ബംഗാളില്‍ മമത തോറ്റു; ബിജെപി ജയിച്ചു, രഥയാത്രയ്ക്ക് ഹൈക്കോടതി അനുമതി, ശുദ്ധീകരണത്തിന് തൃണമൂല്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക് കല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ രഥയാത്ര വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചത്.

ക്രമസമാധാനം ഉറപ്പാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മൂന്ന് രഥയാത്രകളാണ് ബിജെപി പദ്ധതിയിട്ടിരുന്നത്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് റാലികള്‍ നടത്തുക. കൂച്ച് ബിഹാറില്‍ നിന്ന് തുടങ്ങി ബംഗാളിലെ വടക്കന്‍ മേഖലയിലും കക്ദ്വീപില്‍ നിന്ന് തുടങ്ങി തെക്കന്‍ പ്രദേശങ്ങളിലും ഭീര്‍ബും ജില്ലയിലുമാണ് രഥയാത്ര നടത്തുക.
സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും റാലി കടന്നുപോകുന്ന വിധത്തിലായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്. ബിജെപിക്ക് ഇന്നുവരെ അധികാരം പിടിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. ഇവിടെ സ്വാധീനം ശക്തമാക്കാന്‍ പാര്‍ട്ടി നീക്കങ്ങള്‍ നടത്തുന്നുണ്ട്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് 22 മണ്ഡലങ്ങള്‍ ബിജെപി നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ച മമത സര്‍ക്കാരിന്റെ നടപടിക്കെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. എന്തുവില കൊടുത്തും രഥയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപി നിലവിലുള്ള രണ്ട് സീറ്റ് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കണമെന്നും അല്ലെങ്കില്‍ അതും നഷ്ടപ്പെടുമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ബിജെപി യാത്ര കടന്നുപോകുന്ന വഴിയില്‍ ശുദ്ധീകരണ യാത്രയും തൃണമൂല്‍ പദ്ധതിയിടുന്നുണ്ട്.












Click it and Unblock the Notifications