ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം: ആവശ്യമായ രേഖകള്‍ ഇല്ലാത്തവർക്ക് ഫോം പൂരിപ്പിച്ച് നല്‍കാം
പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലിന്റെ (SIR) ഭാഗമായി, ആവശ്യമായ രേഖകൾ ഇല്ലാത്തവർക്ക് പ്രത്യേക ഫോറങ്ങൾ പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) സമർപ്പിക്കാമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ (CEO) അറിയിച്ചു. രേഖകൾ പിന്നീട് സമർപ്പിക്കാം. ഒപ്പിട്ട ഫോറങ്ങൾ ബി എല്‍ ഒമാർ ഉടൻ തന്നെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. രേഖകള്‍ പിന്നീട് ഹാജരാക്കിയാല്‍ മതി. പത്രപരസ്യത്തിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
"വോട്ടർമാർ ഫോട്ടോയും രേഖകളും ഉടൻ BLO-കൾക്ക് നൽകുക. രേഖകൾ ഇല്ലെങ്കിൽ, ഒപ്പിട്ട ഫോർമുകൾ സമർപ്പിക്കുക." ജൂലൈ 26-നാണ് ഫോർമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഹിന്ദി പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ പറയുന്നു. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് ഇല്ലെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം.

വോട്ടർമാർക്ക് ബി എല്‍ ഒയില്‍ ഫോമുകൾ ലഭിച്ചാലുടൻ അത് പൂരിപ്പിച്ച് ആവശ്യമായ രേഖകളും ഫോട്ടോയും സഹിതം തിരിച്ച് നൽകണമെന്ന് പരസ്യത്തില്‍ പറയുന്നത്. ആവശ്യമായ രേഖകളും ഫോട്ടോയും ലഭ്യമല്ലെങ്കിൽ, ഫോം പൂരിപ്പിച്ച് ബി എല്‍ ഒയ്ക്ക് നൽകിയാല്‍ മതിയെന്നും വ്യക്തമാക്കുന്നു.
അതേസമയം ആധാർ കാർഡ്, പാൻ കാർഡ്, തൊഴിലുറപ്പ് കാർഡ്, വോട്ടർ ഐഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവ വോട്ടർ പട്ടിക പുതുക്കുന്നതിന് സ്വീകരിക്കില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ഭൂരിഭാഗം വോട്ടര്‍മാരും തിരിച്ചറിയല്‍ രേഖയായി കൈവശം വയ്ക്കുന്ന ഇവയെല്ലാം ഒഴിവാക്കുന്നതിലൂടെ കോടിക്കണക്കിന് വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നത്.
ജനന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ, വനാവകാശ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി അല്ലെങ്കിൽ വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റുകൾ, സർക്കാർ ജീവനക്കാർക്കോ പെൻഷൻകാർക്കോ നൽകുന്ന രേഖകൾ, 1967 ന് മുമ്പ് വിവിധ പൊതു അധികാരികൾ നൽകിയ മറ്റ് രേഖകൾ എന്നിവയാണ് അംഗീകരിക്കപ്പെടുന്ന രേഖകളായി തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിക്കുന്ന എംപി ജൂൺ 24 ലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിലൂടെ ആവശ്യപ്പെടുന്നു.
-
സ്വർണ വില ഗ്രാമിന് 26000ത്തിന് മുകളിലേക്ക്, പവൻ വില 2.39 ലക്ഷവും..വെറും 4 കൊല്ലം കൊണ്ട് കുതിക്കും,പ്രവചനം -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള












Click it and Unblock the Notifications