കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ഗൂഗിളില്‍ ജോലി, ശന്പളം 1.4 കോടി

  • By Meera Balan
Google Oneindia Malayalam News

സുവാരിനഗര്‍: ഗോവയിലെ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് ടെകനോളജിയിലെ വിദ്യാര്‍ഥിയെ വന്‍ ശമ്പളത്തിന് ഗൂഗിള്‍ ജോലിയ്‌ക്കെടുത്തു. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിനാണ് കൃണാല്‍ കിഷോര്‍ ഭായ് പട്ടേല്‍ എന്ന 21 കാരനെ ഗൂഗിള്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ തിരഞ്ഞെടുത്ത്.

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലാണ് കൃണാലിന് നിയമം. 2015 ഒക്ടോബറില്‍ സോഫ്ട് വെയര്‍ എഞ്ചിനീയറായിട്ടാണ് കൃണാല്‍ ഗൂഗിളില്‍ ജോയിന്‍ ചെയ്യുക. ഗൂഗിള്‍ ഏഷ്യ പസഫിക്കിലെ വിവിധ രാജ്യങ്ങളിലായി നടത്തിയ അപാക് പരീക്ഷയിലെ വിജയമാണ് കൃണാലിനെ തുണച്ചത്. പരീക്ഷയില്‍ ഇന്ത്യയില്‍ രണ്ടാം റാങ്കും ഏഷ്യപസഫിക് റാങ്ക് പട്ടികയില്‍ എട്ടാം സ്ഥാനവും നേടിയിരിന്നു.

Google

2015 ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വേണ്ടിയാണ് പരീക്ഷ നടത്തിയത്. നാല് ഓണ്‍ലൈന്‍ റൗണ്ടുകളിലൂടെയായിരുന്നു പരീക്ഷ. ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികളെ ഗൂഗിള്‍ അഭിമുഖത്തിനായി ക്ഷണിയ്ക്കും. റിക്രൂട്ട്‌മെന്റിനെത്തിയവര്‍ മുന്നോട്ട് വച്ച ഓഫര്‍ തനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് കുര്‍ണാല്‍ പറയുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിഎ ഓണേഴ്‌സും മാത്തമാറ്റിക്‌സില്‍ എംഎസ്സിയുെ ഒരുമിച്ച് പഠിയ്ക്കുകയാണ് കുര്‍ണാല്‍. ഗുജറാത്തിലെ രാജ്‌കോട് സ്വദേശിയാണ്.

English summary
A 21-year old student of Birla Institute of Technology & Sciences (BITS), Goa Krunal Kishorbhai Patel has got a stunning job offer from Google.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X