ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊറോണ രോഗം; വന്ദേഭാരതം കുഞ്ചില്‍ ക്വാറന്റൈനില്‍
ദില്ലി: ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതിക്ക് കൊറോണ രോഗം. അവര്‍ തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. ഹരിന്ദ്വാറിനും ഋഷികേഷിനുമിടയിലുള്ള വന്ദേഭാരതം കുഞ്ചില്‍ ക്വാറന്റൈനിലെന്ന് ഉമാ ഭാരതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനിയുണ്ടായിരുന്നു. തുടര്‍ന്നാണ് കൊറോണ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ കൊറോണ പരിശോധന നടത്തണമെന്ന് ഉമാ ഭാരതി അഭ്യര്‍ഥിച്ചു. നാല് ദിവസത്തിന് ശേഷം ഒരു തവണ കൂടി കൊറോണ പരിശോധന നടത്തും. എന്നിട്ടും രോഗം മാറിയില്ലെങ്കില്‍ ഡോക്ടറെ കാണുമെന്നും ഉമാ ഭാരതി പറഞ്ഞു.

ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര തറക്കല്ലിടല്‍ കര്‍മത്തില്‍ നിന്ന് ഉമാ ഭാരതി വിട്ടുനിന്നിരുന്നു. കൊറോണ വ്യാപന ഭീതി അയോധ്യയില്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അയോധ്യ വിട്ടതിന് ശേഷമാണ് ഉമാ ഭാരതി എത്തിയത്. അയോധ്യയിലെ മുഖ്യ പൂജാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊറോണ അസുഖം ബാധിച്ചിരുന്നു.
അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊറോണ രോഗം ബാധിച്ചത് കാരണം ചടങ്ങിന് എത്തിയിരുന്നില്ല. അദ്ദേഹം ഹരിയാനയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏറെ നാള്‍ക്ക് ശേഷം അമിത് ഷാക്ക് രോഗം ഭേദമായി. ഇപ്പോള്‍ അദ്ദേഹം വിശ്രമത്തിലാണ്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications