Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം തൊപ്പി അണിയാന്‍ പരസ്യമായി വിസമ്മതിച്ച്‌ ബിജെപി നേതാവ്

പറ്റ്‌ന: ബിഹാറിലെ മുന്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ബിജെപി നേതാവുമായ സുശീല്‍ മോദി മുസ്ലീം തൊപ്പി അണിയാന്‍ പരസ്യമായി വിസമ്മതിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ ജിതന്‍ റാം മഞ്ചിയുടെ പാര്‍ട്ടി നേതാവായ ഷക്കീല ബാനോ ആണ് മോദിക്ക് തൊപ്പി നല്‍കിയത്.

എന്നാല്‍, ചൂട് കടുത്തതാണെങ്കിലും മുസ്ലീം തൊപ്പി ആയതിനാല്‍ സുശില്‍ മോദി മടി കാണിക്കുകയായിരുന്നു. ഗയ ജില്ലയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. മോദിക്ക് താന്‍ ഒരു തൊപ്പി നല്‍കിയതായും എന്നാല്‍ അദ്ദേഹമത് നിരസിക്കുകയായിരുന്നെന്നും ഷക്കീല പിന്നീട് പറഞ്ഞു. മോദി തൊപ്പി നിരസിച്ചത് ഷക്കീലയെ അസ്വസ്ഥയാക്കിയെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പറയുന്നു.

sushil-modi

ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സ്ഥാനാര്‍ഥിയായി അനില്‍ കുമാര്‍ ആണ് തികാരി മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കുവേണ്ടി ജനവിധി തേടുന്നത്. ഈ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചരണം നടത്തവെയായിരുന്നു സുശീല്‍ മോദി തൊപ്പി നിരസിച്ചത്. സംഭവത്തില്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഹിന്ദു വര്‍ഗീയതയും ഫാസിസവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ സുശീല്‍ മോദിയുടെ പൊതു സ്ഥലത്തുവെച്ചുള്ള പെരുമാറ്റം വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നതാണ് നേതാക്കളുടെ ആശങ്ക. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ വെച്ച് തൊപ്പി നരസിച്ചത് വാര്‍ത്തയായിരുന്നു. ഒരു മുസ്ലീം പുരോഹിതന്‍ നല്‍കിയ തൊപ്പിയാണ് മോദി നിരസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+