കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയായി

Google Oneindia Malayalam News

ദില്ലി: അഴിമതിക്കേസുകളില്‍ പെട്ട് മുഖ്യമന്ത്രി സ്ഥാനം പോയി പാര്‍ട്ടി വിട്ടു പിന്നീട് തിരിച്ചുവന്ന ബി എസ് യെഡിയൂരപ്പയ്ക്ക് ബി ജെ പി ടിക്കറ്റ് നല്‍കി. ഷിമോഗയില്‍ നിന്നാണ് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ ബി എസ് യെഡിയൂരപ്പ് ലോക്‌സഭയിലേക്ക് മത്സരിക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട പട്ടികയില്‍ 52 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് ബി ജെ പി പ്രഖ്യാപിച്ചത്. ഇതില്‍ 20 സീറ്റുകള്‍ കര്‍ണാടകയിലാണ്.

കേരളത്തില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍, കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. രാജഗോപാല്‍ തിരുവനന്തപുരത്തും സുരേന്ദ്രന്‍ കാസര്‍കോടും രാധാകൃഷ്ണന്‍ എറണാകുളം മണ്ഡലത്തിലും മത്സരിക്കും.

yeddyurappa-narendra-modi

കര്‍ണാടകയിലെ ബെല്ലാരിയില്‍ ബി എസ് ആര്‍ കോണ്‍ഗ്രസിനെ ശ്രീരാമുലുവിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ തര്‍ക്കം നടന്നതായാണ് വിവരം. ശ്രീരാമുലുവിന് സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്, എല്‍ കെ അദ്വാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കര്‍ണാടക, ഒഡീഷ, കേരളം, പശ്ചിമ ബംഗാള്‍, ആസ്സാം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡി ബാംഗ്ലൂര്‍ നോര്‍ത്തിലും അനന്ത് കുമാര്‍ ബാംഗ്ലൂര്‍ സൗത്തിലും മത്സരിക്കും. ഏപ്രില്‍ 17 നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്.

English summary
BJP's list of LS candidates, Yeddyurappa gets Shimoga ticket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X