ഗോവയില്‍ പ്രതിപക്ഷമായി പുതുനിര, കോണ്‍ഗ്രസ് ഇനിയില്ല, വരുന്നത് തീവ്ര കക്ഷിയായ ആര്‍ജി, ബിജെപി ഭയക്കണം
പനാജി: ഗോവയില്‍ ബിജെപിയുടെ വമ്പന്‍ ജയത്തോടെ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. പ്രതിപക്ഷമാകെ തകര്‍ന്നിരിക്കുകയാണ്. എടുത്ത് പറയേണ്ടത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. തിരിച്ചുവരവിന് ഇടയില്ലാത്ത വിധമാണ് കോണ്‍ഗ്രസ് തകര്‍ന്നത്. ഇനി നേതാക്കളോ നേതൃത്വവുമോ കോണ്‍ഗ്രസിനുണ്ടെന്ന് പറയാനാവില്ല. അത്രയ്ക്ക് തകര്‍ന്നിരിക്കുകയാണ് തോറ്റ് തുന്നംപാടി കൂറുമാറിയവര്‍, സ്വാമി പ്രസാദ് മൗര്യ അടക്കം നിലം തൊട്ടില്ല, തോറ്റ പ്രമുഖര്‍ ഇവര്‍
അതേസമയം പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച എടുത്ത് പറയേണ്ട കാര്യമാണ്. എഎപിയും തൃണമൂലും വോട്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പുതിയൊരു പ്രാദേശിക പാര്‍ട്ടി ഗോവയില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. ആര്‍ജി പാര്‍ട്ടി എന്ന തീവ്ര കക്ഷി ബിജെപി രാഷ്ട്രീയത്തിന് കടുത്ത വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.

ഗോവയില്‍ കോണ്‍ഗ്രസിന്റെ ആദ്യ വെല്ലുവിളി ആംആദ്മി പാര്‍ട്ടിയാണ്. ഗോവ നിയമസഭയില്‍ അവര്‍ ഇത്തവണ എത്തി. രണ്ട് സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ വിജയമോഹങ്ങളെ തകര്‍ത്തതില്‍ വലിയ പങ്ക് എഎപിക്കുണ്ട്. ബെനോലിം സീറ്റില്‍ മെര്‍ച്ചന്റ് നേവി ക്യാപ്റ്റനായ വെന്‍സി വിയേഗാസ് വിജയിച്ചു. അതും മുന്‍ ഗോവ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലമാവോയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു വിജയം. വെലിമില്‍ ക്രൂസ് സില്‍വയും ജയിച്ചു. രണ്ടും സാല്‍കെറ്റ് താലൂക്കിലെ മണ്ഡലങ്ങളാണ്. കോണ്‍ഗ്രസ് പരമ്പരാഗത കോട്ടയാണിത്. കത്തോലിക്കാ വോട്ടുകള്‍ ധാരാളമുള്ള മണ്ഡലമാണിത്. കോണ്‍ഗ്രസിന്റെ ഈ വോട്ടുബാങ്കിലാണ് എഎപി കടന്നുകയറിയത്.

2017ല്‍ തകര്‍ന്നെങ്കില്‍ അതിന് ശേഷം പാര്‍ട്ടി മെച്ചപ്പെട്ടു. 2020ലെ സിലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബെനോലിമില്‍ നിന്ന് എഎപിയുടെ ഹന്‍സല്‍ ഫെര്‍ണാണ്ടസാണ് വിജയിച്ചത്. അതേസമയം വലിയ മുന്നേറ്റമായി നിലവില്‍ എഎപിയുടെ നേട്ടത്തെ കാണാനാവില്ല. വെലിമില്‍ വെറും 169 വോട്ടിനാണ് എഎപി വിജയിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അമിത് പാലേക്കര്‍ സെന്റ് ക്രൂസില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പാര്‍ട്ടി കണ്‍വീനര്‍ രാഹുല്‍ എംബാപ്രെയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. മപുസയില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. 39 സീറ്റില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. മത-ജാതി രാഷ്ട്രീയമാണ് എഎപി കളിച്ചതെന്ന ആരോപണമുണ്ടായിരുന്നു.

ഭണ്ഡാരി വിഭാഗത്തിന് മുഖ്യമന്ത്രി പദം നല്‍കുമെന്ന് എഎപി പറഞ്ഞിരുന്നു. ഇത്തവണ 6.77 ശതമാനമാണ് എഎപിയുടെ വോട്ട്. കഴിഞ്ഞ തവണത്തെ വെച്ച് ഭേദമാണിത്. മികച്ചൊരു നേതാവില്ലാത്തതാണ് ഗോവയില്‍ എഎപി നേരിടുന്ന പ്രശ്‌നം. തൃണമൂലിന് വോട്ട് പിടിക്കാനായി എന്നത് സത്യമാണ്. എന്നാല്‍ സീറ്റ് വട്ടപൂജ്യമാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഇവര്‍ ഭിന്നിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ വരെ തൃണമൂല്‍ കൂറുമാറ്റിയെടുത്തിരുന്നു. എംജിപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും തൃണമൂലിന് നേട്ടമുണ്ടാക്കിയില്ല. ആറ് ശതമാനത്തില്‍ താഴെയാണ് പാര്‍ട്ടിക്ക് വോട്ട് ലഭിച്ചത്. സഖ്യകക്ഷി ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇത്തവണത്തെ അമ്പരപ്പിക്കുന്ന പ്രകടനം ഒരു തീവ്ര കക്ഷിയുടേതാണ്. റെവലൂഷണറി ഗോവന്‍സ് പാര്‍ട്ടി എന്ന ആര്‍ജിപി തരംഗമായി. അഞ്ച് വര്‍ഷം മുമ്പ് മനോജ് പരബ് എന്ന സാധാരണക്കാരനാണ് ഈ പാര്‍ട്ടിയുണ്ടാക്കിയത്. രാജ് താക്കറെയുടെ എംഎന്‍എസ് പോലെയാണ് ഈ പാര്‍ട്ടി. ഗോവ ഗോവക്കാര്‍ക്ക് മാത്രം എന്ന മുദ്രാവാക്യമാണ് പരബ് ഉയര്‍ത്തിയത്. ജനങ്ങള്‍ ഇതിലേക്ക് വലിയ തോതില്‍ വരുന്നുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം വോട്ട് ശതമാനത്തില്‍ മുന്നില്‍ ആര്‍ജിപിയാണ്. ഒന്‍പത് ശതമാനത്തോളം വോട്ട് ഇവര്‍ പിടിച്ചു. തീവ്ര പ്രാദേശിക കക്ഷിയെന്ന് വേണമെങ്കില്‍ ഈ പാര്‍ട്ടിയെ വിശേഷിപ്പിക്കാം.

മാധ്യമങ്ങളില്‍ പലരും ഈ പാര്‍ട്ടിയെ ഗൗരവത്തിലെടുത്തിരുന്നില്ല. ഗോവയില്‍ ജനിച്ച ആളുകളുടെ സംസ്ഥാനം എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചത്. സംസ്ഥാനത്ത് ഉടനീളം ഇവരുടെ രാഷ്ട്രീയത്തിന് പിന്തുണ വര്‍ധിക്കുകയാണ്. വിദേശത്ത് താമസിക്കുന്ന ഗോവക്കാരില്‍ ഈ പാര്‍ട്ടി ജനപ്രീതിയില്‍ മുന്നിലാണ്. ലണ്ടനിലും ഗള്‍ഫിലുമുള്ള ഗോവക്കാരിലാണ് ഇവരുടെ സ്വാധീനം. നാല് തവണ എംഎല്‍എയായ ഫ്രാന്‍സിസ്‌കോ സില്‍വിയേരയെ ആര്‍ജി പാര്‍ട്ടി പരാജയപ്പെടുത്തി,. വീരേഷ് ബോര്‍ക്കറോട് തോറ്റത്. ഗ്രാമീണ ഗോവയില്‍ ആര്‍ജി പാര്‍ട്ടി സ്വാധീനം വന്‍ തോതില്‍ വര്‍ധിക്കുകയാണ്.

നഗരമേഖലയായ മോര്‍മുഗാവില്‍ 169 വോട്ടാണ് ഈ പാര്‍ട്ടിക്ക് ലഭിച്ചത്. എന്നാല്‍ ഗ്രാമീണ മേഖലയായ വാല്‍പോയിയില്‍ 6377 വോട്ട് പാര്‍ട്ടിക്ക് ലഭിച്ചു. സംസ്ഥാനത്ത് തൊഴിലസവരങ്ങളില്‍ അടക്കം ഗോവക്കാരെ അവഗണിക്കുന്നു എന്ന വാദത്തിന് സംസ്ഥാനത്ത് ആശങ്കയുയര്‍ന്നിരിക്കുകയാണ്. ഇതാണ് ആര്‍ജി പാര്‍ട്ടി മുതലെടുക്കുന്നത്. ഇവര്‍ ഇനിയും വളരണമെന്നാണ് പല ഗോവക്കാരുടെയും ആഗ്രഹം. എന്നാല്‍ ഇവര്‍ തീവ്ര സ്വഭാവം വെടിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. തീവ്ര രാഷ്ട്രീയം ഗോവയിലും ശക്തമായി എന്ന് ഇതോടെ ഉറപ്പാണ്. ബിജെപിക്കും ഇവര്‍ വെല്ലുവിളിയാണ്. എംജിപിക്കും എഎപിയും ഇവരുടെ അത്രയും പെര്‍ഫോം ചെയ്യാന്‍ സാധിച്ചിട്ടില്ല.
കോണ്‍ഗ്രസ് ഫോര്‍മുല പിന്തുടരാന്‍ ബിജെപി, യുപിയില്‍ ദളിത് ഉപമുഖ്യമന്ത്രി? പുതുമുഖങ്ങളും വരും


Click it and Unblock the Notifications