കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന് നേരെ കാശ്മീരില്‍ ആക്രമണം

Google Oneindia Malayalam News

ശ്രീനഗര്‍: ബി ജെ പി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് നേരെ കാശ്മീരില്‍ ആക്രമണം. വ്യാഴാഴ്ച ജമ്മു കാശ്മീരിലെ ബൊഹാര്‍ ക്യാംപ് പ്രദേശത്താണ് സംഭവം. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു സിദ്ദു. സിദ്ദുവിന്റെ അകമ്പടി വാഹനത്തിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞു.

സിഖ് സമുദായത്തില്‍ പെട്ട ആളുകളാണ് സിദ്ദുവിനെ ആക്രമിച്ചത് എന്നാണ് വിവരം. കാര്‍ ആക്രമിച്ചവര്‍ സിദ്ദു ഇരുന്ന സീറ്റിന് സമീപത്തുള്ള വിന്‍ഡോയില്‍ ഇടിച്ചു. എന്നാല്‍ സിദ്ദുവിന് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് സിദ്ദുവിന്റെ താമസ സ്ഥലത്ത് സുരക്ഷ ശക്തമാക്കി.

navjot-singh-sidhu

രണ്ട് ദിവസം മുന്‍പ് ജമ്മുവിലെ ദിജിയാനയില്‍ സിദ്ദുവിന്റെ കാറിന് നേര്‍ക്ക് കല്ലേറുണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അവകാശപ്പെടുന്നു. കോണ്‍ഗ്രസാണ് സിദ്ദുവിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

എന്നാല്‍ സിദ്ദു പറയുന്നത് പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദലാണ് തന്നെ ആക്രമിക്കാന്‍ ആളുകളെ അയച്ചത് എന്നാണ്. കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയിലെ സഖ്യകക്ഷിയാണ് പ്രകാശ് സിംഗ് ബാദലിന്റെ ശിരോമണി അകാലിദള്‍. നേരത്തെ അമൃത്സറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സിദ്ദുവിന് ഇത്തവണ എം പി സ്ഥാനം കിട്ടിയില്ല.

ജമ്മു കാശ്മീരിന് പുരോഗതി ഉണ്ടാകണമെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, പി ഡി പി എന്നീ പാര്‍ട്ടികളെ പരാജയപ്പെടുത്തണമെന്ന് സിദ്ദു റാലിയില്‍ പറഞ്ഞു. ബി ജെ പിക്ക് സംസ്ഥാനം ഭരിക്കാന്‍ ഒരേയൊരു അവസരം തരൂ - പടിഞ്ഞാറന്‍ ജമ്മുവിലെ സാത് ശര്‍മയ്ക്ക് വേണ്ടി പ്രചാരണം നടത്തവേ സിദ്ദു പറഞ്ഞു.

English summary
Cricketer-turned-politician Navjot Singh Sidhu on Thursday faced an attack in Jammu's Bohar camp area. According to reports, stones were hurled at Sidhu's convoy when he was on his way to address an election campaign rally in Gandhi Nagar constituency. The attackers were identified as the members of Sikh community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X