• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ; അണ്ണാ ഡിഎംകെ സഖ്യത്തിൽ പ്രതീക്ഷയോടെ ബിജെപി, 100 പുതുമുഖങ്ങൾ

ചെന്നൈ: ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. 39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം ദില്ലിയിൽ നിർണായകമാകുമെന്ന് ബിജെപിക്ക് ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ തിരുപ്പൂരിൽ കൂറ്റൻ റാലിയിൽ മോദി പങ്കെടുത്തത് കർഷകരെയും യുവാക്കളെയും കയ്യിലെടുക്കാനാണ്.

മോദിയുടെ സന്ദർശനത്തോടെ എഐഎഡിഎംകെയുമായുള്ള സഖ്യ നീക്കം അവസാനഘട്ടത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടയിൽ ബിജെപിക്ക് പ്രതീക്ഷ നൽകുന്ന നാടകീയ നീക്കങ്ങളും തമിഴകത്ത് നടക്കുന്നുണ്ട്. എഐഡിഎംകെ വിട്ടു പോയ പല പ്രബല നേതാക്കളും അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാൻ താൽപര്യം അറിയിച്ചു കഴിഞ്ഞു.

ശബരിമലയിൽ ദർശനം നടത്തിയത് അഞ്ച് യുവതികൾ; തെളിവുകൾ പുറത്ത് വിടുമെന്ന് കനകദുർഗയും ബിന്ദുവും

 ദക്ഷിണേന്ത്യ പിടിക്കാൻ

ദക്ഷിണേന്ത്യ പിടിക്കാൻ

ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച മോദി സന്ദർശനം നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മോദിക്ക് അത്ര നല്ല സ്വീകരണമല്ല ലഭിക്കുന്നത്. മോദി ഗോ ബാക്ക് മുദ്രാവാക്യങ്ങളാണ് ഇവിടെ കൂടുതലായി മുഴങ്ങി കേൾക്കുന്നത്. കേന്ദ്രത്തിന്റെ പദ്ധതികൾ ഉയർത്തിക്കാട്ടി ജനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം നടത്തുന്നത്. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

എഡിഎംകെ -ബിജെപി സഖ്യം

എഡിഎംകെ -ബിജെപി സഖ്യം

ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ പ്രതിസന്ധിയിലാണ്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയാകട്ടെ കോൺഗ്രസ് സഖ്യത്തിലാണ്. ഇക്കുറി തിരഞ്ഞടെുപ്പിൽ‌ ബിജെപിയും അണ്ണാ ഡിഎംകെയുമായുള്ള സഖ്യനീക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇരുപത്തിയഞ്ച് സീറ്റുകളിൽ അണ്ണാ ഡിഎംകെയും എട്ട് സീറ്റുകളിൽ ബിജെപിയും മത്സരിക്കാൻ ധാരണയായെന്നാണ് റിപ്പോർട്ട്.

എതിർപ്പിനിടയിലും

എതിർപ്പിനിടയിലും

ബിജെപിയുമായി സഖ്യം ചേരുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. നീറ്റ്, കാവേരി, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിലെ കേന്ദ്രനയത്തിൽ തമിഴകത്ത് വലിയ എതിർപ്പുണ്ട്. ബിജെപിക്ക് പകരം മറ്റ് പാർട്ടികളെ പരിഗണിച്ച് സഖ്യം രൂപികരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ എതിർപ്പിനിടയിലും കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തി സഖ്യം വിപുലീകരിക്കാനാണ് ബിജെപിയുടെ നീക്കം.

ദിനകര പക്ഷത്തെ നേതാക്കൾ

ദിനകര പക്ഷത്തെ നേതാക്കൾ

ശശികലയുടെ സഹോദരി പുത്രനായ ടിടിവി ദിനകരന്റെ പാർട്ടിയായ എഎംഎംകെയുടെ ഓർഗനൈസിംഗ് സെക്രട്ടറി അടക്കം നൂറ് പേരാണ് എഐഡിഎംകെയിലേക്ക് തിരിച്ചെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ഇവർ അണ്ണാ ഡിഎംകെ പാളയത്തിൽ എത്തിയത്. ദിനകരപക്ഷത്തെ കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാൻ ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്

 പ്രചാരണം സജീവമാക്കി

പ്രചാരണം സജീവമാക്കി

രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെത്തിയത്. ദേശീയ നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തമിഴ്നാട്ടിലെ പ്രചാരണ പരിപാടികൾ. തമിഴ്ജനതയുടെ വികാരമായി മാറിയ നേതാക്കളുടെയും വി്ശ്വാസങ്ങളെയുമൊക്കെ പരാമർശിച്ചാണ് തമിഴ്ജനതയെ കൈയ്യിലെടുക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നേരിട്ടെത്തുന്ന പൊതുസമ്മേളനങ്ങളിലെ ജനപങ്കാളിത്തവും ബിജെപിയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

 കടന്നാക്രമിച്ച് മോദി

കടന്നാക്രമിച്ച് മോദി

വിശാല പ്രതിപക്ഷ ഐക്യത്തെ കടന്നാക്രമിച്ചാണ് തിരുപ്പൂരിലെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്. ഇത് പണക്കാരുടെ സഖ്യമാണെന്നും കുടുംബാധിപത്യത്തിന്റെ വക്താക്കളാണ് സഖ്യത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാർ പരാജയമാണെന്നും, മോദി ഒന്നും ചെയ്യുന്നില്ലെന്നുമൊക്കെയാണ് ഇവർ പറയുന്നത്. ഇത് സത്യമാണെങ്കിൽ പിന്നെ എന്തിനാണ് മോദിയെ തോൽപ്പിക്കാൻ മഹാസഖ്യം രൂപികരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഏറെ മുന്നിൽ ഡിഎംകെ

ഏറെ മുന്നിൽ ഡിഎംകെ

സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ മറ്റ് കക്ഷിൾക്ക് അതൃപ്തിയുണ്ട്. ഡിഎംകെയാകട്ടെ കോൺഗ്രസുമായി സഖ്യം ചേർന്ന് പ്രചാരണത്തിൽ ഏറെ മുമ്പോട്ട് പോയിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരായജപ്പെടുത്താനുള്ള ശക്തനായ എതിരാളി രാഹുൽ ഗാന്ധിയാണെന്ന് പറഞ്ഞ സ്റ്റാലിൻ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു കഴിഞ്ഞു. അതേ സമയം കമൽഹാസന്റെ മക്കൾ നീതി മയ്യവും സഖ്യങ്ങൾക്കും വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
bjp-aiadmka alliance in tamilnadu is in final stage, 100 leaders from ammk joined including ttv dinakran;s close aide joined aiadmk

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more