കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കൂസ് നിര്‍മ്മിക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു; ഭാര്യ ചെയ്തതെന്താണെന്നറിയാമോ?

  • By Mithra Nair
Google Oneindia Malayalam News

വൈശാലി: വീട്ടില്‍ ശോചനാലയം നിര്‍മിച്ചിട്ട് ഇനി കല്യാണം കഴിച്ചാമതി, അല്ലേല്‍ പണി കിട്ടുമേ.. വീട്ടില്‍ ശോചനാലയം നിര്‍മിക്കണമെന്ന തന്റെ ആവശ്യം ഭര്‍ത്താവ് നിരസിച്ചതിനാല്‍ നാല് വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് സുനിത ദേവി. ബിഹാറിലെ വൈശാലി ജില്ലയിലാണ് 25കാരി സുനിത ദേവി വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

പച്ചക്കറിക്കച്ചവടക്കാരാനായ ധീരജ് ചൗധരിയെ സുനിത വിവാഹം കഴിച്ചത 2011ലാണ്. രണ്ട് മുറിയുളള ഒരു ചെറിയ വീട്ടിലാണ് ഈ ദമ്പതിമാര്‍ താമസിച്ചിരുന്നത്.ധീരജിന്റെ അച്ഛനമ്മമാരും ഇവരുടെയൊപ്പം കഴിയുന്നു. വീട്ടില്‍ കക്കൂസ് വേണമെന്ന് വിവാഹിതയായി എത്തിയപ്പോള്‍ തന്നെ സുനിത ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു.

bihar.jpg

എന്നാല്‍ കക്കൂസ് വേണമെന്ന തന്റെ ആവശ്യം പല ഒഴികഴിവുകള്‍ പറഞ്ഞ് ധീരജ് ഒഴിവാക്കുകയായിരുന്നുവെന്നും താന്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുമ്പോള്‍ അപമാനങ്ങളും സഹിക്കേണ്ടി വന്നതായും സുനിത പറയുന്നു.

മറ്റ് മാര്‍ഗം ഇല്ലാതായപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു വെന്നും സുനിത പറഞ്ഞു. ഇപ്പോള്‍ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് സുനിത താമസിക്കുന്നത്. വിവാഹബന്ധം വേര്‍പ്പോടുത്താന്‍ കാരണം ശോചനാലയം ഇല്ലാത്തണെന്ന് ധീരജും സമ്മതിക്കുന്നു. എന്നാല്‍ കക്കൂസ് പണിയാന്‍ ആവശ്യമായ പണം തന്റെ കയ്യിലില്ലാത്തതാണ് ഇതിന് കാരണമെന്നും ധീരജ് ചൂണ്ടിക്കാട്ടുന്നു.

English summary
A woman in Bihar's Vaishali district has chosen to end her four-year-old marriage rather than face daily ignominy of defecating in the open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X