ബിജെപി അധികാരത്തില്‍ വന്നാല്‍ ബിഹാറിലും ബീഫ് നിരോധിക്കുമെന്ന് സുശീല്‍ മോദി
പാറ്റ്‌ന: ബീഫ് നിരോധനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ബിജെപി നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ബിഹാറില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നല്ലോണം ബീഫ് കഴിക്കാമെന്ന് ആരും ആഗ്രഹിക്കണ്ട. നിരോധന രാജ്യങ്ങളുടെ പട്ടികയില്‍ ബിഹാറും ഉണ്ടാകുമെന്നാണ് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞത്.
ബിജെപി അധികാരത്തില്‍ പ്രവേശിച്ചാല്‍ ബിഹാറില്‍ ആദ്യം ചെയ്യുന്ന ജോലി ബീഫ് നിരോധനം തന്നെയായിരിക്കും. ക്രിമിനല്‍സ് ബിഹാറില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയ്ക്കു പുറകെയാണ് ബിജെപി നേതാവിന്റെ പുതിയ പ്രസ്താവന. പശുക്കളെ സംരക്ഷിക്കുന്നതില്‍ മുന്നിട്ടിറങ്ങുമെന്ന് സുശീല്‍ ട്വിറ്ററിലാണ് കുറിച്ചത്.

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജെപി നേതാവാണ് സുശീല്‍. 1955ല്‍ തന്നെ ബീഫ് രാജ്യവ്യാപകമായി നിരോധിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മാറി വന്ന സര്‍ക്കാരുകള്‍ നിരോധനം കണ്ടില്ലെന്ന് വെക്കുകയായിരുന്നു.
ബിജെപി അധികാരത്തില്‍ എത്തിയാല്‍ ബീഫ് കഴിക്കുന്നവരൊക്കെ സൂക്ഷിച്ചിരിക്കേണ്ടി വരുമെന്നുതന്നെ പറയാം. ദാദ്രിയില്‍ നടന്ന കൊലപാതകത്തിന്റെ ചൂടു മാറുന്നതിനു മുന്‍പ് വീണ്ടുമൊരു ചോര പുഴ ഒഴുക്കാനാണോ ബിജെപിയുടെ പുറപ്പാട്...












Click it and Unblock the Notifications