കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എഎപിയെ മലര്‍ത്തിയടിച്ച് ദില്ലിയില്‍ ഭരണം പിടിക്കും'; കണക്കുകള്‍ പുറത്ത് വിട്ട് ബിജെപി നേതൃത്വം

Google Oneindia Malayalam News

ദില്ലി: ഇന്നാണ് ദില്ലി നിയമസഭ തിരഞ്ഞെടുപ്പ്. രാജ്യ തലസ്ഥാനം ഇക്കുറി ആര് ഭരിക്കുമെന്ന് അറിയാന്‍ മൂന്ന് നാള്‍ കൂടി കാത്തിരിക്കേണ്ടതുണ്ട്. പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ആംആദ്മി. സീറ്റുകള്‍ കുറയാന്‍ സാധ്യയുണ്ടെങ്കിലും ആംആദ്മിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

അതേസമയം 15 വര്‍ഷം ഭരിച്ച സംസ്ഥാനത്ത് ഇത്തവണ വലിയൊരു തിരിച്ചുവരവ് നടത്താനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ രാജ്യ തലസ്ഥാനത്ത് ആം ആദ്മിയെ മലര്‍ത്തിയടിച്ച് ഇക്കുറി അധികാരം പിടിക്കാനാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബിജെപി. പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഇതാണ്.വിശദാംശങ്ങളിലേക്ക്

 വന്‍ പ്രചരണം

വന്‍ പ്രചരണം

ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇക്കുറി വന്‍ പ്രചരണമാണ് ദില്ലിയില്‍ ബിജെപി നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ബിജെപിയുടെ പ്രചരണങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളാണ് ദില്ലിയില്‍ ബിജെപിക്കായി പ്രചരണം നടത്തിയത്.

 ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഇത്തവണ ദില്ലിയില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 40 പ്ലസ് സീറ്റുകള്‍ ഇത്തവണ നേടാനാകുമെന്ന് ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍. പ്രചരണത്തിന്‍റെ തുടക്കത്തില്‍ ആംആദ്മിക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ സാഹചര്യം മാറിയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

 'സമ്പര്‍ക്ക അഭിയാന്‍'

'സമ്പര്‍ക്ക അഭിയാന്‍'

വീടുകള്‍ തോറും കയറിയുള്ള പ്രചരണങ്ങളായിരുന്നു ബിജെപി ഇത്തവണ നടത്തിയിരുന്നത്. ഏകദേശം 5000 ത്തോളം റാലികളും പാര്‍ട്ടി നടത്തിയിരുന്നു. ചെറിയ റാലികളെ പോലും അഭിസംബോധന ചെയ്തത് മുതിര്‍ന്ന ദേശീയ നതോക്കളായിരുന്നു. വീടികള്‍ കയറി ഇറങ്ങിയുള്ള 'സമ്പര്‍ക്ക അഭിയാന്‍' പരിപാടി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

 മാറി മറിയും

മാറി മറിയും

ദില്ലിയില്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് തിരുമാനിക്കാത്ത 12 ശതമാനത്തോളം പേരുണ്ടെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഈ വിഭാഗത്തെ കേന്ദ്രീകരിച്ച് കൊണ്ടായിരുന്നു പാര്‍ട്ടിയുടെ പ്രചരണങ്ങള്‍. നിലവില്‍ 32 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. ഇതിനൊപ്പം 5 ശതമാനം കൂടി ചേര്‍ന്നാല്‍ ദില്ലിയില്‍ കാര്യങ്ങള്‍ മാറി മറിയുമെന്ന് ബിജെപി പറയുന്നു.

 പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

താഴേത്തട്ടിലുള്ള വോട്ടർമാർക്കിടയില്‍ ആം ആദ്മിക്കുള്ള സ്വാധീനമാണ് ബിജെപിയുടെ പ്രധാന വെല്ലുവിളി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപി എംപിമാരും മറ്റ് ഉന്നത നേതാക്കളും ഈ വിഭാഗക്കാരെ ലക്ഷ്യം വെച്ചുള്ള പ്രചരണത്തിലായിരുന്നു. ഒരാഴ്ച മുമ്പുള്ളതിനേക്കാൾ മികച്ച മുന്നേറ്റം ബിജെപിക്ക് ഇവര്‍ക്കിടയില്‍ നേടാന്‍ കഴിഞ്ഞെന്ന് നേതാക്കൾ പറയുന്നു.

 ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

പൗരത്വ നിയമത്തിനെതിരെ ഷെഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധമാണ് ബിജെപിയുടെ മറ്റൊരു പ്രതീക്ഷ. ഷെഹീന്‍ബാഗിനെതിരായ പ്രചരണങ്ങള്‍ ദേശീയ വികാരം സൃഷ്ടിക്കാനായാല്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ അപ്പുറമാകും തിരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബിജെപിയുടെ ആഭ്യന്തര സര്‍വ്വേകളില്‍ ഷെഹീന്‍ബാഗിലൂടെ പാര്‍ട്ടിക്ക് 35 വരെ സീറ്റുകള്‍ നേടാനാകുമെന്നായിരുന്നു കണ്ടെത്തല്‍.

 മനോജ് തിവാരിയുടെ പ്രതികരണം

മനോജ് തിവാരിയുടെ പ്രതികരണം

അതിനിടെ പ്രതികരണവുമായി ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി രംഗത്തെത്തി.
വോട്ടെടുപ്പ് ദിനത്തില്‍ ബിജെപിക്ക് അനുകൂലമായ സ്പന്ദനങ്ങളാണ് എല്ലാ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. നിങ്ങളില്‍ ആരെങ്കിലും ആറാം ഇന്ദ്രിയത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ , ഇന്ന് എന്‍റെ ആറാം ഇന്ദ്രിയവും പറയുന്നത് ബിജെപി അധികാരത്തിലേറുമെന്നാണ്, മനോജ് തിവാരി പറഞ്ഞു.

 50 പ്ലസ്

50 പ്ലസ്

എന്‍റെ അമ്മയുടെ അനുഗ്രഹവും തനിക്കുണ്ട്. വോട്ടെടുപ്പ് ദിവസമായ ഇന്ന് അവര്‍ ഉപവാസമിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ 50 പ്ലസ് സീറ്റുകളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദില്ലിയില്‍ ബിജെപി തന്നെ അധികാരത്തിലേറുമെന്നും മനോജ് തിവാരി പറഞ്ഞു.

 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ആരാകും മുഖ്യമന്ത്രിയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മനോജ് തിവാരിയുടെ പ്രതികരണം ഇങ്ങനെ ഒരാള്‍ മുഖ്യമന്ത്രിയാകും, ഏറ്റവും മികച്ച നേതാവ് മുഖ്യമന്ത്രിയാകും, തിവാരി ആവര്‍ത്തിച്ചു. ദില്ലിയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലേങ്കിലും മനോജ് തിവാരിയുടെ പേരാണ് പ്രധാനമായും ഉയരുന്നത്.

 ദില്ലി വോട്ടെടുപ്പ്

ദില്ലി വോട്ടെടുപ്പ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടിയാണഅ ആംആദ്മി അധികാരത്തിലേറിയത്. വെറും 3 സീറ്റുകളില്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. 15 വര്‍ഷത്തോളം ദില്ലി ഭരിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സംപൂജ്യരായി.

English summary
Delhi Assembly elections: BJP expects 40+ seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X