കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടിരിക്കുകയാണന്ന് അമിത് ഷാ
ലക്‌നൗ:കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി. ജനാധാപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്നു. അലഹാബാദില്‍ ആരംഭിച്ച ബിജെപി നിര്‍വ്വാഹക സമിതി യോഗത്തിലാണ് അമിത് ഷാ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ അപലപിക്കുന്ന കരടു പ്രമേയം നിര്‍വ്വാഹക സമിതി യോഗം പാസാക്കുകയും ചെയ്തു.കേരളത്തില്‍ പാര്‍ട്ടി നേടിയ വിജയത്തെ യോഗം പ്രത്യേകം അഭിനന്ദിച്ചു. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. കേരളത്തില്‍ 15 ശതമാനം വോട്ടു നേടാനായി .അസമില്‍ പാര്‍ട്ടി ഭരണവും നേടി. ഈ വിജയം ഉത്തര്‍പ്രദേശിലും ആവര്‍ത്തിക്കാന്‍ കഴിയും. ഗ്രാമങ്ങളും നഗരങ്ങളുമെന്ന വേര്‍തിരിവില്ലാതെ സമഗ്ര വികസമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് പാര്‍ട്ടി രണ്ടു ദിവസത്തെ നിര്‍വ്വാഹക സമിതി യോഗം വിളിച്ചു ചേര്‍ത്തത്. ഞായറാഴ്ച്ച വൈകിട്ട് അമിത് ഷാ ഉദ്ഘാടനം ചെയ്ത യോഗം തിങ്കളാഴ്ച്ച സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിങ്കഴാഴ്ച്ച യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കും.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം എല്‍ എ, ദേശീയ ഭാരവാഹികളായ വി മുരളീധരന്‍, കെ ആര്‍ ഉമാകാന്തന്‍, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദന്‍ എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തേയ്ക്കും.












Click it and Unblock the Notifications