നട്ടംതിരിഞ്ഞ് ബിജെപി; ആന്ധ്രയില്‍ പൊട്ടിത്തെറി, ബിഹാറില്‍ പൊരിച്ചില്‍!! രാജസ്ഥാനില്‍ കനത്ത തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയ ആശ്വാസത്തിലിരിക്കുന്ന ബിജെപിക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍ വരുന്നു. ആന്ധ്രയിന്‍ എന്‍ഡിഎ സഖ്യം പൊളിഞ്ഞു. ബിഹാറില്‍ സഖ്യം പൊട്ടിത്തെറിയുടെ വക്കിലാണ്. ത്രിപുരയില്‍ പാര്‍ട്ടി അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം. തമിഴ്‌നാട്ടില്‍ ജാതീയ പരാമര്‍ശത്തില്‍ ബിജെപി വെട്ടിലാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ചവച്ചത്. ചെറുപാര്‍ട്ടികള്‍ക്കിടയില്‍ ഐക്യത്തിന്റെ കാഹളം മുഴങ്ങിയതും ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്...

ബിജെപി സഖ്യം വിടുന്നു

ബിജെപി സഖ്യം വിടുന്നു

ആന്ധ്രപ്രദേശില്‍ ബിജെപിയുമായി സംഖ്യം വിടുകയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ തങ്ങളുടെ രണ്ട് മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് ബിജെപി തിരിച്ചടിച്ചത്. ഇതോടെ ആന്ധ്രയിലെ എന്‍ഡിഎ സഖ്യം ഏകദേശം തകര്‍ന്ന മട്ടാണ്.

വാക്കുകള്‍ പാലിച്ചില്ല

വാക്കുകള്‍ പാലിച്ചില്ല

ആന്ധ്ര പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു തെലങ്കാന. ഈ മേഖല പ്രത്യേക സംസ്ഥാനമായി രൂപീകരിക്കുമ്പോള്‍ ആന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു പ്രത്യേക സംസ്ഥാന പദവി. ബിജെപി ഇക്കാര്യത്തില്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു.

തീരുമാനവും തിരിച്ചടിയും

തീരുമാനവും തിരിച്ചടിയും

പക്ഷേ ഇപ്പോഴും വാക്കു പാലിച്ചില്ലെന്നാണ് ടിഡിപിയുടെ ആക്ഷേപം. തുടര്‍ന്നാണ് കേന്ദ്രത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കാന്‍ ടിഡിപി തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്തെ മന്ത്രിമാരെ രാജിവയ്പ്പിച്ച് തിരിച്ചടി നല്‍കിയിരിക്കുകയാണ് ബിജെപി.

ബിഹാറിലെ പ്രശ്‌നം

ബിഹാറിലെ പ്രശ്‌നം

ആന്ധ്രയിലേതിന് സമാനമായ സാഹചര്യമാണ് ബിഹാറിലും. നിതീഷ് കുമാറിന്റെ ജെഡിയുവിനെ ബിജെപി പാളയത്തിലെത്തിക്കുമ്പോള്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതിലൊന്നാണ് ബിഹാറിന് പ്രത്യേക സംസ്ഥാന പദവി.

പുകച്ചില്‍ തുടങ്ങി

പുകച്ചില്‍ തുടങ്ങി

ഇക്കാര്യത്തില്‍ ഇതുവരെ വാക്ക് പാലിച്ചില്ലെന്നാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ ആരോപണം. ജെഡിയുവിനെ പിളര്‍ത്തിയാണ് നിതീഷിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ എന്‍ഡിഎ പാളയത്തില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുകച്ചില്‍ തുടങ്ങിക്കഴിഞ്ഞു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ്

രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടത്ത ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസാണ് തിളങ്ങിയത്. ബിജെപിയുടെ ഉരുക്കുകോട്ടകളിലൊന്നാണ് രാജസ്ഥാന്‍.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

20 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 12 എണ്ണം കോണ്‍ഗ്രസ് പിടിച്ചു. ആറ് ജില്ലാപഞ്ചായത്തുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് ജയിച്ചു. ആറ് മുന്‍സിപ്പാലിറ്റി സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന് ലഭിച്ചു.

ബിജെപിയുടെ അവസ്ഥ

ബിജെപിയുടെ അവസ്ഥ

ബിജെപിക്ക ഒരു ജില്ലാ പഞ്ചായത്തും എട്ട് പഞ്ചാത്ത് സീറ്റുകളും രണ്ട് മുന്‍സിപ്പല്‍ സീറ്റുകളുമാണ് ലഭിച്ചത്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഇതു രണ്ടാം തവണയാണ് ബിജെപിക്ക് തുടര്‍ച്ചയായി അടി കിട്ടുന്നത്. അടുത്തിടെ പാര്‍ലമെന്റ്, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് ജയിച്ചത്.

ത്രിപുരയിലെ പോര്

ത്രിപുരയിലെ പോര്

ത്രിപുരയില്‍ ബിജെപി വിജയിച്ചെങ്കിലും തൊട്ടുപിന്നാലെയുണ്ടായ ആക്രമണങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായി. ലെനിന്റെ പ്രതിമ തകര്‍ത്തതും വിവാദമായി. ഈ പ്രശ്‌നങ്ങള്‍ തുടരവെയാണ് തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടത്. കൂടാതെ ബിജെപി നേതാക്കള്‍ നടത്തി ജാതീയ പരാമര്‍ശം വിവാദമായതോടെ ദ്രാവിഡ കക്ഷികള്‍ ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്.

ചെറുപാര്‍ട്ടികളുടെ വികാരം

ചെറുപാര്‍ട്ടികളുടെ വികാരം

ബിജെപിക്കെതിരേ ഒന്നിക്കണമെന്ന വികാരം ചെറുപാര്‍ട്ടികളിലെല്ലാം ഉയര്‍ന്നിട്ടുണ്ട്. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, യുപിയിലെ ബിഎസ്പി, എസ്പി എന്നീ കക്ഷികളെല്ലാം ഈ അഭിപ്രായം പങ്കുവച്ചു. കൂടാതെ കോണ്‍ഗ്രസ് ഈ നീക്കത്തിന് കരുത്തു പകരുന്ന നീക്കം നടത്തുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഹാദിയയും ഷെഫിനും ഒന്നിച്ചു; വിടില്ലെന്ന് അശോകന്‍; തീവ്രവാദി തന്നെ!! തട്ടിക്കൂട്ട് കല്യാണം

സൗദിയില്‍ കോടീശ്വരന്‍മാര്‍ ഇല്ല; പുതിയ പട്ടികയില്‍ എല്ലാവരും പുറത്ത്, ബിന്‍ തലാല്‍ പാപ്പരായോ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP fall in Rajasthan local body bypolls: Congress takes 4 of 6 zila parishad seats,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്