ബിഹാറില്‍ ഓടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ട് അപകടം
പാട്‌ന: ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ന്യൂഡല്‍ഹി - ഇസ്ലാംപൂര്‍ മഗധ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. ബക്സര്‍ - പട്ന റെയില്‍ സെക്ഷനിടയിലായിരുന്നു സംഭവം. കപ്ലിംഗ് തകരാറിലായതിനെ ത്തുടര്‍ന്നാണ് അപകടം സംഭവിച്ചത് എന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബക്സര്‍ ജില്ലയിലെ തുരിഗഞ്ച്, രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് രാവിലെ 11.08 നായിരുന്നു സംഭവം. 'ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്ലാംപൂരിലേക്കുള്ള മഗധ് എക്സ്പ്രസിന്റെ (20802) കപ്ലിംഗ് പൊട്ടി ട്രെയിന്‍ പിളര്‍ന്നതാണ് അപകടത്തിന് കാരണം. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധകരും സ്ഥലത്തെത്തി,' ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സരസ്വതി ചന്ദ്ര പറഞ്ഞു.

പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട് എന്നും സംഭവത്തിന്റെ കൃത്യമായ കാരണം അന്വേഷിക്കാന്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിന്‍ ട്വിനിഗഞ്ച് കടന്നപ്പോഴാണ് സംഭവം. ട്രെയിന്‍ എഞ്ചിനിലെ പതിമൂന്നാമത്തേത് എസ്-7 കോച്ചും എസ്-6 കോച്ചും തമ്മിലാണ് വേര്‍പെട്ടത്.
എസ് -7 ന്റെ പിന്നിലെ കോച്ചുകള്‍ നിലച്ചപ്പോഴും എസ് 7 കമ്പാര്‍ട്ടുമെന്റും എസി കോച്ചുകളും മുന്നോട്ട് നീങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡൗണ്‍ ലൈനിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അതേസമയം അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നും കപ്ലിംഗ് തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ രണ്ട് ഭാഗങ്ങളായി പിരിയുകയായിരുന്നു എന്നും ദുമ്റോണിലെ ഡിഎസ്പി അഫക് അക്തര്‍ അന്‍സാരി പറഞ്ഞു.
ട്രെയിന്‍ രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ട്രെയിനിന്റെ കപ്ലിംഗ് നന്നാക്കിയതിന് ശേഷം യാത്ര തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ഗോണ്ട റെയില്‍വേ സ്റ്റേഷന് സമീപം ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസിന്റെ എട്ട് ബോഗികള്‍ പാളം തെറ്റി മൂന്ന് പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വര്‍ധിച്ച് വരുന്ന റെയില്‍ അപകടങ്ങളെക്കുറിച്ചും നിലവിലെ റെയില്‍വേ സര്‍വീസുകളുടെ അവസ്ഥയെക്കുറിച്ചും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ സംഭവം എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications