• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത സിവില്‍ കോഡ് ബില്ല് അവതരിപ്പിച്ച് ബിജെപി; കോണ്‍ഗ്രസിന്റെ മൗനത്തില്‍ അതൃപ്തി പരസ്യമാക്കി ലീഗ്

Google Oneindia Malayalam News

ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ബി ജെ പി എം പി കിരോഡി ലാല്‍ മീണ. സ്വകാര്യ ബില്ലായാണ് കിരോഡി ലാല്‍ മീണ ബില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം മൂന്ന് പ്രമേയങ്ങള്‍ അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പിലൂടെ അത് പരാജയപ്പെട്ടു. രാജ്യത്തെ ശിഥിലമാക്കുന്നതാണ് ബില്ല് എന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം ഭരണഘടനയുടെ നിര്‍ദ്ദേശ തത്വങ്ങള്‍ക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ നിയമാനുസൃതമായ അവകാശമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാദിച്ചു. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യട്ടെ. ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ ധിക്കരിക്കാന്‍ ശ്രമിക്കുകയും ബില്ലിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അനാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

1

തുടര്‍ന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ബില്‍ ശബ്ദവോട്ടിന് വെച്ചു. ഇതില്‍ 23 നെതിരെ 63 വോട്ടുകള്‍ക്ക് പ്രതിപക്ഷത്തിന്റെ പ്രമേയം പരാജയപ്പെടുകയായിരുന്നു. സി പി ഐ എം, മുസ്ലീം ലീഗ്, സി പി ഐ, കോണ്‍ഗ്രസ്, ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഹിമാചല്‍ പ്രദേശ് ഫലം: കോണ്‍ഗ്രസിനെ ചുമ്മാ തെരഞ്ഞെടുത്തതല്ല; ബിജെപിക്ക് തിരിച്ചടിയായത് ഈ അഞ്ച് കാരണങ്ങള്‍ഹിമാചല്‍ പ്രദേശ് ഫലം: കോണ്‍ഗ്രസിനെ ചുമ്മാ തെരഞ്ഞെടുത്തതല്ല; ബിജെപിക്ക് തിരിച്ചടിയായത് ഈ അഞ്ച് കാരണങ്ങള്‍

2

എത്ര ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയാലും നിയമം കൊണ്ടുവരാന്‍ അനുവദിക്കില്ല എന്ന് മുസ്ലീം ലീഗ് എം പി അബ്ദുള്‍ വഹാബ് പറഞ്ഞു. അതേസമയം സഭയില്‍ ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചക്ക് വരുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ അഭാവം അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും വിഷയത്തില്‍ പ്രതികരിച്ചത്.

സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്‍, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്‍, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്

3

അതേസമയം ഏകീകൃത സിവില്‍ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു സി പി ഐ എം എം പി ജോണ്‍ ബ്രിട്ടാസ് ബില്ലിനെ എതിര്‍ത്തത്. ഏകീകൃത സിവില്‍ കോഡ് എന്ന ആശയം തന്നെ മതേതരത്വത്തിന് എതിരാണെന്ന് ഡി എം കെയുടെ തിരുച്ചി ശിവയും പറഞ്ഞു.

ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!

4

ബില്ല് ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് സമാജ്വാദി പാര്‍ട്ടിയുടെ ആര്‍ജി വര്‍മയും പറഞ്ഞു. അതിനിടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ബി ജെ പി എം പി ഹര്‍നാഥ് സിംഗ് യാദവ് രാജ്യസഭയില്‍ ശൂന്യവേളയില്‍ നോട്ടീസ് നല്‍കി.

5

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് നേടിയ ചരിത്രപരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷമാണ് ബി ജെ പി രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

English summary
BJP introduced the Uniform Civil Code Bill in the Rajya Sabha amid opposition uproar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X