വ്യാപം അഴിമതി; ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പുറത്ത്
ദില്ലി: വ്യാപം കുംഭകോണക്കേസിലെ മുഖ്യപ്രതിയായ സുധീര്‍ ശര്‍മ ബിജെപി ആര്‍എസ് നേതാക്കള്‍ക്ക് സഹായം നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്. സുധീര്‍ ശര്‍മയുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ നേതാക്കള്‍ക്ക് വേണ്ടി പണം ചെലവഴിച്ചതിന്റെ രേഖകള്‍ പുറത്തുവന്നു.
കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്, മുന്‍ മധ്യപ്രദേശ് ഖനന വകുപ്പ് മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പ്രഭാത് ഝ, ആര്.എസ്.എസ് നേതാവ് സുരേഷ് സോണി എന്നിവരുടെ വിമാനയാത്രാ ചെലവുകള്‍ സുധീര്‍ ശര്‍മ വഹിച്ചതായി ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ വ്യക്തമാക്കുന്നു.

ഖനനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വന്‍ ബിസിനസ് സാമ്രാജ്യമുള്ള സുധീര്‍ ശര്‍മ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോടിക്കണക്കിന് രൂപ ഇയാള്‍ വ്യാപം അഴിമതിയിലൂടെ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ് ഖനന വകുപ്പ് മന്ത്രിയായിരിക്കെ ലക്ഷ്മികാന്ത് ശര്‍മയുടെ അടുത്ത ആളായിരുന്നു സുധീര്‍ ശര്‍മ.
അതേസമയം, ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ തെറ്റാണെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് പ്രതികരിച്ചു. പാര്‍ട്ടിയാണ് തങ്ങളുടെ യാത്രാ ചെലവുകള്‍ വഹിക്കുന്നതെന്നും ബിസിനസുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യാപം കേസില്‍ ബിജെപിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications