കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയെ നൈസ് ആയിട്ട് ഒഴിവാക്കി!! മോദിയുടെ റാലിയിലും ഗെറ്റ് ഔട്ട്!!പ്രശ്‌നം റെഡ്ഡി തന്നെ!!

യെദ്യൂരപ്പയെ മോദിയുടെ റാലിയില്‍ നിന്ന് ഒഴിവാക്കി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി പുതിയ അങ്കത്തിന് ഒരുങ്ങാന്‍ പോവുകയാണ്. അതായത് ദേശീയ നേതാക്കളെ കൊണ്ടുവന്ന് സംസ്ഥാനത്ത് പൊടിപാറ്റിയ പ്രചാരണമാണ് അവര്‍ നടത്താന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളാണ് അതില്‍ പ്രധാന ആകര്‍ഷണം. ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാനത്ത് തകര്‍പ്പന്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ നേതാക്കളെല്ലാം ചോദിക്കുന്നത് പ്രധാനമന്ത്രിയുടെ റാലിയുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് യെദ്യുരപ്പയുടെ പേര് കേള്‍ക്കാത്തത് എന്നാണ്.

എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബിഎസ് യെദ്യൂരപ്പയെ പാര്‍ട്ടിയും പ്രധാമന്ത്രിയും കൈവിടുകയാണെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ റാലിയില്‍ യെദ്യൂരപ്പയെ എന്തായാലും പങ്കെടുപ്പില്ല എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതൃത്വത്തിലെ ഉന്നതര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

നൈസായിട്ട് ഒഴിവാക്കി

നൈസായിട്ട് ഒഴിവാക്കി

മെയ് ഒന്നിനും ഏഴിനുമിടയില്‍ മൂന്ന് റാലികളാണ് അദ്ദേഹം കര്‍ണാടകയില്‍ നടത്തുക. ഇതെല്ലാം ഗംഭീരം റാലികളുമായിരിക്കും. സംസ്ഥാനത്ത് പ്രചാരണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ പിന്നിലാണ് ബിജെപി. മോദി വരുന്നതോടെ എല്ലാ പ്രശ്‌നക്കാരെയും പറപ്പിക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. മോദി റാലി എന്തായാലും മികവ് പുലര്‍ത്തുമെന്നാണ് ബിജെപി കരുതുന്നത്. തൂക്കുസഭ എന്ന കാര്യം എന്തുകൊണ്ടും ഒഴിവാക്കണം എന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത് ഷായും യെദ്യൂരപ്പയും ചേര്‍ന്നാണ് ഇത്ര ദിവസവും പ്രചാരണം ശക്തമായി കൊണ്ടുപോയത്. എന്നാല്‍ അദ്ദേഹത്തെ നൈസായി റാലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

സ്വന്തം റാലികള്‍ നോക്കിയാല്‍ മതി

സ്വന്തം റാലികള്‍ നോക്കിയാല്‍ മതി

പ്രധാനമന്ത്രിയുടെ റാലികളില്‍ പങ്കെടുക്കേണ്ട എന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് യെദ്യൂരപ്പയോട് നിര്‍ദേശിച്ചത്. സ്വന്തം റാലികളിലെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ചാമരാജ്‌നഗറിലാണ് മോദിയുടെ റാലികള്‍ ആരംഭിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോടാണ് അമിത് ഷാ ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം യെദ്യൂരപ്പയെ പോലുള്ള ഒരു പ്രമുഖ നേതാവ് പ്രധാനമന്ത്രിയുടെ റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബിജെപിക്ക് ദോഷം ചെയ്യും. അതേസമയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കിയിട്ടില്ല.

അഴിമതിക്കാരുമായി കൂട്ട്

അഴിമതിക്കാരുമായി കൂട്ട്

യെദ്യൂരപ്പ അഴിമതിക്കാരുമായി കൂട്ടുകൂടിയതാണ് മോദിയുടെ ഇഷ്ടക്കേടിന് കാരണമായതെന്നാണ് സൂചന. കഴിഞ്ഞ റെഡ്ഡി സഹോദരന്‍മാരെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടായിരുന്നു യെദ്യൂരപ്പ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കും നല്ലതിനും വേണ്ടി ചെയ്ത തെറ്റിന് റെഡ്ഡി സഹോദരങ്ങളോട് ക്ഷമിച്ചെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.അഴിമതിവീരനായ ജനാര്‍ദന റെഡ്ഡിയെയും അദ്ദേഹം പിന്തുണച്ചിരുന്നു. ഇതെല്ലാം മോദിയെ ദേഷ്യം പിടിപ്പിച്ചെന്നാണ് സൂചന. നേരത്തെ റെഡ്ഡി സഹോദരങ്ങളുമായി വേദി പങ്കിടുന്നതില്‍ നിന്ന് അമിത് ഷാ പിന്‍മാറിയിരുന്നു. പ്രധാനമന്ത്രി മോദിയും ഇതേ രീതിയാണ് പിന്തുടര്‍ന്നത്. എന്നാല്‍ ഇത് യെദ്യൂരപ്പ തള്ളിയിരുന്നു.

യെദ്യൂരപ്പയ്ക്ക് അതൃപ്തി

യെദ്യൂരപ്പയ്ക്ക് അതൃപ്തി

മോദിയുടെ നിലപാടില്‍ യെദ്യൂരപ്പ കടുത്ത അതൃപ്തിയിലാണ്. അദ്ദേഹത്തിന്റെ അനുയായികളും ഇതേ നിലപാടാണ് സ്വീകരിച്ചത്. നേരത്തെ അദ്ദേഹത്തിന്റെ മകന്‍ വിജയേന്ദ്രയ്ക്ക് സീറ്റ് നല്‍കാതിരുന്നത് തന്നെ ബിജെപിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അതിന് പുറമേയാണ് ഇപ്പോള്‍ യെദ്യൂരപ്പയെ റാലിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. റെഡ്ഡി സഹോദരങ്ങളെ പിണക്കാന്‍ കഴിയില്ലെന്ന് യെദ്യൂരപ്പ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 15 സീറ്റുകള്‍ വരെ അവര്‍ വിചാരിച്ചാല്‍ നേടുമെന്നാണ് യെദ്യൂരപ്പ പറയുന്നത്. സിദ്ധരാമയ്യയുടെ മകനെതിരെ മത്സരിക്കുന്നതില്‍ നിന്ന് ദേശീയ നേതൃത്വം മന:പ്പൂര്‍വം വിജയേന്ദ്രയെ ഒഴിവാക്കിയെന്നാണ് സൂചന.

കൂടുതല്‍ മണ്ഡലങ്ങള്‍

കൂടുതല്‍ മണ്ഡലങ്ങള്‍

പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. മത്സരിക്കുന്നത് മാത്രമല്ല ജയിക്കുന്നതിനാണ് ബിജെപി പ്രാധാന്യം നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് വാമന്‍ ആചാര്യ പറഞ്ഞു. അതേസമയം കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തുന്നതിനാണ് യെദ്യൂരപ്പയെ മോദിയുടെ റാലിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെയാണെന്ന് ബിജെപി ഉറപ്പിച്ച് പറയുന്നു. നേരത്തെ തൂക്കുസഭ വന്നാല്‍ ബിജെപി ജനതാദളുമായി കൈകോര്‍ക്കുമെന്നും അപ്പോള്‍ യെദ്യൂരപ്പയെ തഴയുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് ദേശീയ നേതൃത്വം തള്ളിയത്.

സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം, വെറും നുണ, മോദി മുതല്‍ ബിജെപി വരെ തള്ളി, ഗ്രാമങ്ങള്‍ ഇരുട്ടില്‍!!സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം, വെറും നുണ, മോദി മുതല്‍ ബിജെപി വരെ തള്ളി, ഗ്രാമങ്ങള്‍ ഇരുട്ടില്‍!!

നാരദന്‍ ഗൂഗിളാണ്, മാധ്യമപ്രവര്‍ത്തകനാണ്, ബിജെപിയെ കൊണ്ട് രക്ഷയില്ല, രൂപാനിയുടെ മണ്ടത്തരങ്ങള്‍!!നാരദന്‍ ഗൂഗിളാണ്, മാധ്യമപ്രവര്‍ത്തകനാണ്, ബിജെപിയെ കൊണ്ട് രക്ഷയില്ല, രൂപാനിയുടെ മണ്ടത്തരങ്ങള്‍!!

English summary
BJP deliberately keeping Yeddyurappa away from PM Modi's rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X