കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ ചിതറും!! സഖ്യകക്ഷികളെ കാത്തിരിക്കുന്നത് കൂട്ടത്തോല്‍വി, കണക്കുകള്‍ പറയുന്നത്

  • By
Google Oneindia Malayalam News

ദില്ലി: 30 പാര്‍ട്ടികളുടെ കരുത്തിലാണ് 2014 ല്‍ ബിജെപി അധികാരത്തില്‍ ഏറിയത്. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇതുവരെ 17 കക്ഷികളാണ് മുന്നണി ബന്ധം അവസാനിപ്പിച്ചത്.ഇതിന് പുറമേയാണ് നിലവിലുള്ള സഖ്യകക്ഷികളില്‍ പലതും കൂട്ടത്തോടെ പരാജയം രുചിച്ചേക്കുമെന്ന കണക്കുകള്‍ പുറത്തുവരുന്നത്.

<strong>ബിജെപി വീണ്ടും അധികാരത്തിലേറും!! സര്‍ക്കാര്‍ രൂപീകരിക്കാന്‍ വന്‍ തന്ത്രവുമായി ആര്‍എസ്എസും ബിജെപിയും</strong>ബിജെപി വീണ്ടും അധികാരത്തിലേറും!! സര്‍ക്കാര്‍ രൂപീകരിക്കാന്‍ വന്‍ തന്ത്രവുമായി ആര്‍എസ്എസും ബിജെപിയും

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപിക്ക് ഏറെ കുറേ ഉറപ്പിച്ച് കഴിഞ്ഞ സ്ഥിതിയാണ്. സഖ്യകക്ഷികള്‍ കൂടി പരാജയം രുചിച്ചാല്‍ ബിജെപിയുടെ നില തന്നെ പരുങ്ങലിലാവും.

 പ്രാദേശിക പാര്‍ട്ടികള്‍

പ്രാദേശിക പാര്‍ട്ടികള്‍

ഏത് വിധേനയും വിജയം ഉറപ്പാക്കുനള്ള കളിയിലാണ് ബിജെപി. 2014 പോലെ ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഭരണം ഉറപ്പാക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടിയേ തീരുവെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്.

 പരാജയം രുചിക്കും

പരാജയം രുചിക്കും

അതിനിടെ മുന്നണിയിലെ പല സഖ്യകക്ഷികളും ഇത്തവണ പരാജയം രുചിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റുകളാണ് ഇവിടെ ഉള്ളത്.2014 ല്‍ ബിജെപി 23 ഉം ശിവസേന 18 സീറ്റുകളുമാണ് ഇവിടെ നേടിയത്.

 വിമര്‍ശനം

വിമര്‍ശനം

ബിജെപിയെ നിരന്തരം വിമര്‍ശിച്ചിരുന്ന ശിവസേന ഇത്തവണ ബിജെപിയുമായി സഖ്യത്തിനില്ലെന്നായിരുന്നു ആദ്യം വ്യക്തമാക്കിയത്. മോദിയുടെ നയങ്ങളേയും കേന്ദ്ര ഭരണത്തേയുമെല്ലാം ശിവസേന അടച്ചാക്ഷേപിച്ചിരുന്നു. അവസാന നിമിഷം വരെ ബിജെപിയുമായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നെങ്കിലും അമിത് ഷായുടെ ഇടപെടലിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു.

 പാലം വലിക്കും

പാലം വലിക്കും

എന്നാല്‍ സഖ്യത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ സംതൃപ്തരല്ലെന്നാണ് സൂചന. ശിവസേനയെ മാഫിയയെന്നും ഉദ്ദവ് താക്കറയെ ഡോണ്‍ എന്നും വിമര്‍ശിച്ച ബിജെപിയുടെ കീര്‍ത്തി സോമയ്യയ്യെ ശിവസേനയുടെ സമ്മര്‍ദ്ദത്തിന് ഫലമായി ഇത്തവണ ബിജെപി മത്സരിപ്പിച്ചിട്ടില്ല. എന്നാല്‍ ഇതൊന്നും പ്രവര്‍ത്തകരെ തണുപ്പിച്ചിട്ടില്ലെന്നാണ് വിവരം.

 കോണ്‍ഗ്രസിന് വോട്ട് ചെയ്യും

കോണ്‍ഗ്രസിന് വോട്ട് ചെയ്യും

അതിനിടെ എംഎന്‍എസ് ശിവസേന ബിജെപി സഖ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു.

 ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

മാത്രമല്ല മഹാരാഷ്ട്രയില്‍ ഭരണ വിരുദ്ധ വികാരവും ശക്തമാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ കര്‍ഷ സമരങ്ങള്‍ ഉള്‍പ്പെടെ നടന്നത് ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 സഖ്യത്തില്‍

സഖ്യത്തില്‍

പഞ്ചാബിലും സമാന സാഹചര്യമാണ് ഉള്ളത്.ഇവിടെ ശിരോമണി അകാലി ദളുമായാണ് ബിജെപി സഖ്യത്തില്‍ ഉള്ളത്. എസ്എഡിക്ക് നിലവില്‍ നാല് എംപിമാരാണ് ഉള്ളത്. എന്നാല്‍ ഇത്തവണ എസ്എഡിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ കൂട്ട ഒഴുക്കാണ് ഉണ്ടായത്. മാത്രമല്ല അമരീന്ദര്‍-രാഹുല്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

 തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

തമിഴ്നാട്ടിലും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെ ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്നാണ് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം സൂചിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ പോണ്ടിച്ചേരി ഉള്‍പ്പെടെ ആകെ 40 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഇവിടെ ബിജെപിക്ക് ഒരു എംപി മാത്രമേ ഉള്ളൂ.

 തര്‍ക്കങ്ങള്‍

തര്‍ക്കങ്ങള്‍

എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ സീറ്റുകള്‍ പരമാവധി നേടാനാണ് ബിജെപി സ്വപ്നം കാണുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ ശക്തമായ ഭരണ വിരുദ്ധ വികാരവും ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളും എഐഎഡിഎംകെയ്ക്ക് ഇത്തവണ കനത്ത പരാജയം സമ്മാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 സഖ്യത്തില്‍

സഖ്യത്തില്‍

അതേസമയം കോണ്‍ഗ്രസ് ആകട്ടെ ഇത്തവണ ഡിഎംകെയുമായി സഖ്യത്തിലാണ് ഇവിടെ മത്സരിക്കുന്നത്. സഖ്യം പരമാവധി സീറ്റുകള്‍ വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഹാറില്‍ മാത്രമാണ് ബിജെപിക്ക് ആകെയുള്ള പ്രതീക്ഷ.

 പ്രതീക്ഷ ബിഹാറില്‍

പ്രതീക്ഷ ബിഹാറില്‍

2014 ല്‍ ബിഹാറില്‍ 2 സീറ്റുകളെ സഖ്യകക്ഷിയായ ജനതാദള്‍ നേടിയിരുന്നുള്ളൂ. ഇത്തവണ ബിജെപിയുമായി സഖ്യത്തില്‍ 17 സീറ്റുകളില്‍ ദള്‍ മത്സരിക്കുന്നുണ്ട്. ദളിന് കുറഞ്ഞത് 10 സീറ്റുകള്‍ കിട്ടിയേക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഇതില്‍ അഞ്ച് സീറ്റുകള്‍ 2014 ല്‍ ബിജെപി നേടിയവയാണ്.

English summary
bjp ally in these states will suffer alot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X