Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ കാറിന് കല്ലേറ്; എംഎല്‍എ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സന്തോഷ് ഗങ് വാറിന്റെ കാറിനുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ ബിജെഡി എംഎല്‍എയെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം തികച്ചതിന്റെ പരിപാടിയായ വികാസ് ഉത്സവില്‍ പങ്കെടുക്കുവാനായി പോവുകയായിരുന്നു ടെക്‌സ്‌റ്റൈല്‍ മന്ത്രി സന്തോഷ്.

ബര്‍ഗഡില്‍ വെച്ച് നൂറോളം വരുന്ന ബിജെഡി അംഗങ്ങള്‍ കാറിനുനേരെ കരിങ്കൊടി വീശുകയും മന്ത്രിക്കെതിരെ കല്ലെറിയുകയുമായിരുന്നു. മന്ത്രി തിരിച്ചു പോകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഭാഗ്യംകൊണ്ടുമാത്രമാണ് മന്ത്രിയുടെ കാര്‍ അക്രമത്തില്‍ തകരാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

santosh-gangwar

ബിജെഡിയുടെ രാജ്യസഭാ എംപിയും മുന്‍ മന്ത്രിയുമായ പ്രസന്ന ആചാര്യയുടെ മകന്‍ ദേബാഷ് ആചാര്യയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ അക്രമം നടത്തിയത്. ബിജെപിയുടെ വികാസ് ഉത്സവത്തിനെതിരെ നേരത്തെയും ബിജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

സംഭവത്തില്‍ സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയാണ് ബിജെപി കുറ്റപ്പെടുത്തിയത്. ഒഡിഷയില്‍ കേന്ദ്രമന്ത്രിക്കുപോലും യാത്ര ചെയ്യാന്‍ പറ്റാത്ത തരത്തിലുള്ളതാണ് ക്രമസമാധാനമെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയെയും ചില പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+