മഹാരാഷ്ട്രയിൽ ബിജെപിയുടെ പൂഴിക്കടകൻ: തങ്ങൾ ശത്രുക്കളല്ലെന്ന് ഫഡ്നാവിസ്, സഖ്യം ഉറപ്പിക്കാനെന്ന് റിപ്പോർട്ട്
മുംബൈ: 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി- ശിവസേന ബാന്ധവം അവസാനിച്ചെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ തുടരുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ഇതിനിടെയാണ് ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവന പുറത്തുവരുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളാണ് 25 വർഷം നീണ്ട ബിജെപി- ശിവസേന സഖ്യത്തിന് അന്ത്യം കുറിച്ചത്.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്നാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവന. ചിലകാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടെങ്കിലും ശത്രുക്കളല്ലെന്നാണ് ഫഡ്നാവിസ് അടിവരയിട്ട് പറയുന്നത്.
രണ്ട് പാർട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി. ബിജെപി- ശിവസേന ബാന്ധവത്തിന് സൂചനയുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഫഡ്നാവിസിന്റെ പ്രസ്താവനയും പുറത്തുവരുന്നത്. മഹാരാഷ്ട്രാ നിയമസഭാ സമ്മേളനത്തിന്റെ വർഷകാല സമ്മേളനത്തിനിടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യങ്ങൾ ചർച്ചയായത്.

'ഞങ്ങൾ ശിവസേനയും ബിജെപിയും ഒരിക്കലും ശത്രുക്കളായിരുന്നില്ല. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്കൊപ്പമായിരുന്നു. അവർ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾക്കെതിരെ മത്സരിച്ചവരുമായി സഖ്യം രൂപീകരിച്ച് ഞങ്ങളെ വിട്ടുപോയി' എന്നും ഫഡ്നാവിസ് പറഞ്ഞു. ശിവസേനയുമായി നടന്നുവരുന്ന ചർച്ചകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെയും കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫഡ്നാവിസ്. സാഹചര്യങ്ങൾക്ക് അനുസൃതമായാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഒരിടവേളയ്ക്ക് ശേഷം ബിജെപിയും ശിവസേനയുമായുള്ള ചർച്ചകൾ ഉണ്ടാവുന്നത്. അതേ സമയം ബിജെപിക്കെതിരെ വിമർശനവുമായി എൻസിപിയും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ എൻസിപി-ശിവസേന- കോൺഗ്രസ് സഖ്യത്തെ ദുർബലപ്പെടുത്തുന്നതിന് വേണ്ടി ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും എൻസിപി അടുത്തിടെ ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയിൽ കേന്ദ്ര ഏജൻസികൾ വിവിധ കേസുകളിൽ അന്വേഷണം നടത്തുന്നത് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ്. ഇതിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. അതേ സമയം അടുത്ത അഞ്ച് വർഷവും ഞങ്ങൾ ഉദ്ധവ് താക്കറെയ്ക്ക് കീഴിലുള്ള സഖ്യത്തിനൊമുണ്ടാകുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. മഹാവികാസ് അഘാഡി സഖ്യത്തിൽ വിള്ളലുകളുണ്ടെന്ന അഭ്യൂഹങ്ങൾ വ്യാപകമായതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണിൽ ഉദ്ധവ് താക്കറെ ദില്ലി സന്ദർശിച്ചപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അത് മഹാരാഷ്ട്ര ഭരിക്കുന്ന മഹാവികാസ് അഘാഡി സഖ്യത്തിൽ ചില അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളും ഇത് ശരിവെക്കുന്നതായിരുന്നു. എന്നാൽ ബിജെപിയുമായി തങ്ങൾ ചർച്ചകൾ നടത്തിയിട്ടില്ലെന്ന നിലപാടിലാണ് ശിവസേന.
Recommended Video

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് ബിജെപി- ശിവസേന സഖ്യം പൊളിയുന്നത്. മുഖ്യമന്ത്രി സീറ്റിനെച്ചൊല്ലി ഉടലെടുത്ത തർക്കം 25 വർഷം നീണ്ട ശിവസേന- ബിജെപി ബാന്ധവത്തിന് അന്ത്യം കുറിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് വേണമെന്ന് ബിജെപി വാദമുന്നയിച്ചതോടെയാണ് എൻസിപിയും കോൺഗ്രസുമായി ചേർന്ന് ശിവസേന മഹാവികാസ് അഘാഡി സഖ്യത്തിന് രൂപം നൽകുന്നത്. തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തന്നെ അധികാരത്തിലെത്തുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. ആദ്യം സർക്കാർ രൂപീകരിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ ബിജെപിക്ക് പരാജയം സമ്മതിക്കേണ്ടതായി വന്നു.
സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications