വസതി ഒഴിയുംമുമ്പ് ചായ സല്‍ക്കാരത്തിന് ക്ഷണിച്ച പ്രിയങ്ക ഗാന്ധിക്ക് ബിജെപി നേതാവിന്റെ മറുപടി
ദില്ലി: സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ഹരിയാനയിലേക്ക് താമസം മാറുകയാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 42 വില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് മാറ്റം. സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പ് പ്രിയങ്കാ ഗാനധി ബംഗ്ലാവിലെ പുതിയ താമസക്കാരനും ബിജെപി നേതാവുമായ അനില്‍ ബലൂണിയെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചിരുന്നു. പിന്നാലെ പ്രിയങ്കക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അനില്‍.

ലോധി എസ്‌റ്റേറ്റ്
ദില്ലിയിലെ ലോധി എസ്‌റ്റേറ്റിലെ 35ാം നമ്പര്‍ വസതിയിലായിരുന്നു പ്രിയങ്ക താമസിച്ചുവന്നത്. 1997 മുതലാണ് പ്രിയങ്ക ഇവിടെ താമസമാക്കിയത്. എന്നാല്‍ ജൂലൈ 39 നകം ബംഗ്ലാവ് ഒഴിയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

എസ്പിജി സുരക്ഷ
എസ്പിജി സുരക്ഷയുള്ളവര്‍ക്ക് ബംഗ്ലാവ് നല്‍കുക. പ്രിയങ്കയുടേയും മറ്റ് ഗാന്ധി കുടുംബങ്ങളുടേയും എസ്പിജി സുരക്ഷ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് ബം്ഹ്ലാവ് ഒഴിയാനും ആവശ്യപ്പെടുന്നത്. ബംഗ്ലാവ് ഒഴിയുന്നതിന് പിറെയായിരുന്ന പ്രിയങ്ക അനില്‍ ബലൂണിയേും ഭാര്യയേും ചായ സര്‍ക്കാരത്തിന് ക്ഷണിക്കുന്നത്.

ഡിന്നര്‍ ഒരുക്കാം
ചായ സല്‍ക്കാരം വേണ്ടെന്ന് വെച്ച് കൊണ്ട് അവരെ തന്റെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചുകൊണ്ടായിരുന്നു അനില്‍ ബലൂണിയ പ്രിയങ്കയുടെ ക്ഷണനം സ്വീകരിച്ചത്. ഉത്തരാഖണ്ഡിലെ എല്ലാ തനത് വിഭവങ്ങളും ഉള്‍പ്പെടുത്തി കൊണ്ട് ഡിന്നര്‍ നല്‍കാം എന്ന് പറഞ്ഞുകൊണ്ടാണ് ബലൂണിയ പ്രിയങ്കാഗാന്ധിയെ ക്ഷണിച്ചിരിക്കുന്നത്.
Recommended Video

കാന്‍സര്‍ ചികിത്സ
'കാന്‍സര്‍ ചികിത്സക്ക് ശേഷം ഞാന്‍ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍' എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബലൂണിയ പ്രിയങ്കാ ഗാന്ധിയെ അറിയിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിശ്രമത്തിന് ശേഷം ദില്ലിയിലേക്ക് മടങ്ങിയ ശേഷമായിരിക്കും ഡിന്നര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. പ്രിയങ്ക ബംഗ്ലാവ് ഒഴിയുന്നതോടെ അനില്‍ ബലൂണിയക്കാണ് സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്. കത്തിലൂടെയും ഫോണിലൂടെയുമായിരുന്നു പ്രിയങ്ക ഇവരെ ക്ഷണിച്ചിരിക്കുന്നത്.

ലഖ്നൗവിലേക്ക്
നിലവില്‍ ഗുരുഗ്രാമിലേക്ക് താമസം മാറിയ പ്രിയങ്ക ലഖ്നൗവിലേക്ക് താമസം മാറ്റുമെന്നാണ് വിവരം. ഇവിടെ താല്‍ക്കാലികമായി താമസിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രിയങ്ക ലഖ്നൗവില്‍ തന്നെ ഉണ്ടാവണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

കര്‍ശന നടപടി
ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിച്ച് മണിക്കൂറുകള്‍ക്കം തന്നെ ജൂണ്‍ 30 വരെയുള്ള കുടിശ്ശിക തീര്‍ത്തിരുന്നു. ജൂണ്‍ 30 വരെ 3,46,677 രൂപയുടെ കുടിശ്ശികയാണ് പ്രിയങ്കാ ഗാന്ധിക്ക് ഉള്ളതെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

ഷീല കൗളിന്റെ വീട്ടിലേക്ക്
ഇന്ദിരാഗാന്ധിയുടെ അമ്മായി ആയ ഷീല കൗളിന്റെ വീട്ടിലേക്കാണ് പ്രിയങ്ക മാറുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഈ വീട്. ഇതോടെ ഉത്തര്‍പ്രദേശ് രാഷ്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ പ്രിയങ്കാഗാന്ധിക്ക് സാധിക്കും. പ്രിയങ്കാഗാന്ധി കൂടുതല്‍ സമയം ഉത്തര്‍പ്രദേശില്‍ ചെലവഴിക്കുന്നതോടെ പ്രവര്‍ത്തകര്‍ക്കും ആവേശമാകും.












Click it and Unblock the Notifications