ബിജെപി സര്‍ക്കാരിന്റെ കാലം കഴിയുന്നുവെന്ന് പ്രിയങ്ക; വളരെ വ്യക്തം, ജനം ക്ഷുഭിതരാണ്
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനം വളരെ ക്ഷുഭിതരാണ്. അവര്‍ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. ബിജെപി സര്‍ക്കാരിന്റെ കാലം കഴിയുകയാണെന്നും പ്രിയങ്ക തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കൊപ്പമാണ് പ്രിയങ്ക വോട്ട് ചെയ്യാനെത്തിയത്. ജനങ്ങള്‍ക്ക് വളരെ പ്രതിഷേധത്തിലാണ്. മോദി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ അവരുടെ പ്രതിഷേധം വോട്ടിലൂടെ രേഖപ്പെടുത്തും. ഉത്തര്‍ പ്രദേശില്‍ ഇത്തവണ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.
45 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് തനിക്കുണ്ടായ പ്രതിഛായ എന്ന മോദിയുടെ പ്രസ്താവനയോടും പ്രിയങ്ക പ്രതികരിച്ചു. അമ്പത് മണിക്കൂറെങ്കിലും അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നെങ്കില്‍ ഇത്തരം വിദ്വേഷപരമായ പ്രസ്താവനകള്‍ നടത്തില്ലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
ലോധി എസ്‌റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലാണ് പ്രിയങ്കയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് എന്താണ് മോദി സംസാരിക്കാത്തത്. കോണ്‍ഗ്രസ് യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സാധാരണക്കാരുടെ വിഷയങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ മോദി അനാവശ്യ വിഷയങ്ങളില്‍ ഊന്നിയാണ് പ്രചാരണം നടത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications