന്നത്. റിപ്പയര്‍ ചെയ്യാനായി കൊണ്ടുവന്ന ടെയിനിന്റെ ഡീസല്‍ എഞ്ചിനാണ് കള്ളന്‍മാര്‍ പൊക്കി കൊണ്ട് പോയത്. ബീഹാറിലെ ബെഗുസര ജില്ലയിലാണ് മോഷണം നടന്നത്. ഓരോ കഷ്ണങ്ങളായിട്ടാണ് ഇവര്‍ ഡീസല്‍ എഞ്ചിന്‍ കൊണ്ടുപോയിരിക്കുന്നതെന്ന് പോലീസ് പറയുന്നു.അവര്‍ക്ക് ഇപ്പോഴും കള്ളന്മാരുടെ ഈ മോഷണ രീതിയെ കുറിച്ച് കൃത്യമായി മനസ്സിലായിട്ടില്ല. ഇതിന് മുമ്പ് ഇങ്ങനൊരു സംഭവം കേട്ടുകേള്‍വി പോലുമില്ല.

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍
റെയില്‍വേ യാര്‍ഡിലേക്ക് കള്ളന്മാര്‍ വലിയൊരു തുരങ്കമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് എഞ്ചിന്റെ ഭാഗങ്ങള്‍ ഓരോന്നായി എടുത്ത് ഇവര്‍ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനായി ഈ തുരങ്കത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഒടുവില്‍ എഞ്ചിന്‍ ഒന്നായി തന്നെ ഈ കള്ളന്മാര്‍ മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു. അതേസമയം ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് നാട്ടുകാര്‍ അടക്കം പറയുന്നത്. കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് വെറുതെ പറയുന്നതാണെന്നും ഇവര്‍ പറയുന്നു.

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ
കഴിഞ്ഞയാഴ്ച്ച ബരോനി പോലീസ് സ്‌റ്റേഷനില്‍ ഡീസല്‍ എഞ്ചിന്‍ മോഷണം പോയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗര്‍ഹാര യാര്‍ഡില്‍ റിപ്പയര്‍ പണികള്‍ക്കായി കൊണ്ടുവന്ന എഞ്ചിനാണ് കള്ളന്മാര്‍ കൊണ്ടുപോയത്. അന്വേഷണത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നുവെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ പിഎസ് ദുബെ പറഞ്ഞു. പ്രതികള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഒരു ഗോഡൗണില്‍ റെയ്ഡ് നടത്തിയിരുന്നു. മുസഫര്‍പൂര്‍ ജില്ലയിലെ പ്രഭാത് നഗറിലായിരുന്നു ഈ ഗോഡൗണ്‍.

നേരത്തെ പിടിയിലായവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗോഡൗണിലേക്ക് പോലീസ് എത്തിയത്. ഇവിടെ 13 ചാക്കുകളിലായി ട്രെയിനിന്റെ പല ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ ചപ്പുചവറുകളും, ലോഹകഷ്ണങ്ങളുമൊക്കെ വില്‍ക്കുന്ന കടയുടെ ഉടമയെ പോലീസ് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. അതേസമയം പിടിച്ചെടുത്ത വസ്തുക്കളില്‍ എഞ്ചിന്‍ ഭാഗങ്ങള്‍, പഴയ ട്രെയിന്‍ എഞ്ചിനുകളില്‍ നിന്നുള്ള ചക്രങ്ങള്‍, റെയില്‍ റോഡിന്റെ ഭാഗങ്ങളും ഇവയുടെ കൂട്ടത്തിലുണ്ട്. കടുപ്പമേറിയ ഇരുമ്പ് കൊണ്ട് നിര്‍മിച്ചതാണിത്.

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍
പ്രതികള്‍ തുരങ്കം നിര്‍മിച്ചതായി റെയില്‍വേ ഇന്‍സ്‌പെക്ടര്‍ ദുബെ പറഞ്ഞു. കള്ളന്മാര്‍ ഇതുവഴി ട്രെയിന്റെ ഭാഗങ്ങള്‍ ഒളിപ്പിച്ച് കടത്താറുണ്ടായിരുന്നുവെന്നും ദുബെ വ്യക്തമാക്കി. അതേസമയം കള്ളന്മാരുടെ ഈ കൂട്ടം സ്റ്റീല്‍ ബ്രിഡ്ജുകളുടെ ബോള്‍ട്ടുകള്‍ ഇളക്കി മാറ്റി അതും മോഷ്ടിച്ച് കൊണ്ടുപോകാറുണ്ടെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. നേരത്തെ പൂര്‍ണിയ കോടതി പരിസരത്ത് കിടന്നിരുന്ന സ്റ്റീം എഞ്ചിന്‍ എടുത്ത് വിറ്റതിന് സമസ്തിപൂരിലെ റെയില്‍വേ എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. മറ്റ് റെയില്‍വേ അധികൃതര്‍ക്കൊപ്പം ചേര്‍ന്നാണ് ഈ സാധനങ്ങള്‍ എല്ലാം ഉദ്യോഗസ്ഥന്‍ വിറ്റത്. ഇതിനായി ഒരു വ്യാജ കത്തും ഇയാള്‍ ഉണ്ടാക്കിയിരുന്നു.